ഫസ്റ്റ് ഹാഫ് കുറച്ചു കൂടി നന്നാക്കണമെന്ന് ദുല്‍ഖര്‍,മലര്‍വാടിക്ക് മുമ്പ് സംഭവിച്ചത്, വിനീത് പറയുന്നു
വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമാണ് മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ്. അഞ്ചു സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രത്തില്‍ നിവിന്‍ പോളി, ശ്രാവണ്‍, ഹരികൃഷ്ണന്‍, ഭഗത്, അജു വര്‍ഗ്ഗീസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദിലീപാണ് ചിത്രം നിര്‍മിച്ചത്.
എന്നാല്‍ മലര്‍വാടിയ്ക്ക് മുമ്പ് വിനീത് മറ്റൊരു കഥ എഴുതിയിരുന്നു. ദുല്‍ഖറിനൊപ്പം ചെയ്യാനായി എഴുതിയ കഥയായിരുന്നു അത്. പക്ഷേ കഥ പൂര്‍ത്തിയായതിന് ശേഷം ദുല്‍ഖറിന് സമീപിച്ചപ്പോള്‍ പറഞ്ഞതിങ്ങനെ. ഫസ്റ്റ് ഹാഫ് കുറച്ച് കൂടി നന്നാക്കണം. വിനീത് ശ്രീനിവാസന്‍ പറയുന്നു.

ഒരു മിഡില്‍ ഈസ്റ്റ് ട്രിപ്പിനിടെ
ഒരു മിഡില്‍ ഈസ്റ്റ് ട്രിപ്പിനിടെയാണ് ചാലുവുമായി(ദുല്‍ഖര്‍) ഞാന്‍ സൗഹൃദത്തിലാകുന്നത്. ഒരുമിച്ച് ഒരു സിനിമ ഒരുക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. വിനീത് ശ്രീനിവാസന്‍ പറയുന്നു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനീത് പറഞ്ഞത്.

മലര്‍വാടിക്ക് മുമ്പ് എഴുതിയ കഥ
മലര്‍വാടിക്ക് മുമ്പ് ഒരു കഥ എഴുതിയിരുന്നു. ആ കഥയുമായി ആദ്യം ചെന്നത് ചാലുവിന്റെ അടുത്തായിരുന്നു. ചാലു സിനിമ നിര്‍മിക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ കഥ വായിച്ചിട്ട് ദുല്‍ഖര്‍ പറഞ്ഞത് ഫസ്റ്റ് ഹാഫ് കുറച്ച് കൂടി നന്നാവണം എന്നായിരുന്നു-വിനീത്

ഹാഫും സെക്കന്റ് ഹാഫും ഇഷ്ടപ്പെട്ടില്ല
ആ കഥ തന്നെ ഞാന്‍ അച്ഛനെ കാണിച്ചു നോക്കി. അച്ഛന് ഫസ്റ്റ് ഹാഫും സെക്കന്റ് ഹാഫും ഇഷ്ടപ്പെട്ടില്ല.

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലേക്ക്
അച്ഛനും കഥ ഇഷ്ടമല്ലെന്ന് പറഞ്ഞതോടെ അത് പെട്ടിയിലായി. അതിന് ശേഷമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസന്‍.

ഓം ശാന്തി ഓശാനയ്ക്ക് ശേഷം
ഓം ശാന്തി ഓശാനയ്ക്ക് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനാണ് നായകന്‍.


Click it and Unblock the Notifications