തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഞാന്‍ റെഡി; വിദ്യ ബാലന്‍

By Mithra Nair

പ്രശസ്ത ബോളിവുഡ് താരം വിദ്യാ ബാലന്‍ തനിക്ക് തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. തിരക്കഥ നല്ലതാണെങ്കില്‍ താന്‍ തമിഴിലും മലയാളത്തിലും അഭിനയിക്കാന്‍ തയ്യാറാണെന്നാണ് വിദ്യ പറയുന്നത്. മലയാളം,?തമിഴ് ഭാഷകള്‍ തനിക്ക് മാതൃഭാഷ പോലാണെന്നും അതിനാല്‍ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഭാഷ ഒരു പ്രശ്‌നമാവില്ലെന്നും വിദ്യ വ്യക്തമാക്കി.

മുന്‍പെ ഒരു തമിഴ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാനായി കരാറൊപ്പിട്ട വിദ്യയും ചിത്രത്തിന്റെ നിര്‍മാതാവുമായി പ്രശ്‌നമുണ്ടായിരുന്നു. പിന്നീട് മറ്റൊരു താരത്തെ ഈ വേഷം അവതരിപ്പിക്കാനായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തെരഞ്ഞെടുത്തു. കോളിവുഡില്‍ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായതോടെ ഇനി തമിഴ് ചിത്രത്തില്‍ അഭിനയിക്കില്ലെന്നാണ് താരം പറഞ്ഞിരുന്നത്.

വിദ്യാ ബാലന്‍

തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഞാന്‍ റെഡി; വിദ്യാ ബാലന്‍

1978 ജനുവരി 1ന് പാലക്കാട് ജില്ലയിലെ പുത്തൂര്‍ പൂതംകുറിശ്ശിയിലെ ഇ.ടി.സി ഇന്ത്യയുടെ വൈസ് പ്രസിഡന്റായ പി.ആര്‍. ബാലന്റേയും സരസ്വതി ബാലന്റേയും മകളായി ജനനം

വിദ്യയും വിദ്യാഭ്യാസവും

തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഞാന്‍ റെഡി; വിദ്യാ ബാലന്‍

മുംബൈയിലെ ചെമ്പൂരിലെ സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് സെന്റ് സേവ്യേര്‍സ് കോളേജില്‍ സോഷ്യോളജിയില്‍ ബിരുദം നേടിപിന്നീട് മുംബൈ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി

അഭിനയത്തിലേക്ക്

തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഞാന്‍ റെഡി; വിദ്യാ ബാലന്‍

സംഗീത നാടകങ്ങളിലും മ്യൂസിക് വീഡിയോകളിലും, അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലന്‍ തന്റെ കലാ ജീവിതം ആരംഭിക്കുന്നത്. 1995ല്‍ പതിനാറാമത്തെ വയസ്സില്‍ ഏക്താ കപൂര്‍ നിര്‍മ്മിച്ച ഹം പാഞ്ച് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് വിദ്യയുടെ അഭിനയത്തിന്റെ തുടക്കം.

വിദ്യയും സിനിമയും

തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഞാന്‍ റെഡി; വിദ്യാ ബാലന്‍

2003 ല്‍ ബംഗാളി സിനിമയായ ഭലോ ദേക്കോ എന്ന ചിത്രത്തിലൂടെയാണ് വിദ്യ സിനിമാ രംഗത്തെത്തുന്നത്. പരിണീത' എന്ന സിനിമയാണ് വിദ്യ ബാലന്റെ ആദ്യത്തെ ഹിന്ദി സിനിമ. പിന്നീട് രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയത ലഗേ രഹോ മുന്നാഭായി എന്ന സിനിമ വിദ്യയക്ക് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തിരുന്നു. ദി ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2011ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പപുരസ്‌കാരവും വിദ്യയെ തേടിയെത്തി

വിദ്യയെ തേടിയെത്തയ അവാര്‍ഡുകള്‍

തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഞാന്‍ റെഡി; വിദ്യാ ബാലന്‍

അഞ്ചു ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും അഞ്ചു സ്‌ക്രീന്‍ പുരസ്‌കാരങ്ങളും ഒരു ദേശീയ പുരസ്‌കാരവും വിദ്യയെ തേടിയെത്തിയിട്ടുണ്ട്. കൂടാതെ
2014ല്‍ പത്മശ്രീ പുരസ്‌കാരവും വിദ്യയ്ക്ക് ലഭിച്ചിട്ടുണ്ട്.

വിദ്യയും വിവാഹവും

തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഞാന്‍ റെഡി; വിദ്യാ ബാലന്‍

2012 ഡിസംബര്‍ 14ന് യു ടി.വി മോഷന്‍ പിക്‌ചേഴ്‌സ് മേധാവിയും പഞ്ചാബ് സ്വദേശിയുമായ സിദ്ധാര്‍ഥ് റോയ് കപൂറിനെ വിവാഹം ചെയ്തു. ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് സിദ്ധാര്‍ഥും വിദ്യയും വിവാഹിതരായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X