വിവാദങ്ങളെ പേടിയില്ല! മണിയുടെ മരണത്തെക്കുറിച്ച് മനസിലായതെല്ലാം സിനിമയിലുണ്ട്! തുറന്ന് പറഞ്ഞ് വിനയന്‍
കലാഭവന്‍ മണിയുടെ ജീവിതകഥയെ ആസ്പദമാക്കിയൊരുക്കിയ ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് എല്ലായിടത്തുനിന്നും ലഭിച്ചിരുന്നത്. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ചിത്രം ഇന്ന് തിയ്യേറ്ററുകളിലെത്തിയിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും പാട്ടുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.
കലാഭവന്‍ മണിയുടെ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത വിനയന്‍ തന്നെയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിയുമായി എത്തിയിരിക്കുന്നത്. മണിയുടെ സിനിമ വിനയന്‍ പ്രഖ്യാപിച്ചതുമുതല്‍ ആരാധകര്‍ ആകാംക്ഷകളോടെയായിരുന്നു ചിത്രത്തിനു വേണ്ടി കാത്തിരുന്നത്, മണിയുടെ ബയോപിക്ക് അല്ല ഇതെന്നും അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കിയുളള ഒരു കഥയാണിതെന്നു വിനയന്‍ നേരത്തെ പറഞ്ഞിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ വിവാദങ്ങളെ തനിക്ക് ഭയമില്ലെന്നും മണിയുടെ മരണത്തെക്കുറിച്ച് തനിക്ക് അറിയാവുന്ന കാര്യം സിനിമയില്‍ ചേര്‍ത്തിട്ടുണ്ടെന്നും വിനയന്‍ പറഞ്ഞിരുന്നു.

കലാഭവന്‍ മണിയുടെ ജീവിതം
കലാഭവന്‍ മണിയുടെ മരണം നടന്ന് കുറച്ചുകാലം കഴിഞ്ഞായിരുന്നു വിനയന്‍ ഈ സിനിമ പ്രഖ്യാപിച്ചിരുന്നത്. സിനിമ പ്രഖ്യാപിച്ച വേളമുതല്‍ എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. മണിയുടെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളും സിനിമയിലും ഉണ്ടാവുമോ എന്നതായിരുന്നു. മണിയുടെ ആരാധകരിലും പ്രേക്ഷകരിലും വലിയ ആകാംക്ഷയുണര്‍ത്തിയാണ് വിനയന്‍ ചിത്രവുമായി മുന്‍പോട്ടു പോയത്. താരങ്ങളും അണിയറക്കാരും നല്‍കിയ വലിയ പിന്തുണയുടെ പിന്‍ബലത്തിലായിരുന്നു അദ്ദേഹം ഈ ചിത്രം പൂര്‍ത്തികരിച്ചിരുന്നത്. മണിയുടെ ജീവിതത്തെപ്പറ്റി കൂടുതലറിയാനുളള ആകംക്ഷയായിരുന്നു ചിത്രത്തിന്റെ ഭാഗമാകാന് എല്ലാവരിലും വലിയ താല്‍പര്യമുണ്ടാക്കിയിരുന്നത്.

വിനയന്‍ പറഞ്ഞത്
മണിയുടെ ജീവിതം പറഞ്ഞ് ചാലക്കുടിക്കാരന്‍ ചങ്ങാതി തിയ്യേറ്ററുകളിലേക്ക് എത്തുമ്പോള്‍ ചിത്രത്തെക്കുറിച്ച് വിനയന്‍ സംസാരിച്ചിരുന്നു, കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങള്‍ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് വിനയന്‍ പറയുന്നത്. വിവാദങ്ങളെ തനിക്ക് ഭയമില്ലെന്നും മണിയുടെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചിത്രത്തില്‍ പറയുന്നുണ്ടെന്നും വിനയന്‍ പറയുന്നു. വിവാദങ്ങള്‍ കണ്ടു ഭയപ്പെടുന്ന ആളല്ല താനെന്നും ആരെങ്കിലും വിവാദം ഉണ്ടാക്കിയാല്‍ അപ്പോള്‍ സത്യസന്ധമായി മറുപടി നല്‍കുമെന്നും വിനയന്‍ പറയുന്നു.

ചാലക്കുടിക്കാരന്‍ ചങ്ങാതി
കലാഭവന്‍ മണിയുടെ സിനിമ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതില്‍ വിഷയമാകുന്നുണ്ട്. മണിയുടെ ജീവിതത്തിലെ ഇഷ്ട സ്ഥലമായിരുന്നു പാടി. അവിടെ വെച്ചാണ് മരണപ്പെടുന്നത്. ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പാടിയിലെ ഭാഗങ്ങളാണ്. മണിയുടെ മരണവും സിനിമയിലുണ്ട്. വിനയന്‍ പറയുന്നു.അതേസമയം മണിയുടെ മരണത്തിന്റെ ദുരുഹതയും മാറിയിട്ടില്ല.സിബി ഐ അന്വേഷിക്കുകയാണ്. മരണത്തില്‍ എനിക്കു മനസിലായ കാര്യങ്‌ളാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ജനങ്ങള്‍ അത് ചര്‍ച്ച ചെയ്യട്ടെ, പറവുര്‍ സെറ്റിട്ടായിരുന്നു പാടി ചിത്രീകരിച്ചിരുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനയന്‍ പറഞ്ഞു.

ആകാംക്ഷ ജനിപ്പിച്ച ട്രെയിലര്‍
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലര്‍ വലിയ ആവേശമായിരുന്നു എല്ലാവരിലും ഉണ്ടാക്കിയിരുന്നത്. കലാഭവന്‍ മണിയായി ഹാസ്യതാരം രാജാമണിയാണ് എത്തുന്നത്. വിനയന്‍ തന്നെയായിരുന്നു രാജാമണിയുടെ കഴിവുകണ്ട് താരത്തിന് നായകവേഷം കൊടുത്തിരുന്നത്. രാജാമണിക്കൊപ്പം മലയാളത്തിലെ ശ്രദ്ധേയരായ താരങ്ങളെല്ലാം തന്നെ ചിത്രത്തില്‍ എത്തുന്നുണ്ട്. സലീംകുമാറാണ് ചിത്രത്തില്‍ മണിയുടെ അച്ഛന്‍ വേഷത്തിലെത്തുന്നത്. ധര്‍മ്മജന്‍,ടിനിടോം,വിനയ് ഗോവിന്ദ്,ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, കോട്ടയം നസീര ജോജു ജോര്‍ജ്ജ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍

ശ്രദ്ധേയമായ പാട്ടുകള്‍
ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. കലാഭവന്‍ മണി പാടിയ പഴയ ഗാനങ്ങള്‍ റിമിക്‌സ് ചെയ്ത് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു,. മണിയുടെ അനിയന്‍ ആര്‍എല്‍വി രാമക്യഷ്ണനും ചിത്രത്തിനു വേണ്ടി ഒരു ഗാനം പാടിയിരുന്നു.


Click it and Unblock the Notifications











