തിരക്കുകളെല്ലാം തീര്‍ത്ത് പ്രണവ് മോഹന്‍ലാലിനൊപ്പം! വിശേഷങ്ങള്‍ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍!

പാലക്കാടുള്ള ചിറ്റിലഞ്ചേരി എന്ന ഗ്രാമത്തില്‍ നടക്കുന്ന കഥയുമായാണ് ഇത്തവണ വിനീതും സംഘവും എത്തിയത്. മനോഹരത്തിന്റെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞായിരുന്നു വിനീത് ശ്രീനിവാസന്‍ ഫില്‍മിബീറ്റുമായി സംസാരിച്ച് തുടങ്ങിയത്. തിരക്കഥ വായിച്ച് ഇഷ്ടമായതിന് ശേഷമാണ് താന്‍ ഡേറ്റ് നല്‍കിയതെന്ന് അദ്ദേഹം പറയുന്നു. നമ്മെ പിടിച്ച് നിര്‍ത്തുന്ന തരത്തിലുള്ള കാര്യങ്ങള്‍ ഈ ചിത്രത്തിലുമുണ്ട്. ദീപക്കിന്റേയും ബേസിലിന്റേയും വളര്‍ച്ച കാണുമ്പോള്‍ സന്തോഷമുണ്ട്.

മലയാള സിനിമ മാറി വരുന്നതിനിടയില്‍ അതിനൊപ്പം സഞ്ചരിക്കാന്‍ ഞങ്ങള്‍ക്കും കഴിയുന്നു. നല്ല സിനിമകള്‍ തേടിയെത്തുന്നുവെന്നുള്ളത് വളരെ സന്തോഷകരമായ കാര്യമാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ എപ്പോഴും രസകരമായ വൈബാണ്. പല കാര്യങ്ങളും തുറന്ന് സംസാരിക്കാം. ബേസിലായാലും ദീപക്കായാലും ജൂഡായാലും വര്‍ഷങ്ങളുടെ പരിചയമുണ്ട്. അങ്ങനെയുള്ളവരുടെ കൂടെ പ്രവര്‍ത്തിക്കുമ്പോള്‍ പ്രത്യേക സന്തോഷമാണ്. എവിടെയാണ് പഠിച്ചത് എന്ന് ചോദിക്കുമ്പോള്‍ വിനീത് സ്‌കൂള്‍ ഓഫ് മീഡിയ സ്റ്റഡീസ് എന്ന് അജു പറയാറുണ്ട്. അത് ചുമ്മാ പറയുന്നതാണെന്നും വിനീത് പറയുന്നു. വളരെ സാധാരണക്കാരായ പാഷനേറ്റുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് ആഗ്രഹം.

Vineeth Sreenivasan

പ്രണവിനൊപ്പമുള്ള സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും. നിലവിലെ സിനിമകളെല്ലാം തീര്‍ത്തതിന് ശേഷം അതിലേക്ക് കടക്കാനാണ് പ്ലാനെന്നും അദ്ദേഹം പറയുന്നു. തനിനാട്ടിന്‍പുറത്തുകാരാനായുള്ള കഥാപാത്രം തന്നെത്തേടിയെത്തുന്നതാണ്. ലവ് ആക്ഷന്‍ ഡ്രാമയുടെ വിജയത്തില്‍ സന്തോഷമുണ്ട്. ധ്യാനിന്റെ സംവിധാന ജീവിതം തുടങ്ങിയിട്ടേയുള്ളൂ, ഇനിയും മികച്ച അവസരങ്ങള്‍ അവന് ലഭിക്കട്ടെ. ആര്‍ ജെ മാത്തുക്കുട്ടിയുടെ കുഞ്ഞെല്‍ദോ, തങ്ങള്‍ നിര്‍മ്മിക്കുന്ന ചിത്രമായ ഹെലന്‍ ഇവയുടെ തിരക്കിലാണ് ഇപ്പോള്‍. ഇവ പൂര്‍ത്തിയായാല്‍ പിന്നീട് സ്വന്തം ചിത്രത്തിലേക്ക് കടക്കാനാണ് തീരുമാനം. അച്ഛന്‍ അടുത്ത സിനിമയുടെ ആലോചനയിലാണ്. ഫെബ്രുവരിയില്‍ അച്ഛന്‍ ഒരു കഥ പറഞ്ഞിട്ടുണ്ടായിരുന്നു. അത് സിനിമയായി വരുന്നതിന് കാത്തിരിക്കുകയാണ് താനെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X