twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുല്‍ഖര്‍ മരിക്കുന്നതായിരുന്നോ ചാര്‍ലിയുടെ യഥാര്‍ത്ഥ ക്ലൈമാക്‌സ്?

    By Aswini
    |

    ചാര്‍ലി എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് പലതരത്തിലുള്ള കിവദന്തികളും ചിത്രത്തിന്റെ പേരില്‍ വന്നിരുന്നു. ഒരു സൂപ്പര്‍ താരം ചിത്രത്തില്‍ അതിഥിയായെത്തുന്നു എന്നും, ചാര്‍ലി ഒരു ആക്ഷന്‍ ചിത്രമാണെന്നുമൊക്കെയായിരുന്നു ഗോസിപ്പുകള്‍.

    റിലീസിന് ശേഷവും കിവദന്തികള്‍ക്ക് അവസാനമില്ല. ദുല്‍ഖര്‍ സല്‍മാന്‍ മരിക്കുന്നതായിരുന്നു ചാര്‍ലിയുടെ യഥാര്‍ത്ഥ ക്ലൈമാക്‌സെന്നും, ഉണ്ണി ആറിന്റെ തിരക്കഥ മാര്‍ട്ടിന്‍ തിരുത്തിയെഴുതിയതാണെന്നുമൊക്കെയാണ് പുതിയ ഗോസിപ്പ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തിരക്കഥാകൃത്ത് ഉണ്ണി പ്രതികരിക്കുന്നു.

    ക്ലൈമാക്‌സ് ദുല്‍ഖര്‍ മരിക്കുന്നതോ?

    ദുല്‍ഖര്‍ മരിക്കുന്നതായിരുന്നോ ചാര്‍ലിയുടെ യഥാര്‍ത്ഥ ക്ലൈമാക്‌സ്?

    ചാര്‍ലി ഇറങ്ങുന്നതിന് മുമ്പ് എത്രയോ അഭ്യൂഹങ്ങള്‍ പരന്നു. ചാര്‍ലിയില്‍ സൂപ്പര്‍സ്റ്റാര്‍ അതിഥിയായെത്തുന്നു, ചാര്‍ലി ഒരു ആക്ഷന്‍ ത്രില്ലറാണ് എന്നൊക്കെ പ്രചരിച്ചില്ലേ. ഇതിനെയും അത്തരം ഒരു അഭ്യൂഹമായി തള്ളിക്കളഞ്ഞാല്‍ മതി. ചാര്‍ലിയുടെ ക്ലൈമാക്‌സ് ആദ്യം എഴുതിയത് തന്നെയാണ് സിനിമയില്‍ കാണിച്ചിരിയ്ക്കുന്നത്

    ക്ലൈമാക്‌സിലെ ദൃശ്യഭംഗി

    ദുല്‍ഖര്‍ മരിക്കുന്നതായിരുന്നോ ചാര്‍ലിയുടെ യഥാര്‍ത്ഥ ക്ലൈമാക്‌സ്?

    ക്ലൈമാക്‌സ് ഇത്ര ദൃശ്യഭംഗിയോടെ ചിത്രീകരിച്ചതിന് മാര്‍ട്ടിന്‍പ്രക്കാട്ടിനെയും ജോമോനെയുമാണ് അഭിനന്ദിക്കേണ്ടത്. അതിന് വേണ്ടി അവര്‍ ഒരുപാട് അധ്വാനിച്ചിട്ടുണ്ട്. യഥാര്‍ത്ഥ തൃശ്ശൂര്‍ പൂരം തന്നെയാണ് ചിത്രത്തില്‍ കാണിച്ചിരിയ്ക്കുന്നത്. ഹെലിപ്പാഡ് ഷോട്ടുകളെല്ലാം മനോഹരമായിട്ടാണ് ജോമോന്‍ ചിത്രീകരിച്ചിരിയ്ക്കുന്നത്

    ചാര്‍ലിയെ പോലൊരാളെ കണ്ടിട്ടുണ്ടോ

    ദുല്‍ഖര്‍ മരിക്കുന്നതായിരുന്നോ ചാര്‍ലിയുടെ യഥാര്‍ത്ഥ ക്ലൈമാക്‌സ്?

    ചാര്‍ലി എനിക്കറിയാവുന്ന ഒരുപാട് ആളുകളുടെ സമന്വയമാണ്. ചാര്‍ലിയെ പോലെ ഒരു ദിവസം അന്തിയുറങ്ങാന്‍ വേണ്ടി മാത്രം എന്റെ വീട്ടില്‍ കയറിവന്ന ഒരുപാടുപേരുണ്ട്. ഞാന്‍ വീട്ടില്‍ ഇല്ലാത്ത സമയത്താണെങ്കില്‍ ഉറങ്ങി എഴുന്നേറ്റ് പിറ്റേന്ന് പോകുമ്പോള്‍ അമ്മയുടെ കൈയ്യില്‍ നിന്ന് പണവും വാങ്ങി പോയവരുണ്ട്. അവധൂതരെന്നൊക്കെ വിളിക്കാവുന്ന ഇവരുടെ പ്രതിരൂപമാണ് ചാര്‍ലി

    ചാര്‍ലി ദുല്‍ഖറിന് എങ്ങിനെ?

    ദുല്‍ഖര്‍ മരിക്കുന്നതായിരുന്നോ ചാര്‍ലിയുടെ യഥാര്‍ത്ഥ ക്ലൈമാക്‌സ്?

    കുള്ളന്റെ ഭാര്യ നടക്കുന്ന സമയത്ത്, രണ്ട് വര്‍ഷം മുമ്പാണ് ദുല്‍ഖറിനോട് കഥ പറയുന്നത്. അന്ന് തന്നെ ചാര്‍ലി ആകാന്‍ ദുല്‍ഖര്‍ മതിയെന്ന് മനസ്സ് പറഞ്ഞു. കുള്ളന്റെ ഭാര്യയില്‍ ദുല്‍ഖര്‍ അവതരിപ്പിച്ച ഫഌക്‌സിബിളിറ്റി തന്നെയാണ് കാരണം. കാറ്റുപോലെ പറക്കുന്ന കഥാപാത്രം ദുല്‍ഖറിന്റെ ജീവിതത്തിലെ രണ്ടാം ഘട്ടമാകുമെന്ന് സിനിമയ്ക്ക് മുമ്പേ അറിയാമായിരുന്നു. അതുപോലെ തന്നെ സംഭവിയ്ക്കുകയും ചെയ്തു

    ഉണ്ണി ആര്‍ എന്ന എഴുത്തുകാരന് ചാര്‍ലി എന്ന സിനിമ?

    ദുല്‍ഖര്‍ മരിക്കുന്നതായിരുന്നോ ചാര്‍ലിയുടെ യഥാര്‍ത്ഥ ക്ലൈമാക്‌സ്?

    സാമ്പത്തികമായി എനിക്ക് ലാഭം തന്ന സിനിമ തന്നെയാണ് ചാര്‍ലി. മറ്റ് സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൊമേര്‍ഷ്യല്‍ വിജയമായിരുന്നില്ല. ബിഗ് ബിയിലെ ഡയലോഗുകളൊക്കെ ഇപ്പോഴാണ് യുവാക്കള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ആറ് വര്‍ഷം മുമ്പ് ഇറങ്ങിയ ചിത്രമാണ് ബിഗ് ബി. കൊമേര്‍ഷ്യല്‍ വിജയം പരിഗണിക്കുമ്പോള്‍ ചാര്‍ലി എന്റെ ജീവിതത്തിലെ മറക്കാനാകാത്ത സിനിമ തന്നെയാണ്

    അരവിന്ദന്റെ തമ്പുമായി ചാര്‍ലിക്ക് ബന്ധം?

    ദുല്‍ഖര്‍ മരിക്കുന്നതായിരുന്നോ ചാര്‍ലിയുടെ യഥാര്‍ത്ഥ ക്ലൈമാക്‌സ്?

    വേണുച്ചേട്ടന്‍ (നെടുമുടി വേണു) അഭിനയിച്ച സിനിമയാണ് തമ്പ്. തമ്പിലെ വേണുച്ചേട്ടന്റെ കഥാപാത്രത്തെ പോലെ താടിയും മുടിയും ഉണ്ടെന്നല്ലാതെ തമ്പുമായി ചാര്‍ലിയ്ക്ക് യാതൊരു സമാനതകളുമില്ല. ചാര്‍ലിയിലെ വേണുച്ചേട്ടന്റെ സാന്നിധ്യം ഞങ്ങള്‍ക്ക് കിട്ടിയ അനുഗ്രഹം കൂടെയാണ്

    മാര്‍ട്ടിനൊപ്പം

    ദുല്‍ഖര്‍ മരിക്കുന്നതായിരുന്നോ ചാര്‍ലിയുടെ യഥാര്‍ത്ഥ ക്ലൈമാക്‌സ്?

    കോംപ്രമൈസ് ചെയ്യാത്ത സംവിധായകനാണ് മാര്‍ട്ടിന്‍ പ്രക്കാട്ട്. മാര്‍ട്ടിന്റെ ഈ സ്വഭാവം എനിക്കൊരുപാട് ഇഷ്ടമാണ്. എന്താണ് സിനിമയ്ക്ക് വേണ്ടതെന്ന് മാര്‍ട്ടിന് നന്നായിട്ടറിയാം. ഇത് എന്റെ എഴുത്തിനും സഹായകമായിട്ടുണ്ട്

    English summary
    Unni R clarifying the rumor spreading about Charli's climax
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X