»   » പ്രിയദര്‍ശന്റെ പ്രതീക്ഷ തെറ്റിച്ചു, പരാജയപ്പെട്ട രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍!

പ്രിയദര്‍ശന്റെ പ്രതീക്ഷ തെറ്റിച്ചു, പരാജയപ്പെട്ട രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍!

Posted By: Rohini
Subscribe to Filmibeat Malayalam

പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ട് എന്ന് പറഞ്ഞാലേ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയാണ്. എത്ര സിനിമ പരാജയപ്പെട്ടാലും ഇരുവരും ഒന്നിയ്ക്കുന്ന അടുത്ത ചിത്രം നന്നാവും എന്ന പ്രതീക്ഷ ഇപ്പോഴും പ്രേക്ഷകര്‍ക്കുണ്ട്. അതിന് ഏറ്റവും ഒടുവിലത്തെ തെളിവാണ് ഒപ്പം എന്ന ചിത്രത്തിന്റെ വിജയം.

മോഹന്‍ലാല്‍ എന്ന നടന്‍ ഇല്ലെങ്കില്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഇല്ല എന്നാണ് പ്രിയന്‍ പറയുന്നത്. എന്നാല്‍ പ്രിയന്റെയും പ്രതീക്ഷ തെറ്റിച്ച് രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. ഏതൊക്കെയാണ് ആ സിനിമകള്‍ എന്നറിയാമോ..?

ലാല്‍ എന്ന നടന്‍ ഇല്ലെങ്കില്‍

പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഇല്ലെങ്കിലും മോഹന്‍ലാല്‍ എന്ന നടനുണ്ടാവും. എന്നാല്‍ മോഹന്‍ലാല്‍ ഇല്ലെങ്കില്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകനില്ല. തന്റെ തലവര മാറ്റിയെഴുതിയ ആളാണ് മോഹന്‍ലാല്‍ എന്നാണ് പ്രിയന്‍ പറയുന്നത്.

എന്റെ പ്രതീക്ഷയ്ക്കും മേലെ

കുട്ടിക്കാലം മുതലേ ഉള്ള ബന്ധം കാരണമാവാം, ഞാന്‍ എന്ത് വിചാരിയ്ക്കുന്നുവോ അത് ലാല്‍ പെട്ടന്ന് മനസ്സിലാക്കും. ഒരു സിനിമ ചെയ്യുമ്പോള്‍ ഞാന്‍ എത്ര പ്രതീക്ഷിയ്ക്കുന്നുവോ അതിനെക്കാള്‍ ഇരട്ടി ലാല്‍ തിരിച്ചു നല്‍കും

തുടക്കത്തിലുള്ള സമ്മര്‍ദ്ദം

ആദ്യത്തെ 15 സിനിമകള്‍ ഇറങ്ങുന്നത് വരെ എനിക്ക് വല്ലാത്ത ടെന്‍ഷനായിരുന്നു. എന്നാല്‍ പിന്നീടത് കുറഞ്ഞു. ഒരു സിനിമ എടുത്തു കഴിയുമ്പോള്‍ തന്നെ എനിക്കതിന്റെ ജയ - പരാജയങ്ങളെ കുറിച്ച് ഏകദേശ ധാരണ കിട്ടും.

പ്രതീക്ഷ തെറ്റിച്ചത്

എന്നാല്‍ അപ്രതീക്ഷിതമായി നേരിട്ട രണ്ട് പരാജയങ്ങളുണ്ട്. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, മിഥുനം എന്നീ രണ്ട് സിനിമകള്‍ വിജയിക്കും എന്ന് ഞാന്‍ കരുതിയിരുന്നു. എന്നാല്‍ അവ പരാജയപ്പെട്ടു. പക്ഷെ ഇന്നും ഈ ചിത്രങ്ങള്‍ കാണാന്‍ ആളുകള്‍ക്കിഷ്ടമാണ്- പ്രിയദര്‍ശന്‍ പറഞ്ഞു.

English summary
Two Mohanlal films which breaks Priyadarshan's expectation

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam