കോടീശ്വരനിലെ ചോദ്യമല്ല, എന്നാലും ഉത്തരം പറയാമോ? വിജയുടെ ആദ്യ ചിത്രമേതാ?

ബാലതാരമായി വെള്ളിത്തിരയിലെത്തിയ താരമാണ് വിജയ്. ഇളയദളപതി വിജയുടെ ആരാധകര്‍ക്ക് അദ്ദേഹത്തിന്റെ ഒട്ടുമുക്കാല്‍ ചിത്രങ്ങളേയും പറ്റി നല്ല നിശ്ചയമുണ്ട് . വിജയുടെ ചിത്രങ്ങള്‍ മുടങ്ങാതെ കാണുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകരില്‍ അധികവും . എന്നാല്‍ വിജയുടെ ആദ്യ ചിത്രം ഏതായിരുന്നുവെന്ന് അറിയാമോ? ആദ്യമേ പറയട്ടേ കടുത്ത വിജയ് ആരാധകര്‍ക്ക് ഇതിനുള്ള ഉത്തരം കൃത്യമായി അറിയാം .

വെട്രി എന്ന ചിത്രത്തിലാണ് ബാലതാരമായി വിജയ് ആദ്യമായി വേഷമിടുന്നത്. വിജയുടെ അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു വെട്രി . 1984 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ വിജയ് കാന്തായിരുന്നു നായകന്‍ .

Vijay

വിജി, എം എന്‍ നമ്പ്യാര്‍, പിഎസ് വീരപ്പ, എസ് എസ് ചന്ദ്രന്‍, വിജയലക്ഷ്മി , വി ഗോപാലകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. വെട്രി റിലീസായി വര്‍ഷങ്ങള്‍ക്ക് ശേഷം 1992ലാണ് നാളൈയ തീര്‍പ്പ് എന്ന ചിത്രത്തിലൂടെ വിജയ് നായകനായി അരങ്ങേറുന്നത് . ബാലതാരമായി അവതരിപ്പിച്ച പിതാവ് തന്നെയാണ് നായകനായും തമിഴ് സിനിമയ്ക്ക് വിജയ്‌നെ പരിചയപ്പെടുത്തിയത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X