»   » സിനിമയിലേക്കുള്ള എന്‍ട്രി തന്നത് വിനയന്‍ സര്‍ തന്നെയാണ്; അനൂപ് മേനോന്റെ മറുപടി

സിനിമയിലേക്കുള്ള എന്‍ട്രി തന്നത് വിനയന്‍ സര്‍ തന്നെയാണ്; അനൂപ് മേനോന്റെ മറുപടി

Written By:
Subscribe to Filmibeat Malayalam

ഒരു അഭിമുഖത്തില്‍ അനൂപ് മേനോന്‍ കാട്ടുചെമ്പകം എന്ന നടന്റെ ആദ്യ ചിത്രത്തെയും അത് സംവിധാനം ചെയ്ത വിനയനെയും മാറ്റി നിര്‍ത്താന്‍ ശ്രമിച്ചു എന്നൊരു ആരോപണമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അനൂപിനെ ശക്തമായി വിമര്‍ശിച്ച് വിനയന്‍ രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു.

'ചാന്‍സ് ചോദിച്ച് വന്നപ്പോഴുള്ള അയാളുടെ നന്ദിയും വാലാട്ടലും കാണേണ്ടതായിരുന്നു'

എന്നാല്‍ തനിയ്‌ക്കൊരിക്കലും നിഷേധിയ്ക്കാന്‍ കഴിയാത്ത കാര്യമാണ് അത് എന്ന് അനൂപ് മേനോന്‍ പറയുന്നു. എനിക്ക് സിനിമയിലേക്കുള്ള എന്‍ട്രി തന്നത് വിനയന്‍ സര്‍ ആണെന്ന് നേരെ ചൊവ്വെ അഭിമുഖത്തില്‍ അനൂപ് മേനോന്‍ പറഞ്ഞു. വിനയന്‍ സാറുമായി ഇക്കാലം വരെ എനിക്കൊരു പ്രശ്‌നവുമില്ല.

 anoop-menon-vinayan

സ്ത്രീ ജന്മം എന്ന സീരിയല്‍ കണ്ടിട്ട് വിനയന്‍ സാറിന്റെ ഭാര്യയാണ് എന്റെ പേര് വിനയന്‍ സാറിനോട് പറഞ്ഞത്. എറണാകുളത്ത് പോയി അദ്ദേഹത്തെ കാണുന്നു. സിനിമയ്ക്ക് വേണ്ടി മൊട്ടയടിയ്ക്കുന്നു. സീരിയലില്‍ നിന്നും സിനിമിലേക്കുള്ളത് ഒരു വലിയ മാറ്റമാണ്.

എന്തൊക്കെ പറഞ്ഞാലും കാട്ടു ചെമ്പകം തന്നെയാണ് എന്റെ ആദ്യത്തെ ചിത്രം. അതെനിയ്ക്ക് നിഷേധിയ്ക്കാന്‍ കഴിയാത്ത സത്യമാണ്. കാട്ടു ചെമ്പകം കഴിഞ്ഞ് അഞ്ച് വര്‍ഷം കഴിഞ്ഞാണ് തിരക്കഥ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്- അനൂപ് മേനോന്‍ പറഞ്ഞു.

Previous: അനൂപ് മേനോന്‍ നടന്നുവരുമ്പോള്‍ മോഹന്‍ലാലാണോ മമ്മൂട്ടിയാണോ, അതോ അവര്‍ രണ്ട് പേരുമുണ്ടോ...?

English summary
Vinayan Sir gave me the entry to film; Anoop Menon's reply to the director
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam