മാട്രിമോണിയലിലൂടെ ആളെ കണ്ടെത്തി, വേണ്ടെന്നു വെച്ചപ്പോള്‍ ഭീഷണിയും വിരട്ടലുമെന്ന് പ്രിയഗായിക
നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറുകയാണെന്നറിയിച്ചപ്പോള്‍ വിരട്ടലും ഭീഷണിയുമൊക്കെ ഉണ്ടായിരുന്നു.
ഗായത്രി വീണയില്‍ റെക്കോര്‍ഡ് നേടി ഗിന്നസ് പട്ടികയില്‍ ഇടം പിടിച്ച വൈക്കം വിജയലക്ഷ്മി ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് മാതൃകയാണ്. തകര്‍ന്നു പോവുമായിരുന്ന സംഗീത ജീവിതത്തെ പാട്ടു പാടി തിരിച്ചു പിടിച്ച വിജയലക്ഷ്മിക്കൊപ്പമാണ് ആരാധകരെല്ലാം. നിശ്ചയിച്ചുറപ്പിച്ച കല്ല്യാണത്തില്‍ നിന്നും പിന്‍മാറാന്‍ ഈ ഗായിക കാണിച്ച തന്റേടം പെണ്‍മനസ്സിന് മാതൃകയാക്കാവുന്നതാണ്.
എന്നാല്‍ അതൊന്നും അത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ല. കല്ല്യാണത്തില്‍ നിന്നും പിന്‍മാറാനുള്ള തീരുമാനം അറിയിച്ചപ്പോള്‍ മുതല്‍ വിരട്ടലും ഭീഷണിയും ഉണ്ടായിരുന്നു. ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയഗായിക കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

എളുപ്പമുള്ള കാര്യമായിരുന്നില്ല
നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറുകയെന്നത് അത്ര എളുപ്പമുള്ള കാര്യങ്ങളല്ല. വിവാഹത്തിന് ഒരു മാസം ശേഷിക്കവെയാണ് ഗായിക വിവാഹത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് അറിയിച്ചത്. ഗായികയുടെ തീരുമാനത്തില്‍ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ എല്ലാവരും പിന്തുണക്കുകയായിരുന്നു.

ഭീഷണിയും വിരട്ടലും
വിവാഹത്തില്‍ നിന്നും പിന്‍മാറുകയാണെന്നുള്ള തീരുമാനം അറിയിച്ചപ്പോള്‍ ഭീഷണിയും വിരട്ടലുമൊക്കെ ഉണ്ടായിരുന്നു. വളരെയധികം വിഷമിച്ചിരുന്നു ആ അവസ്ഥയില്‍.

അപേക്ഷകളില്‍ നിന്നും തിരഞ്ഞെടുത്തു
മാട്രിമോണിയല്‍ പരസ്യത്തില്‍ നിന്നും ലഭിച്ച 600 അപേക്ഷകളില്‍ നിന്നാണ് ഇയാളെ തിരഞ്ഞെടുത്തത്. സംഗീത ജീവിതത്തിനൊപ്പം നില്‍ക്കുമെന്നാണ് ആദ്യം അറിയിച്ചത്.

പെര്‍ഫോമന്‍സിനു ശേഷം
അഞ്ചു മണിക്കൂര്‍ നീണ്ട പെര്‍ഫോമന്‍സ് തനിക്ക് കടുത്ത നടുവേദനയാണ് സമ്മാനിച്ചത്. കൈവിരലുകള്‍ നേരായ വിധത്തില്‍ നിവര്‍ത്താനും മടക്കാനും പോലും പറ്റിയിരുന്നില്ല. മധുരമുള്ളൊരു വേദനയാണിത്.ആഗ്രഹ സഫലീകരണത്തിനിടയിലെ ഇത്തരം വേദനകളൊന്നും തനിക്കൊരു പ്രശ്‌നമേയല്ലെന്നാണ് വിജയലക്ഷ്മി പറയുന്നത്.

റെക്കോര്‍ഡ് നേടിയിട്ടും അവസാനിപ്പിച്ചില്ല
തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ ഗായത്രി വീണ വായിച്ചപ്പോള്‍ത്തന്നെ വിജയലക്ഷ്മി ഗിന്നസ് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. 51 ഗാനങ്ങളാണ് വായിച്ചത്. എന്നാല്‍ റെക്കോര്‍ഡ് നേട്ടത്തിനുള്ളതെല്ലാമായെങ്കിലും ഗായിക പ്രകടനം തുടരുകയായിരുന്നു . അഞ്ച് മണിക്കൂറിലായി 69 ഗാനങ്ങള്‍ അവതരിപ്പിച്ചിട്ടാണ് ഗായിക കച്ചേരി നിര്‍ത്തിയത്.

പരീക്ഷണം പോലെ തുടങ്ങി
നിഴലു പോലെ എപ്പോഴും കൂടെയുള്ള രക്ഷിതാക്കളാണ് ആദ്യം ഇത്തരമൊരു കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചത്. പിന്നീട് ഗുരുക്കന്‍മാരും സുഹൃത്തുക്കളും നിര്‍ബന്ധിച്ചു. വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു. പ്രിയപ്പെട്ടവരുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് തനിക്കും ആഗ്രഹം തോന്നി. അങ്ങനെയാണ് പെര്‍ഫോം ചെയ്യാന്‍ തീരുമാനിച്ചത്.

ആത്മവിശ്വാസം വര്‍ധിച്ചു
നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറിയതിന് ശേഷം കൂടുതല്‍ ധൈര്യവും ആത്മവിശ്വാസവുമാണ് തോന്നിയത്. കൂടുതല്‍ നന്നായി കച്ചേരി നടത്താനും സാധിച്ചു.

മാനസികമായി അസ്വസ്ഥയായിരുന്നു
വിവാഹ ആലോചനകള്‍ നടക്കുന്ന സമയത്തൊക്കെ മനസ്സില്‍ റെക്കോര്‍ഡ് പെര്‍ഫോമന്‍സിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു. എന്നാല്‍ വിവാഹം നിശ്ചയിച്ച് കുറച്ചു ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ മുതല്‍ മാനസികമായി അസ്വസ്ഥതകള്‍ തോന്നിത്തുടങ്ങി. മാസങ്ങളോളം വീണയില്‍ തൊടാന്‍ പോലും കഴിഞ്ഞിരുന്നില്ല. പിന്നീട് വിവാഹത്തില്‍ നിന്നും പിന്‍മാറിയതോടെയാണ് താന്‍ കൂടുതല്‍ കരൂത്താര്‍ജ്ജിച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഗായിക വ്യക്തമാക്കി.

സംഗീതത്തെ സ്‌നേഹിക്കുന്നു
കാഴ്ചയില്ലെങ്കിലും സംഗീതത്തെ ഏറെ സ്‌നേഹിക്കുന്ന വൈക്കം വിജയലക്ഷ്മിയുടെ ജീവവായു സംഗീതം തന്നെയാണ്. കാഴ്ചയില്ലെന്നത് തന്റെ സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കുന്നതിന് ഒരു തടസ്സമല്ലെന്ന് ഈ അതുല്യ കലാകാരി തെളിയിച്ചു കഴിഞ്ഞു.

സംഗീതമാണ് ശക്തി
വിവാഹത്തില്‍ അടിച്ചമര്‍ത്തപ്പെടുകയാണെങ്കില്‍ അതിനു നിന്നു കൊടുക്കരുത്. പുരുഷന്‍ പറയുന്നത് കേട്ട് കീഴ്‌പ്പെടുന്ന പെണ്‍കുട്ടിയാവാതിരിക്കാനുള്ള തന്റേടം കാണിക്കണമെന്നും അഭിമുഖത്തില്‍ വിജയലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications