'വിമാനം' സജിയുടെ ജീവിത കഥയല്ല, സിനിമയുമായി സജിക്കുള്ള ബന്ധം വെളിപ്പെടുത്തി പൃഥ്വിരാജ്!

By Jince K Benny

2017ല്‍ പൃഥ്വിരാജിന്റെ നാലാമത്തെ സിനിമ റിലീസിന് തയാറെടുക്കുകയാണ്. ഒരു പിടി സിനിമകള്‍ ചിത്രീകരണത്തിലുമാണ്. എസ്ര, ടിയാന്‍, ആദം ജോണ്‍ എന്നിവയായിരുന്നു ഈ വര്‍ഷം പ്രദര്‍ശത്തിനെത്തിയ പൃഥ്വിരാജ് ചിത്രങ്ങള്‍. ക്രിസ്തുമസിന് തിയറ്ററിലെത്തുന്ന വിമാനമാണ് നാലാമത്തെ ചിത്രം.

റിലീസിനൊരുങ്ങുന്ന ചിത്രമായ വിമാനത്തേക്കുറിച്ചും ചിത്രീകരണത്തിലിരിക്കുന്ന മറ്റ് ചിത്രങ്ങളേക്കുറിച്ചും ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പങ്കുവയ്ക്കുകയുണ്ടായി. തൊടുപുഴ സ്വദേശി സജിയുടെ ജീവിത കഥ എന്ന നിലയിലായിരുന്നു വിമാനം വാര്‍ത്തകളില്‍ ഇടം നേടിയത്. എന്നാല്‍ വിമാനം ജീവിത കഥയല്ലെന്നാണ് പൃഥ്വിരാജ് വ്യക്തമാക്കുന്നത്.

വിമാനം ജീവിത കഥയല്ല

വിമാനം ജീവിത കഥയല്ല

തൊടുപുഴ സ്വദേശിയായ സജി തോമസിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന സിനിമയാണെങ്കിലും വിമാനം ഒരു ബയോപിക് അല്ല. സജിയുടെ ജീവതം അടുത്തറഞ്ഞ ശേഷമാണ് ഇങ്ങനെ ഒരു സിനിമ ചെയ്യണമെന്ന ആശയം പ്രദീപിന് തോന്നുന്നത്. അത് മാത്രമാണ് സജിക്ക് ഈ സിനിമയുമായുള്ള ബന്ധം. കഥാപാത്രത്തിന്റെ ആവിഷ്‌കാരത്തില്‍ സജി ഒരിക്കലും ഭാഗവാക്കായില്ലെന്ന് പൃഥ്വിരാജ് പറയുന്നു.

പൃഥ്വിരാജിന്റെ കഥാപാത്രം

പൃഥ്വിരാജിന്റെ കഥാപാത്രം

അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ആളാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം. ചെറുപ്പം മുതലേ കേള്‍വി ശക്തിക്ക് തകരാറുള്ള കഥാപാത്രം. ബധിരനായതിനാല്‍ കൂട്ടുകാരുടെ കളിയാക്കല്‍ സഹിക്കാന്‍ വയ്യാതെയാണ് പഠനം അവസാനിപ്പിക്കുന്നത്. മിടുക്കനാണെങ്കിലും പഠനം പൂര്‍ത്തിയാക്കാന്‍ അവന് സാധിച്ചില്ല.

ആട് ജീവിതം ഫെബ്രുവരിയില്‍

ആട് ജീവിതം ഫെബ്രുവരിയില്‍

പൃഥ്വിരാജിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളില്‍ ഒന്നാണ് ആടുജീവിതത്തിലേത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും.

ശരീര ഭാരം കുറയ്ക്കും

ശരീര ഭാരം കുറയ്ക്കും

ആട് ജീവിതത്തിലെ ആദ്യ ഷെഡ്യൂളിന് വേണ്ടി ശരീര ഭാരം കുറയ്ക്കാന്‍ ബ്ലസ്സി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുള്ള പരിശ്രമത്തിലാണ്. അതിന് ശേഷമായിരിക്കും പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ആരംഭിക്കുക. ലൂസിഫര്‍ പൂര്‍ത്തിയായതിന് ശേഷം ആട് ജീവിതം പുനരാരംഭിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.

ഇപ്പോള്‍ അഞ്ജലി മേനോന്‍ ചിത്രം

ഇപ്പോള്‍ അഞ്ജലി മേനോന്‍ ചിത്രം

ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തനിക്ക് ഒരുപാട് മനസിലാക്കാന്‍ കഴിയുന്ന സംവിധായികയാണ് അഞ്ജലി മേനോന്‍. അവര്‍ക്കും അങ്ങനെ തന്നെ. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുക എന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു.

നസ്രിയ കുഞ്ഞനുജത്തിയേപ്പോലെ

നസ്രിയ കുഞ്ഞനുജത്തിയേപ്പോലെ

നസ്രിയ തനിക്ക് ഇപ്പോള്‍ കുഞ്ഞനുജത്തിയേപ്പോലെയാണ്. നസ്രിയയെ പരിജയപ്പെട്ടതു മുതല്‍ ഇതുപോലൊരു കുഞ്ഞനുജത്തിയെ വേണമെന്ന ആഗ്രഹമാണ് മനസ് നിറയെ, പൃഥ്വിരാജ് പറഞ്ഞു. അഞ്ജലി മേനോന്‍ ചിത്രത്തില്‍ പൃഥ്വിരാജിന്റെ പെങ്ങളായിട്ടാണ് നസ്രിയ അഭിനയിക്കുന്നത്.

പാര്‍വ്വതി അടുത്ത് സുഹൃത്ത്

പാര്‍വ്വതി അടുത്ത് സുഹൃത്ത്

പാര്‍വ്വതി തനിക്ക് സുഹൃത്ത് മാത്രമല്ല നല്ലൊരു സുഹൃത്തുകൂടെയാണ്. ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. അഞ്ജലി മേനോന്‍ ചിത്രത്തില്‍ മികച്ച കഥാപാത്രത്തെയാണ് പാര്‍വ്വതി അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ മൈ സ്റ്റോറി എന്ന ചിത്രത്തിലും പാര്‍വ്വതിയാണ് നായിക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X