»   » പറഞ്ഞതും കേട്ടതുമൊന്നുമല്ല കാരണം, പ്രചരിച്ചതൊക്കെ തെറ്റായിരുന്നു, 'ആമി'യെക്കുറിച്ച് വിദ്യാ ബാലന്‍ !!

പറഞ്ഞതും കേട്ടതുമൊന്നുമല്ല കാരണം, പ്രചരിച്ചതൊക്കെ തെറ്റായിരുന്നു, 'ആമി'യെക്കുറിച്ച് വിദ്യാ ബാലന്‍ !!

By: Nihara
Subscribe to Filmibeat Malayalam

രാഷ്ട്രീയമായിരുന്നില്ല ആമിയില്‍ നിന്നും പിന്‍മാറിയതിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്ന് വിദ്യാ ബാലന്‍.ഷൂട്ടിങ്ങിന് തൊട്ടുമുന്‍പായിരുന്നു വിദ്യാ ബാലന്‍ ആമിയില്‍ നിന്നും പിന്‍മാറിയത്. തയ്യാറെടുപ്പുകളെല്ലാം പുരോഗമിക്കുന്നതിനിടയിലുള്ള താരത്തിന്റെ പിന്‍വാങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വന്‍ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിരുന്നു.

രാഷ്ട്രീയപരമായ വിയോജിപ്പുകളാണ് താരത്തിന്റെ പിന്‍വാങ്ങള്‍ എന്ന തരത്തിലായിരുന്നു കാര്യങ്ങള്‍ പ്രചരിച്ചിരുന്നത്. വിദ്യാ ബാലന്റെ പിന്‍മാറ്റത്തിനു പിന്നിലെ കാരണത്തെക്കുറിച്ച് പല തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചിരുന്നത്.

ആമിയില്‍ നിന്നും പിന്‍വാങ്ങിയതിനെക്കുറിച്ച് വിദ്യാ ബാലന്‍ പറയുന്നത്

മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന സിനിമയായ ആമിയില്‍ മാധവിക്കുട്ടിയുടെ വേഷത്തില്‍ വിദ്യാ ബാലന്‍ എത്തുമെന്നായിരുന്നു ആദ്യം സംവിധായകന്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് സംഭവിച്ച കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല.

ഷൂട്ടിങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് വിദ്യാ ബാലന്‍ പിന്‍വാങ്ങി

ആമിയുടെ ഷൂട്ടിങ്ങ് ആരംഭിക്കുന്നതിനുള്ള അവസാന ഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി പ്രേക്ഷകരെ തേടി ആ വാര്‍ത്ത എത്തിയത്. ചിത്രത്തില്‍ നിന്നും വിദ്യാ ബാലന്‍ പിന്‍വാങ്ങുകയും ചെയ്തു.

പിന്‍മാറ്റത്തിന് പിന്നിലെ കാരണം

രാഷ്ട്രീയപരമായ കാരണങ്ങളാലാണ് താരം പിന്‍മാറുന്നതെന്ന തരത്തിലായിരുന്നു കാര്യങ്ങള്‍ പ്രചരിച്ചിരുന്നത്. മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുന്നതിനെതിരെ ചില രാഷ്ട്രീയ സംഘടനകള്‍ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തു വന്നിരുന്നു.

യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് വിദ്യാബാലന്‍

ആമിയുടെ ഷൂട്ടിങ്ങ് തുടങ്ങാന്‍ അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലാണ് താരത്തിന് ഡങ്കിപ്പനി വന്നത്. പിന്നീട് വിശ്രമത്തിലായിരുന്നു താരം. എന്നാല്‍ ഇതായിരുന്നില്ല പിന്‍മാറ്റത്തിലേക്ക് നയിച്ചത്.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്

ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുന്നതിന് മുന്‍പ് തിരക്കഥാ ചര്‍ച്ചയില്‍ സംവിധായകനും താരത്തിനുമിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. ആശയപരമായി ഇരുവര്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടാണുണ്ടായിരുന്നത്. രാഷ്ട്രീയപരമായസമ്മര്‍ദ്ദമാണ് ഇതിനു പിന്നിലെന്നുള്ള പ്രചരണം തെറ്റാണെന്നും വിദ്യാ ബാലന്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

English summary
Vidya Balan talks about Aami.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam