മോഹന്‍ലാലുമൊത്ത് സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു! പക്ഷേ..! നടന്ന സംഭവത്തെക്കുറിച്ച് വിനയന്‍! കാണൂ
നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറിയ ആളാണ് വിനയന്‍. കലാമൂല്യമുളള സിനിമകളും മികച്ച എന്റര്‍ടെയ്‌നര്‍ സിനിമകളും വിനയന്റെ സംവിധാനത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം മലയാളത്തില്‍ തുടക്കംകുറിച്ചിരുന്നത്. തുടര്‍ന്ന് നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ വിനയന്റെതായി ഇറങ്ങിയിരുന്നു.
കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുമായിട്ടാണ് വിനയന്‍ ഒടുവില്‍ എത്തിയിരുന്നത്. ചിത്രം വിജയകരമായാണ് തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുന്നത്. സിനിമയുടെ പ്രചാരണവുമായി ബന്ധപ്പട്ടൊരു അഭിമുഖത്തില്‍ മോഹന്‍ലാലിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. മോഹന്‍ലാലുമായി ഒരു സിനിമ പ്ലാന്‍ ചെയ്തതും പിന്നീട് ഉപേക്ഷിച്ചതുമായ കാര്യത്തെക്കുറിച്ചായിരുന്നു വിനയന്‍ പറഞ്ഞത്.

മോഹന്‍ലാലിനെക്കുറിച്ച് വിനയന്‍
മോഹന്‍ലാലുമായി മുന്‍പ് സിനിമ ചെയ്യാന് തീരുമാനിച്ചിരുന്നതായും എന്നാല്‍ സിനിമാ മേഖലയില്‍ ഉണ്ടായ ചില തര്‍ക്കങ്ങള്‍ കാരണം അത് ഉപേക്ഷിക്കേണ്ടി വന്നുവെന്നും വിനയന്‍ പറയുന്നു. തിരുവനന്തപുരത്തെ ചില സുഹൃത്തുക്കളാണ് ആ പ്രശ്‌നം വഷളാക്കിയതെന്നും വിനയന്‍ പറയുന്നു. ജയസൂര്യയെ നായകനാക്കിയുളള ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തായിരുന്നു ഇത് സംഭവിച്ചിരുന്നത്.

വിനയന്‍ പറഞ്ഞത്
ആ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയില്‍ ഞാനും മോഹന്‍ലാലും ഒരേ ഹോട്ടലില്‍ ആയിരുന്നു താമസിച്ചിരുന്നത്. ഷാജി കൈലാസ് ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴായിരുന്നു മോഹന്‍ലാല്‍ അവിടെ വന്നിരുന്നത്. ഒരുമിച്ച് പടം ചെയ്യുന്ന കാര്യങ്ങള്‍ അവിടെ വെച്ച് സംസാരിക്കുകയും അത് ഉറപ്പിക്കുകയും ചെയ്തിരുന്നു. സബ്ജക്ട് ആയ ശേഷം മോഹന്‍ലാലിനെ വന്ന് കാണാമെന്ന് അന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു

പിന്നീട് സംഭവിച്ചത്
പക്ഷേ പിന്നീട് സിനിമാ രംഗത്തുണ്ടായ ഒരു തര്‍ക്കം സിനിമ ഉപേക്ഷിക്കുന്നതിലേക്ക് എത്തിച്ചു. ആ സമയത്ത് എഗ്രിമെന്റില്‍ നടന്‍മാര്‍ ഒപ്പിടമെന്ന കാര്യത്തില്‍ ഫിലിം ചേംബറും അമ്മയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ആ തര്‍ക്കത്തില്‍ എന്റെ നിലപാടിനു വിരുദ്ധമായ നിലപാടായിരുന്നു മോഹന്‍ലാല്‍ എടുത്തിരുന്നത്. അതിന് പിന്നാലെ ചിത്രം നടക്കാതെ പോവുകയാണ് ചെയ്തത്. അഭിമുഖത്തില്‍ വിനയന്‍ പറഞ്ഞു.

മറ്റു താരങ്ങള്‍ക്കൊപ്പമുളള സിനിമകള്‍
മോഹന്‍ലാലിനൊപ്പം ഒന്നിച്ചില്ലെങ്കിലും മലയാളത്തിലെ മറ്റു സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം വിനയന്‍ സിനിമകള്‍ ചെയ്തിരുന്നു. മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം,ദിലീപ്,പൃഥ്വിരാജ് തുടങ്ങിയവര്‍ക്കൊപ്പമായിരുന്ന വിനയന്‍ സിനിമകള്‍ ചെയ്തിരുന്നത്. കലാഭവന്‍ മണിയുടെ ശ്രദ്ധേയ സിനിമകളായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ തുടങ്ങിയ സിനികളും വിനയന്റെ സംവിധാനത്തിലായിരുന്നു പുറത്തിറങ്ങിയിരുന്നത്.

ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ വിജയം
മലയാളത്തില്‍ ഒരിടവേളയ്ക്കു ശേഷം വിനയന്റെ വിജയചിത്രമായി മാറിയിരിക്കുകയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. മണിയുടെ ജീവിതം മികച്ച രീതിയില്‍ തന്നെയാണ് അദ്ദേഹം വെള്ളിത്തിരയിലേക്ക് എത്തിച്ചിരിക്കുന്നത്. ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ പുതിയൊരു താരത്തെ കൂടി വിനയന്‍ മലയാളത്തിന് പരിചയപ്പെടുത്തിയിരുന്നു. സെന്തില്‍ കുമാര്‍ എന്ന രാജാമണി ആയിരുന്നു ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചിരുന്നത്.


Click it and Unblock the Notifications











