»   » തന്നെ അന്ധമായി വിശ്വസിച്ച രണ്ട് നടന്മാരെ കുറിച്ച് പ്രിയദര്‍ശന്‍, ഒന്ന് മോഹന്‍ലാല്‍, മറ്റേയാള്‍ ആരാ?

തന്നെ അന്ധമായി വിശ്വസിച്ച രണ്ട് നടന്മാരെ കുറിച്ച് പ്രിയദര്‍ശന്‍, ഒന്ന് മോഹന്‍ലാല്‍, മറ്റേയാള്‍ ആരാ?

By: Rohini
Subscribe to Filmibeat Malayalam

വ്യക്തി ജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലെയും ഏറ്റവും വലിയ പരാജയങ്ങളില്‍ നിന്ന് കരകയറി വരികയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. ഒപ്പം എന്ന ചിത്രത്തിന്റെ ഗംഭീര വിജയം പ്രിയനെ സംബന്ധിച്ച് വലിയ ആശ്വാസം തന്നെയാണ്.

വിശ്വാസം അതല്ലേ എല്ലാം...പ്രിയദര്‍ശനെ കുറിച്ച് നടന്‍ അക്ഷയ് കുമാര്‍!

ഒപ്പത്തിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് പ്രിയന്‍ തന്റെ അറുപതാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാളിന്റെ ഭാഗമായി ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ നഷ്ടങ്ങളെ കുറിച്ചും തനിയ്ക്ക് ലഭിച്ച പിറന്നാള്‍ സമ്മാനത്തെ കുറിച്ചും പറയുന്നു

തിരിഞ്ഞു നോക്കുമ്പോള്‍

ജീവിച്ച അറുപത് വര്‍ഷങ്ങളിലൂടെ കണ്ണോടിയ്ക്കുമ്പോള്‍ എല്ലാവരെയും പോലെ തനിയ്ക്കും ഒരുപാട് നഷ്ടങ്ങളും നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത് പണത്തിന്റെ കണക്കല്ല, മനസ്സമാധാനത്തിന്റെ കണക്കാണെന്ന് പ്രിയന്‍ പറയുന്നു.

ഇനി മക്കള്‍ക്ക് വേണ്ടി

തിരിഞ്ഞു നോക്കുമ്പോള്‍ അച്ഛന്‍ പോയി.. അമ്മ പോയി.. ഭാര്യ പോയി. അതൊക്കെ വലിയ നഷ്ടങ്ങളാണ്. എന്നാല്‍ എന്റെ രണ്ട് മക്കളും ഇപ്പോള്‍ എനിക്കൊപ്പമുണ്ട്. അവര്‍ക്കാണ് ഞാന്‍ എന്റെ ജീവിതാനുഭവങ്ങള്‍ പകര്‍ന്നു നല്‍കേണ്ടത്. നാം പ്ലാന്‍ ചെയ്യുന്നത് പോലെ ഒന്നും നടക്കാറില്ല എന്ന് പ്രിയന്‍ പറയുന്നു.

പിറന്നാളിന് കിട്ടിയ സമ്മാനം

തന്റെ പിറന്നാളിന് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് അക്ഷയ് കുമാറിന്റെ വാക്കുകള്‍ എന്ന് പ്രിയന്‍ പറയുന്നു. പ്രിയദര്‍ശനാണ് തന്റെ ജീവിതം മാറ്റിമറിച്ചത് എന്ന് അക്ഷയ് കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സത്യത്തില്‍ എന്റെ പിറന്നാള്‍ ആണെന്ന് അറിഞ്ഞിട്ടല്ല അക്ഷയ് കുമാര്‍ അങ്ങിനെ പറഞ്ഞത് എന്നാണ് പ്രിയന്‍ പറയുന്നത്.

എന്നെ വിശ്വസിച്ച നടന്മാര്‍

പ്രിയദര്‍ശന്‍ എന്ന സംവിധായകനെ ഏറെ വിശ്വസിച്ച രണ്ട് നടന്മാരാണ് മോഹന്‍ലാലും അക്ഷയ് കുമാറും. ഈ രണ്ട് വ്യക്തികളും സ്‌ക്രപിറ്റ് പോലും എന്നോട് ആവശ്യപ്പെടാറില്ല. അത്രമാത്രം എന്നെ വിശ്വസിക്കുന്നു എന്ന് പ്രിയന്‍ പറഞ്ഞു.

കഥ പറയാന്‍ അറിയില്ല, എടുക്കാനേ അറിയൂ

അക്ഷയ് കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു, 'പ്രിയന് കഥ പറയാന്‍ അറിയില്ല, എടുക്കാനേ അറിയൂ' എന്ന്. ലാലും സമാനമായ അഭിപ്രായമാണ് പറയാറ്. ആ സ്‌നേഹവും വിശ്വാസവും എന്നെ സംബന്ധിച്ച് വലിയ ഉത്തരവാദിത്വമാണ്- സംവിധായകന്‍ പറഞ്ഞു.

English summary
Two actors who are trust me without script says Priyadarshan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam