»   » 'എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും മോഹന്‍ലാലിനൊപ്പം, അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല'

'എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും മോഹന്‍ലാലിനൊപ്പം, അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല'

Written By:
Subscribe to Filmibeat Malayalam

ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ് വിമല രാമന്‍. ടൈം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിമല രാമന്‍ പിന്നീട് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കൂടെയൊക്കെ അഭിനയിച്ചു. പിന്നീട് ബോളിവുഡിലും ഹോളിവുഡിലും സാന്നിധ്യം അറിയിച്ചു.

ഇപ്പോള്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം എന്ന മോഹന്‍ലാല്‍ ചിത്രത്തിലാണ് അഭിനയിക്കുന്നത്. വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷം ഒരു അഭിമുഖത്തില്‍ സംസാരിക്കവെ നടി പങ്കുവച്ചു.

'എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും മോഹന്‍ലാലിനൊപ്പം, അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല'

ഒപ്പത്തിലെ വേഷം വളരെ ആകസ്മികമായി ലഭിച്ചതാണ്. വളരെ അധികം സന്തോഷം തോന്നുന്നു. ലാലേട്ടന്‍ - പ്രിയന്‍ സാര്‍ കോമ്പോയില്‍ ഒരു സിനിമ ചെയ്യാന്‍ കഴിയുക എന്നത് വലിയ ഭാഗ്യമായി കരുതുന്നു.

'എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും മോഹന്‍ലാലിനൊപ്പം, അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല'

എട്ടു വര്‍ഷത്തിനു ശേഷമാണ് ലാലേട്ടനൊപ്പം സിനിമ ചെയ്യുന്നത്. പക്ഷേ ആ നീണ്ട ഇടവേളയുടെ യാതൊരു മാറ്റവും വ്യക്തി എന്ന നിലയില്‍ ലാലേട്ടനില്‍ കണ്ടില്ല എന്ന് വിമല രാമന്‍ പറഞ്ഞു

'എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും മോഹന്‍ലാലിനൊപ്പം, അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല'

കഥാപാത്രത്തിന്റെ മികവിനു വേണ്ടി എന്തു കഷ്ടപ്പാടും സഹിക്കുന്ന ലാലേട്ടനില്‍ നിന്ന് അഭിനേത്രിയെന്ന നിലയില്‍ ഒരുപാട് പഠിക്കാന്‍ അന്നുമിന്നും കഴിഞ്ഞിട്ടുണ്ട്.

'എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും മോഹന്‍ലാലിനൊപ്പം, അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല'

വളരെ ഫ്രണ്ട്‌ലി അന്തരീക്ഷമായിരുന്നു ഒപ്പത്തിന്റേത്. പ്രിയന്‍ സാറിനെക്കുറിച്ചാണെങ്കില്‍, ഒരു സിനിമയ്ക്കും കഥാപാത്രത്തിനും ആവശ്യമായത് എന്തെന്ന് അദ്ദേഹത്തിന് നന്നായിട്ടറിയാം. ഓരോ സീനിനെക്കുറിച്ചും വളരെ ആഴത്തില്‍ ചിന്തിക്കും. എന്റെ കഥാപാത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ എന്താണിഷ്ടപ്പെടുന്നതെന്ന് അദ്ദേഹത്തിനറിയാം. അതു നല്ല രീതിയില്‍ പറഞ്ഞു തരുന്നത് കൊണ്ട് വളരെ കംഫര്‍ട്ടായി അഭിനയിക്കാന്‍ കഴിയും.

'എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും മോഹന്‍ലാലിനൊപ്പം, അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല'

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ട് എന്നു പറയുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് ആവേശമാണ്. അതിലൊരു ഭാഗമാകാന്‍ കഴിഞ്ഞതു തന്നെ വലിയ കാര്യം.

'എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും മോഹന്‍ലാലിനൊപ്പം, അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല'

ലൊക്കേഷനില്‍ പലരും പറഞ്ഞു ഇപ്പോള്‍ കുറച്ചൂടെ സുന്ദരിയായിട്ടുണ്ടെന്ന്. ഇത്ര വര്‍ഷം കഴിഞ്ഞിട്ടും അഴകളവ് സൂക്ഷിക്കാനാവുന്നതിന് ഒരുപക്ഷേ നൃത്തമായിരിക്കും കാരണം. വ്യായാമവും ഡയറ്റിംഗുമൊക്കെ അതിനൊപ്പമുണ്ട്. നൃത്തത്തില്‍ പുതിയ രീതികള്‍ പരീക്ഷിക്കുമ്പോള്‍ മനസ്സും ചെറുപ്പമാകും.

'എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും മോഹന്‍ലാലിനൊപ്പം, അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല'

വിവാഹത്തെ കുറിച്ച് ഇപ്പോഴും സീരിയസായി ചിന്തിച്ചിട്ടില്ല. എന്ന് കരുതി വിവാഹം കഴിക്കില്ല എന്നല്ല. അതിന് ഇനിയും സമയമുണ്ടല്ലോ. ഇപ്പോള്‍ നൃത്തതില്ലും അഭിനയത്തിലുമാണ് ശ്രദ്ധ- വിമല രാമന്‍ പറഞ്ഞു.

English summary
Vimala Raman excited to work with legends Mohanlal and Priyadarshan in 'Oppam'
Please Wait while comments are loading...

Malayalam Photos

Go to : More Photos