സരിത എസ് നായര്‍ക്ക് ഗുല്‍മാല്‍ കൊടുത്ത മുട്ടന്‍ പണി കാണൂ
കഴിഞ്ഞ ഓണവും കേരളം ആഘോഷിച്ചത് സരിത എസ് നായരുടെ തട്ടിപ്പ് നാടകത്തിനൊപ്പമായിരുന്നു. കഴിഞ്ഞ തവണ സരിത ജയിലിലായതുകൊണ്ട് ആഘോഷങ്ങള്‍ക്ക് പരിധിയുമുണ്ടായിരുന്നു. ജയലില്‍ സരിതയ്ക്കും ബിജു രാധകൃഷ്ണനും പൊലീസ് ഓണസദ്യയൊരുക്കിയതും വിവാദമായി. ഇത്തവണ സരിതയ്ക്ക് ഓണ വിരുന്ന് ഒരുക്കിയത് സൂര്യ ടിവിയിലെ ഗുലുമാല്‍ എന്ന ഹാസ്യപരിപാടിയാണ്.
ഓണം പോലുള്ള ആഘോഷങ്ങളില്‍ സെലിബ്രേറ്റികളുമായി അഭിമുഖമുണ്ടാകുക പതിവാണ്. കുപ്രസിദ്ധിയിലൂടെയാണെങ്കിലും സരിത എസ് നായരും കേരളത്തെ സംബന്ധിച്ച് ഇന്നൊരു സെലിബ്രേറ്റി തന്നെ. അങ്ങനെ സരിതയുടെ അഭിമുഖമെടുക്കാന്‍ സൂര്യ ടിവിയിലെ ഗുല്‍മാല്‍ എന്ന ഹാസ്യപരിപാടിയൊരുക്കുന്നവര്‍ വീട്ടിലെത്തി. ഹാസ്യപരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ പ്രദീപാണ് സരിതയെ അഭിമുഖം ചെയ്യുന്നത്.

വസ്ത്രധാരണത്തില്‍ നിന്നാണ് അഭിമുഖം തുടങ്ങിയത്. അച്ഛനുണ്ടായിരുന്ന കാലത്തുള്ള ഓണ അനുഭവങ്ങളാണ് തനിക്ക് മറക്കാന്‍ കഴിയാത്ത ഓണക്കാലമെന്ന് സരിത എസ് നായര്‍ പറഞ്ഞു. ഇടത്തരം കുടുംബത്തിലാണ് ജനവിച്ചതെങ്കിലും ഓണാഘോഷങ്ങളൊക്കെ നല്ല രീതിയില്‍ കൊണ്ടാടിയിട്ടുണ്ട്. ഈ ഓണത്തിന് അമ്മയില്‍ നിന്ന് ഓണക്കോടി പ്രതീക്ഷിക്കുന്നതായും സരിത പറഞ്ഞു.
ഓണക്കാലത്ത് പുറത്തേക്ക് പോകുന്ന കാര്യം ചോദിച്ചപ്പോള്‍ അമ്പലങ്ങളില്‍ സന്ദര്‍ശനം നടത്തുകയാണ് തന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യമെന്നായിരുന്നു സരിതയുടെ മറുപടി. മനസ്സിന് ശാന്തി ലഭിക്കുന്നത് അമ്പലങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോഴാണ്. അഭിമുഖം അങ്ങനെ നടന്നുകൊണ്ടിരിക്കുമ്പോഴാണ് വീട്ടിലേക്ക് ഒരുവണ്ടി വന്നത്. സരിത ഓഡര്‍ നല്‍കിയ കസേര എത്തിക്കാന്‍ വന്നെന്നാണ് അവര് പറയുന്നത്. പിന്നെ എന്ത് സംഭവിച്ചു എന്ന് വീഡിയോ കാണൂ...


Click it and Unblock the Notifications











