For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിശാലിന്‍റെ വിവാഹം നടക്കണമെങ്കില്‍ അത് കഴിയണം! വരലക്ഷ്മിയുടെ വെളിപ്പെടുത്തല്‍ വൈറലാവുന്നു! കാണൂ!

  |

  തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിശാല്‍. അഭിനയത്തില്‍ മാത്രമല്ല താരസംഘടനയായ നടികര്‍ സംഘത്തിന്റെ ചുമതലയും നിര്‍വഹിക്കുന്നത് ഇദ്ദേഹമാണ്. താരങ്ങളുടെ സുഗമമായ പ്രവര്‍ത്തനവും സുരക്ഷയും ഉറപ്പാക്കിയാണ് സിനിമ ചെയ്യേണ്ടതെന്ന നിലപാടിലാണ് സംഘടന. മീ ടൂ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയവര്‍ക്ക് ശക്തമായ പിന്തുണയാണ് തമിഴ് സിനിമാലോകം നല്‍കിയത്. സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളുമായാണ് താരങ്ങള്‍ എത്തുന്നത്. സിനിമയിലെ പല വിഗ്രഹങ്ങളും മീ ടൂവിലൂടെ തകര്‍ന്നടിയുമെന്ന തരത്തിലുള്ള വിലയിരുത്തല്‍ നേരത്തെ തന്നെ ഉയര്‍ന്നുവന്നിരുന്നു.

  ശ്രീശാന്തിനെ പിടിച്ചുനിര്‍ത്താന്‍ സല്‍മാന്‍ ഖാന്‍! ഭുവനേശ്വരിയുടെ വരവോടെ കളി മാറുമോ? കാണൂ!

  സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രമല്ല മറ്റ് വിഷയങ്ങളിലും നടികര്‍ സംഘം കൃത്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. വിശാലിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് വരലക്ഷ്മി. ഇരുവരും തമ്മില്‍ പ്രണയമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ഇരുവരും ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. വിശാലിന്റെ പുതിയ ചിത്രമായ സണ്ടക്കോഴി 2 ല്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന ചിത്രത്തില്‍ വില്ലത്തിയായാണ് വരലക്ഷ്മി എത്തിയത്. വിശാലിനെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  പാതിരാത്രിയില്‍ തേടിയെത്തുന്ന സംവിധായകന്‍! നടുക്കുന്ന വെളിപ്പെടുത്തലുകളുമായി ശ്രീദേവിക! കാണൂ!

  വിശാലിനെക്കുറിച്ച് പറയുമ്പോള്‍

  വിശാലിനെക്കുറിച്ച് പറയുമ്പോള്‍

  വിശാലിന്റെ അടുത്ത സുഹൃത്തുക്കളാണ് ആര്യയും വരലക്ഷ്മിയും. ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനായി ആര്യ റിയാലിറ്റി ഷോ നടത്തിയപ്പോള്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ച് ഇരുവരും എത്തിയിരുന്നു. ജാമിക്ക് പറ്റിയ പെണ്‍കുട്ടിയെ തിരഞ്ഞെടുക്കുന്നതിനായി ഇവരും എത്തിയിരുന്നുവെങ്കിലും അത് നടക്കാതെ പോവുകയായിരുന്നു. ഗ്രാന്റ് ഫിനാലെയില്‍ വെച്ച് ഇപ്പോള്‍ ആരെയും വിവാഹം ചെയ്യുന്നില്ലെന്ന് ആര്യ പറഞ്ഞതോടെയാണ് അക്കാര്യത്തില്‍ തീരുമാനമായത്. ആര്യയുടെ കാര്യം അങ്ങനെയായപ്പോഴാണ് വരലക്ഷ്മിയോട് വിശാലിനെക്കുറിച്ച് ചോദിച്ചത്.

  എന്നാണ് കല്യാണം?

  എന്നാണ് കല്യാണം?

  വിശാലിന്റെ വിവാഹത്തെക്കുറിച്ച് ആരാധകര്‍ ചോദിച്ച് തുടങ്ങിയിട്ട് നാളേറെയായി. താനും ഇക്കാര്യത്തെക്കുറിച്ച് അവനോട് ചോദിച്ചിരുന്നുവെന്ന് താരം പറയുന്നു. ഇനിയും നീട്ടി വെക്കുകയാണെങ്കില്‍ പെണ്‍കുട്ടിയെ കിട്ടില്ലെന്ന് അവനോട് പറഞ്ഞിരുന്നു. എന്നാല്‍ നടികര്‍ സംഘത്തിന്റെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മാത്രമേ താന്‍ അക്കാര്യത്തെക്കുറിച്ച് ചിന്തിക്കൂയെന്നായിരുന്നു അവന്‍ പറഞ്ഞത്. വിവാഹത്തില്‍ നിന്നും മാറി നില്‍ക്കുന്നതിന് വേണ്ടിയാണോ അവന്‍ ഇങ്ങനെയൊരു കാരണം പറയുന്നതെന്ന സംശയം തനിക്കുമുണ്ട്. ബില്‍ഡിങ് പണിയൊക്കെ കഴിഞ്ഞ് അവന്‍ എന്ന് കെട്ടുമെന്നറിയില്ലെന്നും താരം പറയുന്നു

  ആയുധം കൊടുക്കരുത്

  ആയുധം കൊടുക്കരുത്

  സണ്ടക്കോഴിയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. മീരാ ജാസ്മിന് പകരം ഇത്തവണ കീര്‍ത്തി സുരേഷാണ് എത്തുന്നത്. ചിത്രത്തില്‍ സുപ്രധാനമായ കഥാപാത്രത്തെയാണ് വരലക്ഷ്മി അവതരിപ്പിച്ചത്. നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനിടയില്‍ തന്റെ കൈയ്യില്‍ ശരിക്കുള്ള ആയുധം തരാന്‍ പാടില്ലെന്ന് സംവിധായകനും വിശാലും പറയുമായിരുന്നു. കലിപ്പ് കൂടുമ്പോള്‍ താന്‍ ആരെയെങ്കിലും വെട്ടിയരിയുമെന്ന് പറഞ്ഞായിരുന്നു അവരുടെ കളിയാക്കല്‍.

  വിജയ് രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയാല്‍

  വിജയ് രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയാല്‍

  തമിഴകത്ത് താരങ്ങളെല്ലാം രാഷ്ട്രീയത്തില്‍ സജീവമാവുകയാണ്. അടുത്തിടെയാണ് രജനീകാന്ത് പാര്‍ട്ടി പ്രഖ്യാപിച്ചത്. സിനിമയ്ക്ക് ലഭിക്കുന്നതിനും അപ്പുറത്തുള്ള പിന്തുണയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. താരങ്ങളുടെ ചുവട് മാറ്റത്തെ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വാഗതം ചെയ്യുന്നത്. വിജയ് സാര്‍ പാര്‍ട്ടി തുടങ്ങിയാല്‍ താന്‍ അവര്‍ക്കൊപ്പം ചേരുമെന്നും താരം പറയുന്നു. വിജയ് യുടെ പുതിയ ചിത്രമായ സര്‍ക്കാരിലും താരം അഭിനയിച്ചിട്ടുണ്ട്. ആ സെറ്റില്‍ വളരെ നിശബ്ദനായിരുന്നു അദ്ദേഹം.

   വിശാലും കീര്‍ത്തിയും തമ്മിലെ കോംപിനേഷന്‍

  വിശാലും കീര്‍ത്തിയും തമ്മിലെ കോംപിനേഷന്‍

  സണ്ടക്കോഴിയിലും സര്‍ക്കാരിലും നായികയായത് കീര്‍ത്തി സുരേഷാണെങ്കിലും രണ്ട് സിനിമകളിലും കോംപിനേഷന്‍ സീനൊന്നുമില്ലായിരുന്നു. സണ്ടക്കോഴിയിലെ പാട്ടില്‍ വിശാലും കീര്‍ത്തിയും തമ്മിലുള്ള കെമിസ്ട്രി ഇഷ്ടമായെന്നും താരം കുറിച്ചിട്ടുണ്ട്. അവര്‍ തമ്മില്‍ മികച്ച സ്‌ക്രീന്‍ കെമിസ്ട്രിയാണ്. അത് തനിക്ക് നന്നായി ഇഷ്ടപ്പെട്ടുവെന്നും വരലക്ഷ്മി പറയുന്നു.

  സണ്ടക്കോഴി 2 റിലീസിനൊരുങ്ങുമ്പോള്‍

  സണ്ടക്കോഴി 2 റിലീസിനൊരുങ്ങുമ്പോള്‍

  നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സണ്ടക്കോഴിയുടെ 2ാം ഭാഗം തിയേറ്ററുകളിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ്. വിശാലിന്റെ സിനിമാജീവിതത്തിലെ തന്നെ സുപ്രധാന ചിത്രങ്ങളിലൊന്നായിരുന്നു സണ്ടക്കോഴി. 2005 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ലിങ്കുസാമി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ അക്ഷമരായിരുന്നു. സിനിമയുടെ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സിനിമ റിലീസ് ചെയ്താലും ആ സ്വീകാര്യത നിലനിര്‍ത്താന്‍ കഴിയുമെന്നാണ് ആരാധകരുടെ വാദം.

  English summary
  Varalakshmi talking about Vishal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X