twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റൊമാന്‍സും കോമഡിയും ഉണ്ടെങ്കിലും ശക്തമായൊരു പ്രമേയം കൂടി പറയുന്നു തമാശ! വിനയ് ഫോര്‍ട്ട്

    By Midhun Raj
    |

    Recommended Video

    തമാശ' സിനിമയെ കുറിച്ച് വിനയ് ഫോർട്ട്

    ഒരിടവേളയ്ക്കു ശേഷം വിനയ് ഫോര്‍ട്ട് വീണ്ടും മലയാളത്തില്‍ സജീവമാകുന്ന ചിത്രമാണ് തമാശ. ഈദ് റിലീസായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. പ്രേമത്തിന് ശേഷം നടന്‍ അധ്യാപകന്റെ വേഷത്തില്‍ വീണ്ടുമെത്തുന്ന ചിത്രം കൂടിയാണിത്. നവാഗതനായ അഷ്‌റഫ് ഹംസയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

    റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ശക്തമായ പ്രമേയം പറയുന്നൊരു ചിത്രമാണ് തമാശയെന്ന് വിനയ് ഫോര്‍ട്ട് തുറന്നുപറഞ്ഞിരുന്നു. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. തമാശ ഒരു റൊമാന്റിക്ക് കോമഡിയാണെന്ന് നടന്‍ പറയുന്നു. ഒരുപാട് ആളുകള്‍ ചോദിക്കുന്നൊരു ചോദ്യമാണ് എന്തുക്കൊണ്ട് തമാശ അല്ലെങ്കില്‍ ഈ പേര് എങ്ങനെ വന്നുവെന്നുളള വിവരം.

    vinay forrt

    തമാശയില്‍ കോമഡിയും റൊമാന്‍സും എല്ലാം ഉണ്ടെങ്കില്‍കൂടി ഇന്ന് നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ നേരിടുന്ന ഒരു പ്രശ്‌നത്തെക്കുറിച്ചു കൂടി പ്രതിപാദിക്കുന്നുണ്ട്. നമ്മള്‍ ഇക്കാലത്ത് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമുമെല്ലാം ഉപയോഗിക്കുന്ന ആളുകളാണ്. സോഷ്യല്‍ മീഡിയയില്‍ ഉളള ചുരുക്കം ആളുകള്‍ നടത്തുന്ന പരിപാടിയാണ് ബോഡി ഷെയിമിങ്ങ്.

    അതായത് ഇന്റര്‍നെറ്റും മൊബൈലും ഉണ്ടെങ്കില്‍ ആരെ ആര്‍ക്ക് വേണമെങ്കിലും ഒരാളുടെ ഫോട്ടോയ്ക്ക് താഴെ പോയി എന്ത് കമന്റ് വേണമെങ്കിലും അല്ലെങ്കില്‍ എന്ത് മെസേജ് വേണമെങ്കിലും ചെയ്യാമെന്ന അവസ്ഥ. ഒരാളുടെ ഫിസിക്കല്‍ അപ്പിയറന്‍സിനെ കളിയാക്കികൊണ്ടുളള സംഗതികള്‍ രൂക്ഷമായിട്ട് നില്‍ക്കുന്ന സമയമാണിപ്പോള്‍. അപ്പോള്‍ അത്തരമൊരു വിഷയത്തെ ശക്തമായി പ്രതിപാദിക്കുന്ന ഒരു പ്രമേയം തമാശയിലുണ്ട്.

    thamasha

    നിങ്ങളുടെ തമാശ മറ്റൊരാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ചോദിക്കുന്ന സിനിമ കൂടിയാണിത്. സെന്‍സര്‍ ബോര്‍ഡ് ചിത്രം കണ്ടെന്നും വളരെ നന്മയുളെളാരു സിനിമയാണെന്ന് അറിയിച്ചെന്നും വിനയ് ഫോര്‍ട്ട് ഫില്‍മിബീറ്റിനോട് പറഞ്ഞു. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ചെമ്പന്‍ വിനോദ് ജോസ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവര്‍ ചേര്‍ന്നാണ് തമാശയുടെ നിര്‍മ്മാണം.

    thamasha

    ദിവ്യ പ്രഭ, ആര്യ സാലിം, ചിന്നു ചാന്ദിനി, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. അരുണ്‍ കുര്യന്‍, നവാസ് വളളിക്കുന്ന്, എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    സ്ത്രീകള്‍ക്ക് നേരെയുളള പീഡനങ്ങള്‍ക്ക് വധശിക്ഷ നല്‍കണം! മീടൂ മൂവ്‌മെന്റിനെ പിന്തുണച്ച് ശെല്‍വരാഘവന്‍സ്ത്രീകള്‍ക്ക് നേരെയുളള പീഡനങ്ങള്‍ക്ക് വധശിക്ഷ നല്‍കണം! മീടൂ മൂവ്‌മെന്റിനെ പിന്തുണച്ച് ശെല്‍വരാഘവന്‍

    കലിപ്പ് ലുക്കില്‍ പോലീസ് അവതാരമായി ടൊവിനോ തോമസ്! ആക്ഷന്‍ ചിത്രത്തെക്കുറിച്ച് നടന്‍ പറഞ്ഞത് കാണൂ!കലിപ്പ് ലുക്കില്‍ പോലീസ് അവതാരമായി ടൊവിനോ തോമസ്! ആക്ഷന്‍ ചിത്രത്തെക്കുറിച്ച് നടന്‍ പറഞ്ഞത് കാണൂ!

    English summary
    vinay forrt says about thamasha movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X