»   » പൃഥ്വിരാജിന്റടുത്ത് തിരക്കഥയുമായി പോകാന്‍ ഞങ്ങള്‍ക്ക് പേടിയായിരുന്നു; വിഷ്ണു

പൃഥ്വിരാജിന്റടുത്ത് തിരക്കഥയുമായി പോകാന്‍ ഞങ്ങള്‍ക്ക് പേടിയായിരുന്നു; വിഷ്ണു

Posted By:
Subscribe to Filmibeat Malayalam

ക്ലാസ്‌മേറ്റ്‌സിന് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും വീണ്ടും ഒരേ സ്‌ക്രീനില്‍ എത്തി. അതും ഉറ്റ സുഹൃത്തുക്കളായി. എന്നാല്‍ ഇത് ഇങ്ങനെ സംഭവിക്കാനിരുന്നതല്ല. ചിത്രത്തിലെ അമറിന്റെയും അക്ബറിന്റെയും കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ പൃഥ്വിരാജിനെയും ജയസൂര്യയെയും ആദ്യമേ തീരുമാനിച്ചത് തന്നെയായിരുന്നു. പക്ഷേ അമറിനെ ആര് അവതരിപ്പിക്കും എന്നത് ഒരു കണ്‍ഫ്യൂഷനും.

സ്‌ക്രിപ്റ്റുമായി ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കള്‍ ബിപിനും വിഷ്ണുവും ആദ്യം സമീപിച്ചത് ജയസൂര്യയെയായിരുന്നു. തിരക്കഥ വായിച്ചതും ജയസൂര്യയ്ക്കുള്ള കഥാപാത്രം ഇരു കൈയ്യും നീട്ടി സ്വീകരിക്കുകെയും ചെയ്തു. എന്നാല്‍ തിരക്കഥയുമായി പൃഥ്വിരാജിന്റെ അടുത്ത് പോകാന്‍ ഒരു പേടിയായിരുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കള്‍ പറയുന്നു. തുടര്‍ന്ന് വായിക്കുക.

പൃഥ്വിരാജിന്റടുത്ത് തിരക്കഥയുമായി പോകാന്‍ ഞങ്ങള്‍ക്ക് പേടിയായിരുന്നു; വിഷ്ണു

ജയസൂര്യയെ നേരത്തെ അറിയാമായിരുന്നു. അതുക്കൊണ്ട് തന്നെ തിരക്കഥയുമായി ജയസൂര്യയുടെ അടുത്ത് പോകാന്‍ ഒരു മടിയുമില്ലായിരുന്നു. തിരക്കഥ വായിച്ചതും ജയസൂര്യ സമ്മതിക്കുകെയും ചെയ്തിരുന്നു. എന്നാല്‍ പൃഥ്വിരാജിന്റെ അടുത്ത് പോകാനായിരുന്നു ഒരു പേടി. കാരണം മണിരത്‌നത്തിന്റെയൊക്കെ തിരക്കഥകള്‍ വായിച്ച നടന്‍ ഞങ്ങളുടെ തിരക്കഥയെ എങ്ങനെ കാണുമെന്നായിരുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ബിപിനും വിഷ്ണുവും പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് തിരക്കഥാകൃത്തുക്കള്‍ ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് കാണുക

പൃഥ്വിരാജിന്റടുത്ത് തിരക്കഥയുമായി പോകാന്‍ ഞങ്ങള്‍ക്ക് പേടിയായിരുന്നു; വിഷ്ണു

എന്നാല്‍ എല്ലാം പ്രതീക്ഷിച്ചതിനേക്കാള്‍ വിപരീതം. ക്ഷമയോടെ പൃഥ്വി തിരക്കഥ വായിച്ചു. അതിനപ്പുറം നല്ലൊരു പെരുമാറ്റമായിരുന്നുവെന്നും തിരക്കഥാകൃത്ത് വിഷ്ണു പറയുന്നു.

പൃഥ്വിരാജിന്റടുത്ത് തിരക്കഥയുമായി പോകാന്‍ ഞങ്ങള്‍ക്ക് പേടിയായിരുന്നു; വിഷ്ണു

അമര്‍ അക്ബറും ആയപ്പോള്‍ അന്തോണിയുടെ വേഷം ആര് ചെയ്യുമെന്ന് തീരുമാനമായിരുന്നില്ലായിരുന്നു. അപ്പോഴാണ് പൃഥ്വി തന്നെ പറയുന്നത് ഇത് ഇന്ദ്രജിത്ത് ചെയ്താല്‍ നന്നായിരിക്കുമെന്ന്. പിന്നെ ഒന്നും നോക്കിയില്ല. അങ്ങനെയാണ് അമര്‍ അക്ബര്‍ അന്തോണി ഉണ്ടായത്. തിരക്കഥാകൃത്ത് വിഷ്ണു പറയുന്നു.

പൃഥ്വിരാജിന്റടുത്ത് തിരക്കഥയുമായി പോകാന്‍ ഞങ്ങള്‍ക്ക് പേടിയായിരുന്നു; വിഷ്ണു

സംവിധായകന്‍ നാദിര്‍ഷയുടെ അടുത്ത സുഹൃത്താണല്ലോ ദിലീപ്. അതുക്കൊണ്ട് തന്നെ ദിലീപ് ആയിരിക്കും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും സംസാരമുണ്ടായിരുന്നു. പക്ഷേ അങ്ങനെ ഞങ്ങള്‍ തീരുമാനിച്ചിട്ടില്ലായിരുന്നു. യുവനായകന്മാരെ കേന്ദ്ര കഥാപാത്രങ്ങളാക്കാനായിരുന്നു. വിഷ്ണു പറയുന്നു.

English summary
vishnu says about prithviraj behaviour.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam