»   » ഉണ്ണി മുകുന്ദന്‍റെ മനസ്സ് കീഴടക്കിയ സുന്ദരി സിനിമാതാരമാണോ? ഭാവി വധുവിനെക്കുറിച്ച് താരം പറയുന്നത് !!

ഉണ്ണി മുകുന്ദന്‍റെ മനസ്സ് കീഴടക്കിയ സുന്ദരി സിനിമാതാരമാണോ? ഭാവി വധുവിനെക്കുറിച്ച് താരം പറയുന്നത് !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമ അധികം ഉപയോഗിക്കാതെ പോയ താരമായിരുന്നു മുന്‍പ് ഉണ്ണി മുകുന്ദന്‍. എന്നാല്‍ ഇപ്പോള്‍ ഉണ്ണിയുയെ സമയമാണ്. വ്യത്യസ്തയാര്‍ന്ന നിരവധി ചിത്രങ്ങലുമായി സിനിമയില്‍ സജീവമായിരിക്കുകയാണ് താരം. മല്ലു സിങ്ങിലൂടെ തുടങ്ങിയ പ്രയാണം ഇപ്പോള്‍ ക്ലിന്‍റിലെത്തി നില്‍ക്കുകയാണ്. നിറയെ സിനിമകളുമായി തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് താരത്തിന്‍റെ വിവാഹത്തെക്കുറിച്ച് ആരാധകര്‍ ചോദിച്ചു തുടങ്ങിയത്.

ജീവിത സഖിയെക്കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്നാണ് താരം പറയുന്നത്. ബോയ് ഫ്രണ്ടുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കില്ലെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം ചിന്താഗതികളൊന്നുമില്ലെന്നാണ് താരം പറയുന്നത്.

വിവാഹത്തെക്കുറിച്ച് ഉണ്ണി മുകുന്ദന്‍ പറയുന്നത്

ഭാവി വധു സിനിമയില്‍ നിന്നാണോ സിനിമയ്ക്ക് പുറത്തു നിന്നാണോയെന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്നാണ് താരം പറയുന്നത്. വിവാഹത്തിനു വേണ്ടി വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നുണ്ട്.

വീട്ടുകാര്‍ക്ക് തോന്നല്‍ ഉണ്ടാകുന്നത്

സ്കൂള്‍ സുഹൃത്തുക്കളെല്ലാം കല്യാണം കഴിഞ്ഞ് സെറ്റിലായി. അവരില്‍ പലരും വീട്ടില്‍ വരുന്ന സമയത്തും അല്ലാതെ കാണുന്പോഴും വീട്ടുകാര്‍ക്ക് തന്‍റെ കല്ല്യാണം കഴിഞ്ഞില്ലല്ലോ എന്ന തോന്നലുണ്ടാവാറുണ്ട്. അപ്പോള്‍ വിവാഹത്തെക്കുറിച്ച് പറയും. അതൊക്കെ താന്‍ രസകരമായാണ് എടുക്കുന്നതെന്നും താരം പറയുന്നു.

ബോയ് ഫ്രണ്ടുള്ള പെണ്ണിനെ കല്ല്യാണം കഴിക്കില്ല

പുരുഷ സുഹൃത്തുള്ള പെണ്ണിനെ കല്ല്യാണം കഴിക്കില്ലെന്ന തരത്തിലുള്ള ചിന്താഗതിയിലായിരുന്നു മുന്‍പ്. എന്നാല്‍ ഇപ്പോള്‍ ആ ചിന്താഗതിയൊക്കെ മാറിയെന്നും താരം പറഞ്ഞു. ടീനേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അത്തരത്തില്‍ ചിന്തിക്കുന്നത് സ്വാഭാവികമാണ്. മുന്‍പത്തെ ചിന്താഗതി ഇപ്പോള്‍ മാറിയെന്നും താരം പറയുന്നു.

പ്രായം വരുത്തിയ മാറ്റങ്ങള്‍

വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളൊക്ക ഇപ്പോള്‍ മാറി. വിവാഹ ശേഷം ഭാര്യയെ വിശ്വാസത്തോടെ സ്നേഹിക്കണം. സത്യസന്ധമായി അവള്‍ക്കൊപ്പം ഉണ്ടാകണം എന്നാമ് ഇപ്പോള്‍ ചിന്തിക്കുന്നത്. ഇതെല്ലാം പ്രായം വരുത്തിയ മാറ്റങ്ങളാണെന്നും താരം പറയുന്നു.

പ്രായത്തിന്‍റെ പക്വത അഭിനയത്തിലും

മനസ്സിലാണ് യൗവനം നില നിര്‍ത്തുന്നത്. പ്രായത്തിന്‍രെ പക്വത ചെയ്യുന്ന കഥാപാത്രങ്ങളിലും പ്രതിഫലിക്കും. ക്ലിന്‍റ് എന്ന സിനിമയില്‍ അച്ഛനായി വേഷമിട്ടത് അതുകൊണ്ടാണെന്നും താരം പറഞ്ഞു.

മരം ചുറ്റി പ്രമേത്തിന് തയ്യാറാണ്

സിനിമ ആരംഭിച്ചത് മുതല്‍ കണ്ടു വരുന്നതാണ് മരം ചുറ്റി പ്രേമം. നായിക ഇഷ്ടം അറിയിച്ചാലുടന്‍ പാട്ടു സിനിലും മറ്റുമായി ഇരുവരും തമ്മിലുള്ള മരം ചുറ്റല്‍ നിര്‍ബന്ധമായിരുന്നു. മരം ചുറ്റി പ്രേമം പല സംവിധായകരും വിദ്ഗദ്ധമായി ഉപയോഗിക്കാറുണ്ട്. അത്തരം വേഷം ചെയ്യാനും താന്‍ തയ്യാറാണെന്ന് താരം വ്യക്തമാക്കി.

English summary
Unni mukundan is talking about his marriage.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam