»   » 'ലവ് എന്നൊരു സംഗതിയേ ഉണ്ടായിട്ടില്ല, പ്രണയിക്കാന്‍ കഴിയാത്തത്ര ക്ലോസ് ഫ്രണ്ട്‌സായിരുന്നു ഞങ്ങള്‍'

'ലവ് എന്നൊരു സംഗതിയേ ഉണ്ടായിട്ടില്ല, പ്രണയിക്കാന്‍ കഴിയാത്തത്ര ക്ലോസ് ഫ്രണ്ട്‌സായിരുന്നു ഞങ്ങള്‍'

Posted By:
Subscribe to Filmibeat Malayalam

നീലത്താമര എന്ന ആദ്യ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് അര്‍ച്ചനയുടെ ഏറ്റവും അടുത്ത സുഹൃത്ത് അപ്പു എന്ന അബീഷ് മാത്യു വിളിയ്ക്കുന്നത്. തങ്ങളുടെ കല്യാണം ഇരുവീട്ടുകാരും തീരുമാനിച്ചു എന്ന് പറയാനായിരുന്നു. കേട്ടതും അര്‍ച്ചന ഞെട്ടി. ക്ലോസ് ഫ്രണ്ടിനെ വിവാഹം കഴിക്കാനോ. അപ്പോള്‍ തന്നെ ഇരുവരും പറ്റില്ലെന്ന് വീട്ടുകാരോട് തുറന്നു പറഞ്ഞു, ജോലിയില്‍ ശ്രദ്ധിച്ചു. അങ്ങനെ ആ വിവാഹാലോചന മുടങ്ങി.

ഇപ്പോള്‍ അതേ അബീഷ് മാത്യവുമായി അര്‍ച്ചനയുടെ കല്യാണം നിശ്ചയിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 31 ന് നിശ്ചയം കഴിഞ്ഞു. അടുത്ത വര്‍ഷം വിവാഹമുണ്ടാവും. തന്റെ ബെസ്റ്റ് ഫ്രണ്ട് ബെറ്റര്‍ ഹാഫ് ആയതിനെ കുറിച്ച് അബീഷും അര്‍ച്ചനയും സംസാരിക്കുന്നു.

Read More: നടി അര്‍ച്ചന കവിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു: പ്രണയമോ, അതോ....??

'ലവ് എന്നൊരു സംഗതിയേ ഉണ്ടായിട്ടില്ല, പ്രണയിക്കാന്‍ കഴിയാത്തത്ര ക്ലോസ് ഫ്രണ്ട്‌സായിരുന്നു ഞങ്ങള്‍'

ആദ്യം അബീഷ് മാത്യവിനെ കുറിച്ച് പറയാം. ഇന്ത്യയിലെ അറിയപ്പെടുന്ന സ്റ്റാന്റ് അപ് കൊമേഡിയനാണ് മലയാളി കൂടെയായ അബീഷ്. ദില്ലിയില്‍ ജനിച്ചു വളര്‍ന്ന അഭിഷിന് പക്ഷെ മലയാളം എഴുതാനും വായിക്കാനും അറിയില്ല. സണ്‍ ഓഫ് അബീഷ് എന്ന ലൈവ് സ്റ്റേജ് ഷോയിലൂടെയും വെബ് ഷോയിലൂടെയിമാണ് അബീഷ് ശ്രദ്ധേയനായത്

'ലവ് എന്നൊരു സംഗതിയേ ഉണ്ടായിട്ടില്ല, പ്രണയിക്കാന്‍ കഴിയാത്തത്ര ക്ലോസ് ഫ്രണ്ട്‌സായിരുന്നു ഞങ്ങള്‍'

അബീഷ് മാത്യു, ഞങ്ങളുടെ അപ്പു. ഈ വിളിപ്പേര് വിവാഹം നിശ്ചയിച്ച ശേഷം ഞാന്‍ കണ്ടുപിടിച്ചതൊന്നുമല്ല. അബീഷിന്റെ കുട്ടിക്കാലത്തേയുളള ചെല്ലപ്പേരാണ്. അബീഷിനെ കല്യാണം കഴിക്കുന്ന കാര്യം ആദ്യമെനിക്ക് ആലോചിക്കാനേ പറ്റിയില്ല. നാലാം ക്ലാസ് മുതല്‍ അപ്പു എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്.

'ലവ് എന്നൊരു സംഗതിയേ ഉണ്ടായിട്ടില്ല, പ്രണയിക്കാന്‍ കഴിയാത്തത്ര ക്ലോസ് ഫ്രണ്ട്‌സായിരുന്നു ഞങ്ങള്‍'

ദില്ലിയിലാണു ഞങ്ങള്‍ സെറ്റില്‍ ചെയ്തിരിക്കുന്നത്. എന്റെ പപ്പയും അബീഷിന്റെ പപ്പയും അടുത്ത സുഹൃത്തുക്കള്‍. ഞങ്ങളുടെ രണ്ടുപേരുടെയും കുടുംബ ഫോട്ടോ കണ്ടാല്‍ എല്ലാവരും ഞെട്ടും. കാരണം ഒരു സമ്മേളനം നത്താനുളള ആളുണ്ട് രണ്ടുപേരുടെയും വീട്ടില്‍.

'ലവ് എന്നൊരു സംഗതിയേ ഉണ്ടായിട്ടില്ല, പ്രണയിക്കാന്‍ കഴിയാത്തത്ര ക്ലോസ് ഫ്രണ്ട്‌സായിരുന്നു ഞങ്ങള്‍'

ബിബിഎ പഠിക്കുന്ന കാലത്ത് ഒരു ടെലിവിഷന്‍ ചാനലില്‍ ഞാനൊരു ഇംഗ്ലീഷ് പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. ഈ സമയത്ത് അബീഷ് ദില്ലിയില്‍ അറിയപ്പെടുന്ന വിജെ ആയിരുന്നു. പരിപാടിയ്ക്ക് ഞാന്‍ തയ്യാറാക്കിയ സ്‌ക്രിപ്റ്റ് അപ്പുവിന് വായിച്ച് കേള്‍പിച്ച് തിരുത്തിയിട്ടാണ് അവതരിപ്പിച്ചത്. അതിന് ശേഷമാണ് നീലത്താമരയില്‍ അഭിനയിച്ചത്.

'ലവ് എന്നൊരു സംഗതിയേ ഉണ്ടായിട്ടില്ല, പ്രണയിക്കാന്‍ കഴിയാത്തത്ര ക്ലോസ് ഫ്രണ്ട്‌സായിരുന്നു ഞങ്ങള്‍'

എല്ലാവരും കാണുന്നതിന് മുമ്പേ, ഇന്റസ്ട്രിയില്‍ വരുന്നതിന് മുമ്പേ അച്ചുവിലെ (അര്‍ച്ചന) അഭിനേത്രിയെ കണ്ടത് ഞാനാണ്. കുട്ടിക്കാലത്തെ ഗെറ്റ്ടുഗതറിലെല്ലാം അച്ചു പങ്കെടുക്കും. അന്നേ വളരെ എനര്‍ജറ്റിക്കായ, കോണ്‍ഫിഡന്‍സുള്ള കുട്ടിയായിരുന്നു അച്ചു. അതുകൊണ്ട് സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല.

'ലവ് എന്നൊരു സംഗതിയേ ഉണ്ടായിട്ടില്ല, പ്രണയിക്കാന്‍ കഴിയാത്തത്ര ക്ലോസ് ഫ്രണ്ട്‌സായിരുന്നു ഞങ്ങള്‍'

വിവാഹം അര്‍ച്ചനയുടെ കരിയറിനെയും ഇഷ്ടങ്ങളെയും ഒരു തരത്തിലും മാറ്റില്ല. വിവാഹത്തിന് യെസ് പറഞ്ഞപ്പോള്‍ മുതല്‍ അര്‍ച്ചനയുടെ സംസാരത്തില്‍ ചെറിയ മാറ്റം വന്നു. ബഹുമാനക്കൂടുതല്‍ ഉണ്ടോന്നൊരു സംശയം. അപ്പോഴേ ഞാന്‍ പറഞ്ഞു. 'നിന്റെ ബഹുമാനവും കൊണ്ട് പോയി പണി നോക്ക് പെണ്ണേ...' എന്ന്- അബീഷ് പറയുന്നു

'ലവ് എന്നൊരു സംഗതിയേ ഉണ്ടായിട്ടില്ല, പ്രണയിക്കാന്‍ കഴിയാത്തത്ര ക്ലോസ് ഫ്രണ്ട്‌സായിരുന്നു ഞങ്ങള്‍'

ലവ് എന്നൊരു സംഗതി ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. പ്രണയിക്കാന്‍ പറ്റാത്തത്ര ക്ലോസ് ഫ്രണ്ട്‌സായിരുന്നു ഞങ്ങള്‍ - അര്‍ച്ചന പറയുന്നു. കാണാന്‍ കൊളളാവുന്ന ഒരു പയ്യനെ കണ്ടാല്‍ 'എടാ.... ഞാന്‍ പ്രൊപോസ് ചെയ്താലോ ' എന്ന് അവനോടായിരിക്കും ആദ്യം ചോദിക്കുക. അവനും അങ്ങനെ തന്നെ. അബീഷിന് അറേഞ്ച്ഡ് മാര്യേജ് എന്നൊരു കണ്‍സപ്‌റ്റേ ഉണ്ടായിരുന്നില്ലെന്ന് എന്നേക്കാള്‍ നന്നായി അറിയാവുന്ന ആരും ഉണ്ടാവില്ല.

'ലവ് എന്നൊരു സംഗതിയേ ഉണ്ടായിട്ടില്ല, പ്രണയിക്കാന്‍ കഴിയാത്തത്ര ക്ലോസ് ഫ്രണ്ട്‌സായിരുന്നു ഞങ്ങള്‍'

വീട്ടുകാര്‍ വിവാഹം ആലോചിച്ചപ്പോള്‍ ഞങ്ങള്‍ നോ പറഞ്ഞതിന്റെ പ്രധാന കാരണം ഈ ഫ്രണ്ട്ഷിപ്പ് പോയാലോ എന്ന പേടി തന്നെ ആയിരുന്നു. പിന്നെ നാലഞ്ചു മാസം കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ തീരുമാനം മാറ്റിയത്.

'ലവ് എന്നൊരു സംഗതിയേ ഉണ്ടായിട്ടില്ല, പ്രണയിക്കാന്‍ കഴിയാത്തത്ര ക്ലോസ് ഫ്രണ്ട്‌സായിരുന്നു ഞങ്ങള്‍'

വിവാഹം കഴിഞ്ഞാല്‍ അതുവരെ തുടര്‍ന്നു വന്ന ലൈഫ് മാറും. ഫാമിലിയുമായുളള അടുപ്പം ഒരിക്കലും പോകാത്ത ഒരു റിലേഷന്‍ഷിപ്പിലായിരുന്നു എനിക്കു താല്‍പര്യം. അപ്പുവുമായുളള ഫ്രണ്ട്ഷിപ്പും പോകാന്‍ പാടില്ല. ഇങ്ങനെയൊക്കെ ആലോചിച്ചു കൂട്ടുന്നതിനിടയില്‍ അബീഷ് വിളിച്ചു പറഞ്ഞു 'എന്റെ മനസ്സിനൊരു മാറ്റം തോന്നുന്നു...' എന്ന്. ഞാനും പറഞ്ഞു 'എനിക്കും തോന്നുന്നു...' എന്ന്.

'ലവ് എന്നൊരു സംഗതിയേ ഉണ്ടായിട്ടില്ല, പ്രണയിക്കാന്‍ കഴിയാത്തത്ര ക്ലോസ് ഫ്രണ്ട്‌സായിരുന്നു ഞങ്ങള്‍'

ഇന്ത്യയിലും വിദേശത്തും നിരവധി പ്രോഗ്രാമുകള്‍ ചെയ്‌തെങ്കിലും ഒരു പാട് പെണ്‍കുട്ടികളെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും വിവാഹം കഴിക്കണം എന്നു തോന്നിയ അടുപ്പം ഉണ്ടായിട്ടില്ല. പപ്പയോടും മമ്മിയോടും അച്ചുവിന്റെ കാര്യത്തില്‍ 'നോ' പറഞ്ഞ ശേഷം ആലോചിച്ചപ്പോള്‍ തോന്നി അച്ചു ആയിരിക്കും എന്റെ 'പെര്‍ഫെക്ട് ഗേള്‍' എന്ന്. അവള്‍ എന്റെ ക്രേസി പേഴ്‌സണാലിറ്റിയെ ജഡ്ജ് ചെയ്യാറില്ല. മറിച്ച് ക്രേസി ആയി അതിനോടൊപ്പം ചേരുകയാണ് ചെയ്യുക.

'ലവ് എന്നൊരു സംഗതിയേ ഉണ്ടായിട്ടില്ല, പ്രണയിക്കാന്‍ കഴിയാത്തത്ര ക്ലോസ് ഫ്രണ്ട്‌സായിരുന്നു ഞങ്ങള്‍'

മറ്റൊന്ന് അച്ചു അസലായി കുക്ക് ചെയ്യും. എന്തെങ്കിലും ഒക്കെ സ്‌പെഷല്‍ ആയി ഉണ്ടാക്കി അത്യാവശ്യം 'ഷോ ഓഫ്' അടിക്കാനും ഇഷ്ടമാണ്. എന്നെ കണ്ടാല്‍ അറിഞ്ഞൂടേ... ഞാന്‍ ഒരു ഭക്ഷണപ്രിയന്‍ ആണെന്ന്.

'ലവ് എന്നൊരു സംഗതിയേ ഉണ്ടായിട്ടില്ല, പ്രണയിക്കാന്‍ കഴിയാത്തത്ര ക്ലോസ് ഫ്രണ്ട്‌സായിരുന്നു ഞങ്ങള്‍'

എന്റെ നോണ്‍വെജ് ജോക്‌സ് അച്ചുവിനെ ഒരിക്കലും ചൊടിപ്പിച്ചിട്ടില്ല. അതാണ് അവളുടെ ക്വാളിറ്റി. അര്‍ച്ചന വളരെ കൂള്‍ ആണ്. ഫാമിലിലൈഫും പ്രഫഷനല്‍ ലൈഫും കൃത്യമായി തിരിച്ചറിയാന്‍ അര്‍ച്ചനയ്ക്ക് അറിയാം. ഞാന്‍ ഇഷ്ടപ്പെടുന്ന മറ്റൊരു ക്വാളിറ്റി അവള്‍ ഒരു കംപ്ലീറ്റ് സെല്‍ഫ് മെയ്ഡ് വുമണ്‍ ആണെന്നതാണ്. സ്വതന്ത്രമായി ചിന്തിക്കുകയും സ്വന്തം കരിയര്‍ സ്വയം സെറ്റ് ചെയ്യുകയും അതില്‍ വളരാന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തി.

'ലവ് എന്നൊരു സംഗതിയേ ഉണ്ടായിട്ടില്ല, പ്രണയിക്കാന്‍ കഴിയാത്തത്ര ക്ലോസ് ഫ്രണ്ട്‌സായിരുന്നു ഞങ്ങള്‍'

വിവാഹം ജനുവരിയില്‍ ആണെങ്കിലും വിവാഹത്തിനുളള ഒരുക്കങ്ങള്‍ അര്‍ച്ചന തുടങ്ങിക്കഴിഞ്ഞു. എന്‍ഗേജ്‌മെന്റിന് ട്രഡീഷനല്‍ രീതിയില്‍ സാരിയും വിവാഹത്തിന് ഗൗണും. അല്‍ത്തിയ ബ്രൈഡല്‍സ് ആന്റ് ബിസ്‌പോക്ക് ആയിരിക്കും എന്റെ ഗൗണ്‍ ഡിസൈനര്‍. അപ്പുവിനോട് ഏത് വേഷമാ ഇഷ്ടം എന്നു ചോദിച്ചാല്‍ 'യുവര്‍ ചോയ്‌സ്' എന്നാണു മറുപടി- അര്‍ച്ചന പറഞ്ഞു.

English summary
We were close friends even couldn't able to love says Archana Kavi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam