അവളുടെ മുഖം ടാര്‍ റോഡില്‍ ഉരക്കണം; സാന്ത്വനത്തിലെ ജയന്തിയെ പോലെയല്ല, വിവാഹശേഷം അപ്‌സരയും ആല്‍ബിയും പറയുന്നു
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി അപ്‌സരയും സംവിധായകനും തിരക്കഥാകൃത്തുമായ ആല്‍ബിയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. വിവാഹ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നതിന് പിന്നാലെ നവതാരദമ്പതിമാരെ കുറിച്ചുള്ള അനേകം വാര്‍ത്തകളും പ്രചരിച്ചു. തങ്ങളുടെ പേരില്‍ വന്ന വ്യാജ വാര്‍ത്തകള്‍ വേദനിപ്പിക്കുന്നതാണെന്ന് റിസ്പഷനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ തന്നെ താരങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെ ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ചും തങ്ങളുടെ പ്രണയ കഥയും അപ്‌സരയും ആല്‍ബിയും പറയുകയാണ്.

അപ്‌സരയുടെ സ്വഭാവം സാന്ത്വനത്തിലെ ജയന്തിയുടെയാണോ?
അപ്‌സര യഥാര്‍ഥ ജീവിതത്തില്‍ സാന്ത്വനത്തിലെ ജയന്തി ആവണമെങ്കില്‍ ഒരു നൂറ് ജന്മം കൂടി ജനിക്കേണ്ടി വരും. കാരണം അപ്‌സരയുടെ സ്വഭാവയുമായി യാതൊരു ബന്ധവും ഇല്ലാത്ത കഥാപാത്രമാണ് ജയന്തി. കല്യാണം കഴിഞ്ഞിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളു. പക്ഷേ ഏഴേട്ട് വര്‍ഷം മുന്‍പേ മുതല്‍ അപ്‌സരയെ എനിക്ക് അറിയാം. മൂന്ന് വര്‍ഷം മുന്‍പ് തൊട്ട് ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നുണ്ട്. എട്ട് വര്‍ഷം മുന്‍പ് ഒരു പരിപാടിയില്‍ സ്‌ക്രീപ്റ്റ് പഠിപ്പിക്കാന്‍ പോയപ്പോഴാണ് അപ്‌സരയെ ആദ്യം കാണുന്നത്. അന്ന് ചെറിയ കുട്ടിയാണെന്നും ആല്‍ബി പറയുന്നു.

പിന്നെ 2018 ല്‍ കൈരളി ടിവിയിലെ ഉള്ളത് പറഞ്ഞാല്‍ എന്ന സീരിയല്‍ ചെയ്തു. അത് സ്‌ക്രീപ്റ്റ് എഴുതി സംവിധാനം ചെയ്തത് ഞാനാണ്. ആദ്യം വേറെ താരങ്ങളെ വെച്ചാണ് അത് ചെയ്തത്. പക്ഷേ ശരിയായി വന്നില്ല. ശേഷം എനിക്ക് പരിചയമുള്ള കിഷോറേട്ടനെയും അപ്‌സരെയും വിളിച്ച് ചെയ്യാമെന്ന് വിചാരിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോഴെക്കും പ്രതീക്ഷിക്കാത്തൊരു ലെവലിലേക്ക് ആണ് അത് ഹിറ്റായി മാറിയത്. ഇപ്പോള്‍ സാന്ത്വനത്തിലെ കഥാപാത്രമാണ് അപ്‌സരയ്ക്ക് ഒരു ബ്രേക്ക് നല്‍കിയത്. ചിപ്പി ചേച്ചിയുടെ സഹോദരന്റെ ഭാര്യയാണ് അപ്‌സരുടെ ജയന്തി എന്ന കഥാപാത്രം. ചിപ്പി ചേച്ചി അപ്‌സരയെ ഏടത്തി എന്നാണ് വിൡക്കുന്നത്. അതുകൊണ്ട് ഈ വേഷം ചെയ്യാന്‍ പോവില്ലെന്ന് പറഞ്ഞ് പിണങ്ങി ഇരുന്ന ഒരു അപ്‌സര ഉണ്ടായിരുന്നു. ഞാനാണ് അതിലേക്ക് തള്ളി വിട്ടതെന്ന് ആല്‍ബി പറയുന്നു.

ആനയും ചേനയും തമ്മിലുള്ളത് പോലെയാണ് അപ്‌സരയും ജയന്തിയും തമ്മിലുള്ള വ്യത്യാസം. ശരിക്കും പറഞ്ഞാല്‍ 'ഉള്ളത് പറഞ്ഞാല്‍' എന്ന സീരിയലിലെ സ്‌നേഹലതയുടെ സ്വഭാവമാണ് അപ്‌സരയുടേത്. സ്റ്റേറ്റ് അവാര്‍ഡ് വരെ ആ കഥാപാത്രത്തിലൂടെ കിട്ടിയിരുന്നു. എന്ത് കാര്യത്തിനും ചിരിക്കുന്ന, ചെറിയ കാര്യത്തിനും പിണങ്ങുന്ന ഒരു പൊട്ടി പെണ്‍കുട്ടിയാണ് അപ്‌സര. അ്ഞ്ച് മിനുറ്റ് അവളോട് സംസാരിച്ചാല്‍ നമ്മുടെ പല വിഷമങ്ങളും മാറും. അവളെ കൈയ്യില്‍ കിട്ടില്‍ ടാറിട്ട റോഡില്‍ മുഖം ഉരയ്ക്കണം എന്നാണ് സാന്ത്വനത്തിലെ ജയന്തിയെ കുറിച്ച് ചില ആളുകള്‍ പറഞ്ഞത്. അവരോടൊക്കെ എനിക്ക് പറയാനുള്ളത് അപ്‌സരയോട് അഞ്ച് മിനുറ്റ് സംസാരിച്ചാല്‍ ആ ധാരണ മാറുമെന്നും ആല്‍ബി പറയുന്നു.

രണ്ടാളുടെയും പ്രണയകഥ
ഞങ്ങളുടെ പ്രണയത്തെ കുറിച്ച് ചോദിച്ചാല്‍ ഒരു വര്‍ഷം മുന്‍പ് ഒരു ഇഷ്ടം പറഞ്ഞിരുന്നു. എനിക്കും ഇഷ്ടം തോന്നാന്‍ പറ്റുന്ന ക്യാരക്ടര്‍ ആണ് പുള്ളിയുടേത്. പക്ഷേ വീട്ടുകാരെ എതിര്‍ത്തിട്ട് കല്യാണം വേണ്ടെന്ന് രണ്ടാളും തീരുമാനിച്ചിരുന്നു. കുടുംബത്തോട് അത്രയും സ്‌നേഹമുള്ളവരാണ് ഞങ്ങള്‍. എന്ത് പ്രശ്‌നം വന്നാലും കൂടെ വീട്ടുകാര്‍ ഉണ്ടാവണം. പക്ഷേ വിവാഹത്തെ കുറിച്ച് വീട്ടില്‍ പറഞ്ഞപ്പോള്‍ ഇരുവീട്ടിലും ആദ്യം നോ ആണ് പറഞ്ഞത്. രണ്ടാളും രണ്ട് മതമായത് ആയിരുന്നു പ്രശ്‌നം. തന്റെ അമ്മയ്ക്ക് അത് ഉള്‍കൊള്ളാന്‍ പോലും സാധിച്ചില്ലെന്ന് അപ്‌സര പറയുന്നു.

പിന്നെ ചേട്ടനുമായി സംസാരിച്ചൊക്കെ കഴിഞ്ഞപ്പോഴാണ് ആശ്വസമായത്. മൂന്നാല് വര്‍ഷം ഒരുമിച്ച് വര്‍ക്ക് ചെയ്തപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ പറ്റുമെന്ന് തോന്നി. അല്ലാതെ ഐ ലവ് യൂ എന്ന് പറഞ്ഞ് പുറകേ നടക്കുന്ന പ്രണയമല്ല. രണ്ടാളെയും നാല് പേര് തിരിച്ചറിയുന്നത് കൊണ്ട് അധികം കറങ്ങി നടക്കാനും സാധിച്ചിട്ടില്ല. പ്രൊപ്പോസ് ചെയ്ത് പ്രണയിച്ച് പിന്നെ വിവാഹം എന്നൊന്നുമല്ലെന്ന് അപ്‌സരയും ആല്‍ബിയും ഒരുപോലെ പറയുന്നു.
Recommended Video
അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം


Click it and Unblock the Notifications