ആ സിനിമയുടെ പ്ലസ് പോയന്റ് ഞാനായാൽ മറ്റ് പലരെയും വിഷമിപ്പിച്ചേനെ; പോസ്റ്ററിൽ പോലും ഞാനില്ല; ഉർവശി

ഉർവശിയുടെ സിനിമകൾക്ക് അന്നും ഇന്നും പ്രേക്ഷക സ്വീകാര്യതയുണ്ട്. നായിക നടിയായപ്പോളും അമ്മ വേഷങ്ങൾ ചെയ്തപ്പോഴും തനിക്ക് കിട്ടുന്ന വേഷങ്ങൾ ഉർവശി അവിസ്മരണീയമാക്കി. ഉള്ളൊഴുക്കാണ് നടിയുടെ പുതിയ സിനിമ. പാർവതി തിരുവോത്താണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. ഇരുവരും ഒരുമിച്ചെത്തുന്ന സിനിമയിൽ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയാണ്. ഫിൽമീബിറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ വർഷങ്ങൾ നീണ്ട കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഉർവശി.

ഓഡിഷനുകൾക്ക് തനിക്ക് പറ്റുന്ന കാര്യമല്ലെന്നും ഉർവശി വ്യക്തമാക്കി. വർക് ഷോപ്പിൽ ചെയ്യുന്നതായിരിക്കില്ല സീനിൽ ഞാൻ ചെയ്യുക. കമൽ സർ മൈക്കൽ മദനൻ എടുത്തപ്പോൾ ഒരു ഫുൾ ലോഡ് ഫിലിം മുഴുവൻ തീരുന്ന സിം​ഗിൾ ഷോട്ട് എടുക്കണമെന്ന് പറഞ്ഞു. ആദ്യ ദിവസം വന്ന് മേക്കപ്പിട്ട് എല്ലാ കാര്യങ്ങളും ചെയ്തു. റിഹേഴ്സൽ ചെയ്തു. റിഹേഴ്സൽ കഴിഞ്ഞ് പാക്കപ്പ് എന്ന് പറഞ്ഞു. ഞാൻ ഞെട്ടി.
എന്തിനാണ് വന്നതെന്ന് ഞാൻ.

Urvashi

നാളെയേ എടുക്കുന്നുള്ളൂ എന്ന് പറഞ്ഞപ്പോൾ ഇത് ഇന്ന് എടുത്താൽ പോരായിരുന്നോ എന്ന് ചോദിച്ചു. കമൽ സർ അത് കേട്ടു. അടുത്ത ദിവസം വന്ന് ടേക്ക് എന്ന് പറഞ്ഞു. ഒന്ന് നോക്കണ്ടേ എന്ന് ഞാൻ. ഇന്നലെ നോക്കിയില്ലേ, എന്തുണ്ട് പ്രായം, പഠിക്കുന്ന കുട്ടിയുടെ പ്രായമല്ലേ പെർഫോം ചെയ്യൂ എന്ന് കമൽ സർ. ഇന്നലെ പറഞ്ഞതൊക്കെ ഓർമയില്ലേ, മറന്ന് പോയോ എന്ന് ചോദിച്ചു. ഞാൻ പെട്ടു. പിന്നെ ടേക്കിൽ ഞാൻ കൈയിൽ നിന്നിട്ട് പറഞ്ഞു.

ടേക്കെല്ലാം കഴിഞ്ഞപ്പോൾ കമൽ സർ, കള്ളത്തരം! രാക്ഷസിയാണിവൾ, പെർഫോം ചെയ്തു, ഒരു ടേക്ക് കൂടെ വേണമെന്ന് കമൽ സർ. ഞാൻ വരില്ലെന്ന് പറഞ്ഞു. സിനിമയിൽ ആ സീൻ ടേക്ക് തന്നെയാണ് എടുത്തത്. ഞാൻ ചെയ്തത് കൊള്ളാമായിരുന്നോ എന്ന് കമൽ സർ. ഉ​ഗ്രനായിരുന്നെന്ന് ഞാൻ‌. ഞാൻ പല സ്ഥലത്തും നോക്കിക്കൊണ്ട് നിന്നു. നീ വായിൽ തോന്നുന്നത് വിളിച്ച് പറഞ്ഞെന്ന് കമൽ സർ.

Urvashi

അച്ചുവിന്റെ അമ്മയിലെ ക‌ടുകു വറ എന്ന് പറയുന്ന സീനും സ്വാഭാവികമായി അഭിനയിച്ച് വന്നതാണെന്നും ഉർവശി വ്യക്തമാക്കി. ശോഭന മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ചും ഉർവശി സംസാരിച്ചു. വരനെ ആവശ്യമുണ്ട് എന്ന സിനിമ പരമാവധി ഒഴിവാക്കാൻ നോക്കി.

കാരണം ആ റോൾ ഏതെങ്കിലും കാരണവശാൽ അതിന്റെ പ്ലസ് പോയന്റായാൽ മറ്റ് ചിലരെ അത് വേദനിപ്പിക്കും. എന്റെ പബ്ലിസിറ്റി കൊടുക്കരുതെന്ന് ഞാൻ പറഞ്ഞു. പോസ്റ്ററുകളിൽ പോലും എന്നെ ഇട്ടിട്ടില്ല. അങ്ങനെയൊക്കെ ചില സിനിമകൾ നമ്മൾ വേണ്ടെന്ന് വെക്കും. കാരണം നമുക്ക് മനസിലാവും എന്തെങ്കിലും കാരണവശാൽ ഹൈലൈറ്റ് ആയാൽ ചിലർക്ക് അത് ബുദ്ധിമുട്ടായി വരരുതെന്ന് തനിക്കുണ്ടെന്നും ഉർവശി വ്യക്തമാക്കി.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X