Just In
- 1 hr ago
അവരെല്ലാം എന്നും വിളിച്ച് സുഖാന്വേഷണം നടത്തിയവരാണ്, അങ്ങനെ എഴുതിക്കണ്ടപ്പോള്‍ സങ്കടം തോന്നി
- 1 hr ago
ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുന്നവന്റെ വിഷമം എനിക്കറിയാം; ജയസൂര്യയുടെ ചിത്രത്തെ കുറിച്ച് ജോബി ജോര്‍ജ്
- 2 hrs ago
ജോസഫ് നായിക ആത്മീയ രാജന് വിവാഹിതയായി, നടിയെ താലി ചാര്‍ത്തി സനൂപ്
- 3 hrs ago
ബോളിവുഡ് താരം വരുണ്‍ ധവാന് വിവാഹിതനായി, നടാഷയെ ജീവിതസഖിയാക്കി നടന്
Don't Miss!
- Lifestyle
മുടികൊഴിച്ചിലിന് പ്രതിവിധി ബീറ്റ്റൂട്ടിലുണ്ട്
- Finance
ആധാർ കാർഡിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന് രേഖകൾ ആവശ്യമില്ലെന്ന് യുഐഡിഎഐ
- News
സ്വതന്ത്രരുടെ പടയുമായി സിപിഎം; മുസ്ലിം ലീഗിന്റെ കുത്തക സീറ്റുകളില്‍ പ്ലാന്‍ ബി, ഇറക്കുന്നത് 7 പേരെ
- Automobiles
സഫാരിയുടെ അരങ്ങേറ്റത്തിനൊരുങ്ങി ടാറ്റ; ഡീലര്‍ യാര്‍ഡിലെത്തിയ ചിത്രങ്ങള്‍ പുറത്ത്
- Sports
ലാലിഗയില്‍ ജയം തുടര്‍ന്ന് അത്ലറ്റികോ മാഡ്രിഡ്, ബാഴ്സലോണയും ജയിച്ചു, കുതിച്ച് ബയേണ്‍
- Travel
ദേശീയ വിനോദ സഞ്ചാര ദിനം 2021:അറിയാം ഇന്ത്യന്‍ വിനോദ സഞ്ചാരത്തെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒടിയനിലെ മഞ്ജു വാര്യരുടെ കഥാപാത്രത്തെക്കുറിച്ചുള്ള രഹസ്യം പുറത്തായി, മോഹന്‍ലാലിനൊപ്പം നില്ക്കും!

വിഎ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ഒടിയനില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ മോഹന്‍ലാലിന് മാത്രമല്ല നായികയായി എത്തുന്ന മഞ്ജുവിനും ഒടിയന് വലിയൊരു വെല്ലുവിളിയാണെന്ന് സംവിധായകന് പറയുന്നു. ടൈസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.
മൊട്ടയടിച്ച് പുതിയ രൂപത്തിലെത്തിയപ്പോള്‍ മാളവിക തിരിച്ചറിഞ്ഞില്ലെന്ന് ജയറാം, കാളിദാസന് പറഞ്ഞതോ?
മോഹന്‍ലാല്‍ മകന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ്, ആദിയില്‍ ഡ്യൂപ്പ് വേണമെന്ന് പറഞ്ഞു, പ്രണവോ?
ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നായി മഞ്ജു വാര്യരുടെ കഥാപാത്രം മാറും. മോഹന്‍ലാലിനോടും പ്രകാശ് രാജിനോടും മത്സരിച്ച് അഭിനയിക്കേണ്ട തരത്തിലുള്ള കഥാപാത്രമാണ് മഞ്ജുവിന് വേണ്ടി മാറ്റി വെച്ചത്. മൂന്ന് വ്യത്യസ്ത ലുക്കുകളിലായാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. യഥാക്രമം 20, 35, 50 ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. മഞ്ജു വാര്യരുടെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ തുടര്‍ന്ന് വായിക്കൂ.

ഒടിയനിലെ നായികയെക്കുറിച്ച്
വില്ലന്‍ ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും വീണ്ടും ഒടിയനിലൂടെ ഒരുമിക്കുകയാണ്. മഞ്ജു വാര്യരാണ് നായികയെന്നല്ലാതെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലായിരുന്നു. ടൈസം ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന് അക്കാര്യത്തെക്കുറിച്ച് വിശദമാക്കിയത്.

വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ്
ഒടിയന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളി കൂടിയായിരുന്നു ഒടിയന് മാണിക്കന്. അതേ വെല്ലുവിളി തന്നെയാണ് മഞ്ജിവിന്റെ കഥാപാത്രത്തിനുമുള്ളതെന്ന് സംവിധായകന് പറയുന്നു.

മൂന്ന് ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നു
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായ മഞ്ജു വാര്യരുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി ഒടിയന് മാറുമെന്നതില്‍ സംശയം വേണ്ട. മൂന്ന് ഗെറ്റപ്പുകളിലായാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുപതുകളില്‍ നിന്ന് മുപ്പത്തഞ്ചിലേക്കും അന്പതിലേക്കുമുള്ള മേക്കോവറാണ് പ്രധാന പ്രത്യേകത.

മികച്ച കഥാപാത്രമായി മാറും
ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും ഒടിയനിലെ നായികാവേഷം. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തതെന്നും സംവിധായകന് വ്യക്തമാക്കുന്നു.

പ്രകാശ് രാജിനും മോഹന്‍ലാലിനുമൊപ്പം
മറ്റ് താരങ്ങള്‍ക്കൊപ്പം മത്സരിച്ച് അഭിനയിക്കുമ്പോഴാണ് അത് ബ്രില്യന്റ് പ്രകടനമായി മാറുന്നതെന്ന അഭിപ്രായക്കാരനാണ് താനെന്ന് ശ്രീകുമാര്‍ മേനോന് പറയുന്നു. പ്രകാശ് രാജിനും മോഹന്‍ലാലിനുമൊപ്പമാണ് ഇത്തവണ മഞ്ജു എത്തുന്നത്.

മോഹന്‍ലാലിനൊപ്പം വീണ്ടും
മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തിയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ആറാം തമ്പുരാനും കന്മദവും എന്നും എപ്പോഴുമെല്ലാം പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന സിനിമകളാണ്.

നീണ്ട ഇടവേളയ്ക്ക് ശേഷം എത്തിയപ്പോള്‍
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലും മഞ്ജു വാര്യരും വീണ്ടും ഒരുമിച്ചെത്തിയത്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും വിചാരിച്ചത്ര ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ഇവരുടെ കഥാപാത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

വില്ലനിലൂടെ വീണ്ടുമെത്തി
ബി ഉണ്ണിക്കൃഷ്ണന് സംവിധാനം ചെയ്ത വില്ലനില്‍ മോഹന്‍ലാലിന്റെ ഭാര്യയായാണ് മഞ്ജു വാര്യര്‍ എത്തിയത്. മുഴുനീള കഥാപാത്രമല്ലെങ്കില്ക്കൂടിയും മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്. ഇതിന് ശേഷം ഇരുവരും വീണ്ടും ഒരുമിക്കുകയാണ് ഒടിയനിലൂടെ.

രണ്ടാം വരവില്‍ മികച്ച കഥാപാത്രങ്ങള്‍
നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിച്ച് തുടങ്ങിയത് രണ്ടാം വരവിന് ശേഷമാണെന്ന് താരം വ്യക്തമാക്കിയിരുന്നു.

ഒടിയനിലെ നായികയെ കാണാന്‍ കാത്തിരിക്കാം
മലയാള സിനിമ ഒന്നടങ്കം ഉറ്റുനോക്കുന്നൊരു ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്. ഒടിവിദ്യ ചെയ്യുന്ന മാണിക്കനെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും കൂടാതെ പ്രകാശ് രാജ്, നരേന്, സിദ്ദിഖ്, ഇന്നസെന്റ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.