For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വിച്ചിട്ടാല്‍ മോഹന്‍ലാലിന് അഭിനയം വരും, മഞ്ജുവും കഥാപാത്രത്തെ ആവാഹിക്കുമെന്ന് സംവിധായകന്‍!

  |

  പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് വിഎ ശ്രീകുമാര്‍ മേനോന്‍. മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും അടുത്ത സുഹൃത്തായ അദ്ദേഹം ആദ്യ സിനിമയിലും നായികനായകന്‍മാരാക്കിയതും ഇവരെയാണ്. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഒടിയന്‍ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഈ സിനിമ കൂടാതെ രണ്ടാമൂഴം എന്ന ചിത്രത്തെക്കുറിച്ചും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. സിനിമാലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന ചിത്രം കൂടിയാണിത്.

  മമ്മൂട്ടിക്ക് കാലിടറി, ദിലീപ് കുതിക്കുന്നു, വിഷു ചിത്രങ്ങളുടെ ബോക്‌സോഫീസ് പ്രകടനം ഇങ്ങനെ, കാണൂ!

  പരസ്യവും സിനിമയുമായി മുന്നേറുന്നതിന് മുന്‍പ് അനുഭവിച്ചിരുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വിഎ ശ്രീകുമാര്‍ മേനോന്‍ നടത്തിയ തുറന്നുപറച്ചിലില്‍ എല്ലാവരും ആകെ ഞെട്ടിയിരിക്കുകയാണ്. കപ്പ ടിവിയിലെ ഹാപ്പിനെസ് പ്രൊജക്ടിനിടയിലാണ് അദ്ദേഹം തന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. സ്വന്തം ജീവിതത്തിന്റെ ഭാവിയെക്കുറിച്ചോര്‍ത്ത് ആകുലപ്പെട്ടിരുന്ന അവസ്ഥയിലൂടെ കടന്നുപോയതിന് ശേഷമാണ് ഇന്നത്തെ അവസ്ഥയിലേക്ക് താനെത്തിയത്.

  മമ്മൂട്ടി പുറത്തുവിട്ട മാമാങ്കം സര്‍പ്രൈസ്, ശംഖൂതി ചുരിക ചുഴറ്റി ചാവേറുകളെത്തുന്നു, ഗംഭീരം തന്നെ!

  കടക്കാരെ പേടിച്ച് കഴിഞ്ഞിരുന്ന കാലം

  കടക്കാരെ പേടിച്ച് കഴിഞ്ഞിരുന്ന കാലം

  സാമ്പത്തിക ബാധ്യത കാരണം താന്‍ മാത്രമല്ല കുടുംബവും ഏറെ ബുദ്ധിമുട്ടിയിരുന്നു. മാതാപിതാക്കള്‍ക്ക് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ഭാര്യയേയും മകളെയും ഓര്‍ത്തും താന്‍ ആശങ്കപ്പെട്ടിരുന്നു. തന്റെ കടബാധ്യത കാരണം എല്ലാവരും ബുദ്ധിമുട്ടിയിരുന്ന അവസ്ഥയായിരുന്നു അന്നത്തേത്. എന്നാല്‍ അന്നത്തെ ആ അവസ്ഥയെല്ലാം വിജയകരമായി തരണം ചെയ്ത് ഇന്ന് ലോകമറിയപ്പെടുന്ന വ്യക്തിയായി മാരിയിരിക്കുകയാണ് അദ്ദേഹം. പ്രതിസന്ധി ഘട്ടത്തില്‍ തളരാതെ എങ്ങനെ മുന്നോട്ട് പോകാമെന്ന് അദ്ദേഹം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.

  പിന്‍വാതിലിലൂടെ വീട്ടിലേക്ക്

  പിന്‍വാതിലിലൂടെ വീട്ടിലേക്ക്

  അടുത്ത വീട്ടില്‍ ബൈക്ക് നിര്‍ത്തി സ്വന്തം വീട്ടിലെ മതില്‍ ചാടി അടുക്കള വാതിലിലൂടെയാണ് താന്‍ വീട്ടിലേക്ക് പ്രവേശിച്ചിരുന്നതെന്ന് അദ്ദേഹം പറയുന്നു. പുലര്‍ച്ചെ നാല് മണിയാവുമ്പോള്‍ താന്‍ വീട്ടില്‍ നിന്നിറങ്ങുമായിരുന്നു. അഞ്ച് മണിയാവുമ്പോള്‍ മുതല്‍ കടക്കാര്‍ വീട്ടില്‍ അന്വേഷിച്ച് വരുമായിരുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട പ്രതിസന്ധി ഘട്ടത്തിലാണ് ആത്മീയതയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. അതിന് ശേഷമാണ് ആത്മവിശ്വാസം ലഭിച്ച് തുടങ്ങിയത്.

  എംടിക്ക് കൊടുത്ത വാക്ക്

  എംടിക്ക് കൊടുത്ത വാക്ക്

  മോഹന്‍ലാല്‍ വിഎ ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന രണ്ടാമൂഴത്തിന് തിരക്കഥയൊരുക്കിയത് എംടി വാസുദേവന്‍ നായരാണ്. അദ്ദേഹവുമായി ഏറെ അടുപ്പമുള്ള, നിത്യ സന്ദര്‍ശകരായ സംവിധായകര്‍ക്ക് പോലും നല്‍കാതെ അദ്ദേഹം ആ തിരക്കഥ തന്നെ ഏല്‍പ്പിച്ചപ്പോള്‍ താന്‍ ശരിക്കും അത്ഭുതപ്പെട്ട് പോയിരുന്നു. ഈ സിനിമയെടുത്ത് നശിപ്പിക്കില്ല. സാറിനും എനിക്കും കാണാവുന്ന രീതിയില്‍ത്തന്നെ ഇത് ചെയ്യുമെന്ന വാക്കും അദ്ദേഹത്തിന് നല്‍കിയിരുന്നു.

  മഞ്ജു വാര്യരുടെ തിരിച്ചുവരവ്

  മഞ്ജു വാര്യരുടെ തിരിച്ചുവരവ്

  നീണ്ട ഇടവേളയ്ക്ക് ശേഷം പരസ്യ ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചെത്തിയത്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികള്‍ വിജയകരമായി തരണം ചെയ്തതിന് ശേഷമാണ് താരം പരസ്യത്തിലൂടെ മുഖം കാണിച്ച് തിരിച്ചെത്തിയത്. തന്നിലുള്ള വിശ്വാസം കാരണമാണ് മഞ്ജു വാര്യര്‍ അഭിനയിക്കാന്‍ തയ്യാറായത്. അവരുടെ വിശ്വാസം നിലനിര്‍ത്തേണ്ടത് അത്യാവശ്യമായിരുന്നു. അത് കാക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം പറയുന്നു.

  മോഹന്‍ലാലും അമിതാഭ് ബച്ചനും

  മോഹന്‍ലാലും അമിതാഭ് ബച്ചനും

  ഇതുവരെയുള്ള ജീവിതത്തില്‍ മോഹന്‍ലാലും അമിതാഭ് ബച്ചനുമാണ് തന്നെ സ്വാധീനിച്ചതെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം സെറ്റിലുണ്ടെങ്കില്‍ എല്ലാവരുമായും ഇടപഴകുന്നതും ക്യാമറയ്ക്ക് മുന്നില്‍ കഥാപാത്രമായി മാറുന്നതും നേരിട്ട് കണ്ടിട്ടുണ്ട്. അദ്ദേഹത്തെ ഒരിക്കലും സ്‌ട്രെസ്സ്ഡായി കാണാന്‍ പറ്റില്ല. സ്വിച്ചിട്ട പോലെ എങ്ങനെ അദ്ദേഹത്തിന് കഥാപാത്രമായി മാറുന്നു. ഇതൊക്കെയാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്നും അദ്ദേഹം പറയുന്നു.

  ബിഗ്ബിയുടെ കൃത്യത

  ബിഗ്ബിയുടെ കൃത്യത

  സിനിമയിലെത്തിയിട്ട് അഞ്ച് പതിറ്റാണ്ട് പിന്നിട്ടുവെങ്കിലും ഇപ്പോഴും അദ്ദേഹം സെറ്റില്‍ പുതുമുഖത്തെപ്പോലെയാണ് വരുന്നത്. പത്ത് മണിയുടെ ഷൂട്ടിന് അര മണിക്കൂര്‍ മുന്‍പേ അദ്ദേഹം എത്തും. സ്‌ക്രിപ്റ്റും സീനുമായും ബന്ധപ്പെട്ട കാര്യങ്ങളിലെ സംശയങ്ങളാക്കെ നേരത്തെ തന്നെ ചോദിച്ച് കൃത്യത വരുത്തിയാണ് വരാറുള്ളത്. ഡയലോഗുകള്‍ റിഹേഴ്‌സ് ചെയ്ത് പഠിച്ചാണ് അദ്ദേഹം വരുന്നത്. അദ്ദേഹത്തിന്റെ പ്രൊഫഷണലിസം തന്നെ സ്വാധീനിച്ചിട്ടുണ്ട്.

  English summary
  VA Sreekumar Menon about his life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X