വാണി വിശ്വനാഥിനെ സമ്മതിക്കണം! ഡ്യൂപ്പിനെ ഉപയോഗിച്ചില്ല! മുതല പിടിക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം! കാണൂ!
പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് വാണി വിശ്വനാഥ്. മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവസാന്നിധ്യം അറിയിച്ചിട്ടുണ്ട് ഈ താരം. ബാബുരാജുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടത്തിരിക്കുകയാണ് താരം. ഇടക്കാലത്ത് താരം രാഷ്ട്രീയത്തില്‍ സജീവമാവുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ആര്‍ച്ചയുടെയും അദ്രിയുടെയും പ്രിയപ്പെട്ട അമ്മയായി തുടരുന്നതിനിടയിലും താരത്തിന്റെ തിരിച്ചുവരവിനായാണ് സിനിമാലോകം കാത്തിരിക്കുന്നത്. ബാബുരാജിനോട് തന്നെ ആരാധകര്‍ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു.
പോലീസ് വേഷത്തെയും ആക്ഷന്‍ രംഗങ്ങളെയും ഇത്ര മേല്‍ മനോഹരമാക്കിയ മറ്റൊരു താരത്തെ കാണാനില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. സാഹസികതയോട് ഏറെ ഭ്രമമായിരുന്നു ഈ അഭിനേത്രിക്ക്. ഏറ്റെടുത്ത കഥാപാത്രത്തെ മനോഹരമാക്കുന്നതിനായി അങ്ങേയറ്റം പ്രയത്‌നിക്കുന്ന നായിക കൂടിയാണ് വാണി വിശ്വനാഥ്. ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്നില്‍ ഭദ്രമാണെന്ന് ഈ നായിക തെളിയിച്ചിരുന്നു. വാണി വിശ്വനാഥ് നായികയായെത്തിയ സിനിമയുടെ ചിത്രീകരണത്തിലുണ്ടായ ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് സംവിധായകന്‍.

ഡ്യൂപ്പില്ലാതെ അഭിനയിച്ചു
ആക്ഷന്‍ രംഗങ്ങളില്‍ താരങ്ങള്‍ പൊതുവെ ഡ്യൂപ്പിനെ ഉപയോഗിക്കാറുണ്ട്. സാഹസികത നിറഞ്ഞ രംഗങ്ങളിലാണെങ്കില്‍ പ്രത്യേകിച്ച് പറയുകയും വേണ്ട. നായികയും നായകനുമൊക്കെ ഇത്തരത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ചില താരങ്ങള്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നതിനോട് വിമുഖത കാണിക്കാറുണ്ട്. അത്തരത്തിലൊരു നിലപാടായിരുന്നു അന്ന് വാണി വിശ്വനാഥ് സ്വീകരിച്ചതെന്ന് ടിഎസ് സജി പറയുന്നു. കാൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

ആത്മവിശ്വാസത്തോടെ മുന്നോട്ട്
ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ദേശിച്ചുവെങ്കിലും ഈ രംഗം താന്‍ തന്നെ ചെയ്യുമെന്ന് വ്യക്തമാക്കി മുന്നേറുകയായിരുന്നു താരം. ഇതോടെയാണ് അണിയറപ്രവര്‍ത്തകരും ആ തീരുമാനം അംഗീകരിച്ചത്. ഡ്യൂപ്പിനെ റെഡിയാക്കി നിര്‍ത്തിയിരുന്നുവെങ്കിലും താരം വിസമ്മതിച്ചതോടെ മാറ്റുകയായിരുന്നു. ആത്മവിശ്വാസത്തോടെയാണ് താരം ആ രംഗത്തില്‍ അഭിനയിക്കാനെത്തിയത്. സുരക്ഷാ സംവിധാനങ്ങളൊക്കെ ഒരുക്കിയതിന് ശേഷമാണ് രംഗം ചിത്രീകരിച്ചത്.

മലമ്പുഴ ഡാമിലെ ചിത്രീകരണം
സുരേഷ് ബാബുവിന്റെ കരിയറിലെ അഞ്ചാമത്തെ ചിത്രമായിരുന്നു ഇന്ത്യാഗേറ്റ്. 2002 ലായിരുന്നു ഈ സിനിമ രിലീസ് ചെയ്തത്. ദേവനും വാണി വിശ്വനാഥുമായിരുന്നു ചിത്രത്തിലെ നായികനായകന്‍മാര്‍. ജഗദീഷ്, ഭീമന്‍ രഘു, ഷമ്മി തിലകന്‍, സ്ഫടികം ജോര്‍ജ്, ഹേമന്ത് രാവണന്‍, കൊച്ചു പ്രേമന്‍, സലീം കുമാര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. മലമ്പുഴയില്‍ വെച്ചായിരുന്നു സിനിമയിലെ പ്രധാന സംഘട്ടങ്ങളിലൊന്ന് ചിത്രീകരിച്ചത്.

ബോട്ടിലെ സംഘട്ടനം
വില്ലനായ ഹേമന്തുമായുള്ള സംഘട്ടനത്തിന്റെ ചിത്രീകരണമായിരുന്നു മലമ്പുഴയില്‍ നടത്തിയത്. വില്ലനായ ഹേമന്ത് തന്റെ ബോട്ടില്‍ രക്ഷപ്പെടുമ്പോള്‍ അവിടെക്കണ്ട മറ്റൊരു ബോട്ടില്‍ വാണി കയറുകയും വില്ലനുമായി ഏറ്റുമുട്ടുകയുമായിരുന്നു. ഈ ഫൈറ്റ് സീനിനിടയില്‍ വില്ലന്‍ താരത്തെ വെള്ളത്തിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുന്നുണ്ട്. പകുതി ഭാഗം വെള്ളത്തിലും പകുതി ബോട്ടിലുമായാണ് താരം നില്‍ക്കുന്നത്. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും താരം അത് സമ്മതിക്കാത്തതുകൊണ്ട് വാണിയെ തന്നെയിറക്കുകയായിരുന്നു.

നീന്താനറിയില്ലായിരുന്നു
ചിത്രീകരണത്തിന് കട്ട് പറഞ്ഞയുടനെത്തന്നെ വാണിയെ വെള്ളത്തില്‍ നിന്നും കയറ്റുകയായിരുന്നു. താനും ക്യാമറാമാനും ക്യാമറ അസിസ്റ്റന്റും കൂടിയാണ് താരത്തെ കരയിലേക്ക് കയറ്റിയത്. ആ സമയത്ത് നല്ല വണ്ണമുണ്ടായിരുന്നു താരത്തിന്. വാണിക്ക് നീന്താനറിയാമല്ലോയെന്ന കാര്യത്തെക്കുറിച്ചോര്‍ത്തായിരുന്നു സമാധാനമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ അപ്പോഴാണ് താരം ആ നഗ്നസത്യം വെളിപ്പെടുത്തിയത്. തനിക്ക് നീന്താനറിയില്ലെന്ന് താരം പറഞ്ഞതോടെ താന്‍ ഞെട്ടിയിരുന്നുവെന്ന് താരം പറയുന്നു.

മുതലകളുള്ള സ്ഥലമാണ്
ഇത് കേട്ട് ആകെ സ്റ്റക്കായി നില്‍ക്കുന്നതിനിടയിലാണ് മറ്റൊരാള്‍ വേറെയൊരു കാര്യം പറഞ്ഞത്.ഭാഗ്യമാണ് വാണി വിശ്വനാഥിനെ മുതല തിന്നാതിരുന്നത് ഭാഗ്യമായെന്നായിരുന്നു അയാള്‍ പറഞ്ഞത്. മുതലകളൊക്കെയുള്ള സ്ഥലമായിരുന്നുവത്രേ അത്. അങ്ങനെ വല്ലതും സംഭവിച്ചിരുന്നുവെങ്കില്‍ വാണിയെ മുതലയ്ക്ക് കൊടുത്ത സംവിധായകന്‍ എന്ന ചീത്തപ്പേര് തനിക്ക് ലഭിച്ചേനേയെന്നും സംവിധായകന്‍ പറയുന്നു.


Click it and Unblock the Notifications