twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാനമ്പാടിക്ക് ശേഷം അവസരങ്ങൾ വന്നിരുന്നു, പ്രതിഫലം കുറവ്, മിനിസ്ക്രീനിലെ ഇടവേളയെ കുറിച്ച് സീമ ജി നായർ

    |

    സീരിയലുകൾ മലയാളികൾക്ക് ശീലമില്ലാത്ത കാലത്തും പരിചിതമായ മുഖമായിരുന്നു നടി സീമാ ജി നായരുടേത്. തുടർച്ചയായി ഇത്രകാലം മലയാളികളുടെ സ്വീകരണമുറിയിൽ നിറഞ്ഞു നിന്ന മറ്റൊരു പേര് അപൂർവ്വാണ്. മകളായും ഭാര്യയായും നായികാ പ്രധാന്യമുള്ള കഥാപാത്രങ്ങളായും കേരളത്തിലെ വീട്ടമ്മമാർ ഹൃദയത്തോട് ചേർത്ത് പിടിച്ചിരുന്നു താരത്തെ. പുതിയ കാലത്തും മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തന്റെ കഥാപാത്രങ്ങളെ ശക്തമായി അടയാളപ്പെടുത്താൻ സീമയ്ക്ക് സാധിക്കുന്നുണ്ട്.

    മിനി സ്‌ക്രീനിൽ നിന്നും മാറിനിൽക്കുന്നതിനെ കുറിച്ചും മാറ്റിനിർത്തിയതിനെ കുറിച്ചും വ്യക്തമാക്കുകയാണ് താരം. മലയാളികൾ നെഞ്ചേറ്റിയ വാനമ്പാടി എന്ന സീരിയലിലെ ഭദ്രയായിരുന്നു നടിയുടെ ഒടുവിലത്തെ കഥാപാത്രം. അതിനുശേഷം മിനി സ്‌ക്രീനിൽ നിന്ന് അപ്രത്യക്ഷയാവുകയായിരുന്നു. താരം സീരിയൽ വിട്ടോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇപ്പോഴിതാ അതിനുള്ള മറുപടി പ്രിയപ്പെട്ട നടി തന്നെ പറയുകയാണ്. മലയാളം ഫിൽമീ ബീറ്റിനോടാണ് മനിസ്ക്രീനിലെ ബ്രേക്കിനെ കുറിച്ച് സീമ ജി നായർ മനസ് തുറക്കുന്നത്.

    മിനി സ്‌ക്രീനിൽ കൂടുതൽ സെലെക്ടിവ് ആകുന്നത് കൊണ്ടാണോ  ഇപ്പോൾ സജീവമായി കാണാത്തത്?

    മിനി സ്‌ക്രീനിൽ കൂടുതൽ സെലെക്ടിവ് ആകുന്നത് കൊണ്ടാണോ ഇപ്പോൾ സജീവമായി കാണാത്തത്?

    സീരിയൽ വിട്ടതല്ല, വേണ്ടവിധം അവസരം ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. കഥാപാത്രങ്ങളുടെ കാര്യത്തിൽ താൻ ഒരിക്കൽ പോലും സെലക്ടീവായിട്ടില്ല. സീരിയലിലെ ഗ്യാപ്പിനെ കുറിച്ച് ഞാനും ചിന്തിച്ചതാണ്. ഒരുപാട് പുതിയ സീരിയലുകൾ വരുന്നുണ്ട്. എന്നാൽ നമുക്ക് വേഷങ്ങൾ കിട്ടുന്നില്ല. അതിന്റെ കാരണം എന്താണെന്ന് സത്യത്തിൽ എനിക്ക് അറിയില്ല. ചിലപ്പോൾ വിധിയായിരിക്കും. അല്ലെങ്കിൽ അവർക്ക് ഇഷ്ടമുള്ള താരങ്ങളെയാകും വിളിക്കുക. ഇതുവരെ സീരിയലുകളുടെ കാര്യത്തിൽ സെലക്ടീവ് ആയിട്ടില്ല. എന്ത് റോൾ കിട്ടിയാലും ചെയ്യുന്നതാണ് പതിവ്.

    സിനിമയിൽ സജീവമായത് കൊണ്ടാണോ സീരിയലിൽ അവസരം കുറയുന്നത്?

    സിനിമയിൽ സജീവമായത് കൊണ്ടാണോ സീരിയലിൽ അവസരം കുറയുന്നത്?

    സിനിമയിൽ ഉള്ളവരെ സീരിയലുകാർക്കും സീരിയൽ താരങ്ങളെ സിനിമാകാർക്കും ഇഷ്ടമല്ല. താൻ ഒരുപാട് സിനിമാ സെറ്റിൽ കേട്ടിട്ടുണ്ട് ദിവസവും ഇവരുടെ മുഖം ടിവിയിൽ കണ്ട് കണ്ട് മടത്തു എന്ന് പറയുന്നത്. സിനിമയിലും കാണിച്ച് മടിപ്പിക്കനാണോ എന്ന് ഒരുപാട് പേരെ കുറിച്ച് ചോദിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാൽ എന്നെ സംബന്ധിച്ച് രണ്ടും ഒരുപോലെ കൊണ്ട് പോയിട്ടുള്ള വ്യക്തിയാണ്. എന്നാൽ എനിക്ക് സിനിമ രംഗത്ത് നിന്നും സീരിയലിൽ നിന്നും മാറ്റി നിർത്തിയതായി തോന്നിയിട്ടില്ല. കാരണം എനിക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ട്.

     പ്രതിഫലത്തിന്റെ കാര്യത്തിൽ പ്രതിസന്ധിയുണ്ടോ?

    പ്രതിഫലത്തിന്റെ കാര്യത്തിൽ പ്രതിസന്ധിയുണ്ടോ?

    ഇവിടെ പ്രതിഫലത്തിന്റെ കാര്യത്തിൽ ചെറിയ പ്രതിസന്ധിയുണ്ട്. ഇന്നലെ വന്നവർക്ക് പോലും പൈസ കൊടുക്കുന്നതിൽ ബുദ്ധിമുട്ടില്ല. എന്നാൽ നമ്മളെ പോലുള്ളവർ ചോദിച്ചാൽ അത് കൂടുതൽ ആണെന്നാണ് പറയുന്നത്. നമുക്ക് കിട്ടാൻ അർഹതയുള്ള രൂപയാണ് ചോദിക്കുന്നത്. ആർക്കും താങ്ങാൻ പറ്റാത്ത തുക ഇന്നു വരെ സിനിമയിലും സീരിയലിലും ചോദിച്ചിട്ടുമില്ല. അത് പോലും നമുക്ക് കിട്ടാറില്ല. ഇതിനിടെ രണ്ട് പ്രോജക്ട് വന്നു എന്നാൽ പ്രതിഫലത്തിന്റെ പ്രശ്നം കൊണ്ടാണ് അവ രണ്ടും പോയത്.

     പ്രേക്ഷകർക്കിടയിൽ സിനിമയേക്കാൾ സ്വീകാര്യത സീരിയലിന് ഉണ്ടോ?

    പ്രേക്ഷകർക്കിടയിൽ സിനിമയേക്കാൾ സ്വീകാര്യത സീരിയലിന് ഉണ്ടോ?

    സിനിമയേക്കാളും സീരിയലിൽ നിന്നാണ് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരിക്കുന്നത്. സ്നേഹസ്മീത, മാനസി,ചേറപ്പായി കഥൾകൾ തുടങ്ങിയവ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ആ കഥാപാത്രങ്ങളിലൂടെ ഇന്നും അറിയപ്പെടുന്നുണ്ട്. കുറെ നാളുകളായി സിനിമ ചെയ്തിട്ടും പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് വാനമ്പാടിയിലെ ഭഭ്രയായിട്ടാണ്. എവിടെ ചെന്നാലും ഇപ്പോൾ ഭഭ്രയാണ്. കുറെ നാൾ ഇത് ഉണ്ടാകും. കാരണം നമ്മൾ പ്രേക്ഷകരുടെ വീട്ടിലെ അതിഥികളാണ്. എന്നും വൈകുന്നേരം സീരിയലിലൂടെ വീടുകളിൽ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വീട്ടമ്മമാരുടെ ഇടയിൽ സീരിയൽ താരങ്ങൾക്കാവും മുൻതൂക്കം.

    Recommended Video

    Actress saranya sasi back to life after surgeries
    എന്തുകൊണ്ടാണ് സീരിയൽ കഥകൾ ഒരുപോലെയാകുന്നത്?

    എന്തുകൊണ്ടാണ് സീരിയൽ കഥകൾ ഒരുപോലെയാകുന്നത്?

    വ്യത്യസ്തമായ കഥകൾ ഇവിടെ വന്നാലും ചിലപ്പോൾ അത് കാണാൻ പ്രേക്ഷകർ ഉണ്ടാകണമെന്നില്ല. മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളും എടുത്ത് നോക്കിയാൽ ഇതേ സംഭവങ്ങൾ കാണാം. അവിഹിതം ഉണ്ടാകാം, അമ്മായിയമ്മ പോര് ഉണ്ടാകാം അല്ലെങ്കിൽ ത്രില്ലർ ആകാം ഈ മൂന്ന് നാല് സംഭവം ഒഴിച്ചാൽ പിന്നെ എന്താണ് കൊണ്ട് വരേണ്ടത്. ഇവിടെ രണ്ട് മൂന്ന് ആളുകൾ വന്ന് വെറുതെ സംസാരിച്ച് തിരിച്ച് പോയി കഴിഞ്ഞാൽ പ്രേക്ഷകർ ഉണ്ടാകില്ല. വീട്ടമ്മമാർ ഒന്ന് റിലാക്സ് ആകാൻ വേണ്ടിയാണ് സീരിയൽ കാണുന്നത്. അമ്മയിയമ്മ പോര് ഇല്ലാതെ എന്നും അവർ സ്നേഹിച്ച് കാര്യം പറഞ്ഞ് പോയാൽ ആരെങ്കിലും കാണുമോ. ഇതിനിടയിൽ കുറച്ച് മസാലയൊക്കെ വന്നാലെ ആളുകൾ കാണുകയുള്ളൂ. അതുകൊണ്ട് സീരിയലുകൾ എല്ലാം ഒരു ടൈപ്പ് ആണ് എന്ന് പറയുന്നതിൽ കാര്യമില്ല. കൂടാതെ താരങ്ങളുടെ സാരിയും ആഭരണങ്ങളും കാണാൻ വേണ്ടി കാത്തിരിക്കുന്നവരും ഒരുപാട് പേരുണ്ട്. തന്നോടും വസ്ത്രധാരണത്തെ കുറിച്ച് നിരവധി പേർ ചോദിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം ആകെത്തുകയാണ് സീരിയൽ.

    മോഹൻലാലിന്റെ മകളുടെ പുതിയ ലുക്ക് വൈറലാകുന്നു

    Read more about: seema g nair serial
    English summary
    Vanambadi Serial Actress Seema G Nair about the recent break
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X