എന്താണ് അച്ചാ ദിന്‍ ?
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന് ശേഷം മാര്‍ത്താണ്ഡന്‍ തന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലേക്ക കടന്നു. ഭാഗ്യവശാല്‍ ആ ചിത്രത്തിലെയും കേന്ദ്ര കഥാപാത്രം മമ്മൂട്ടിയാണ്. അച്ചാ ദിന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഝാര്‍ഗണ്ഡില്‍ നിന്നും കേരളത്തിലെത്തുന്ന ഒരു കുടുംബത്തിന്റെ കഥയാണ് അച്ചാ ദിന്‍. പഞ്ചാബി നടി മാന്‍സി ശര്‍മയാണ് ചിത്രത്തിലെ നായിക
എന്നാലും അച്ചാ ദിന്‍ എന്ന പേരിന് പിന്നിലെന്താണ്?ഒരു അഭിമുഖത്തില്‍ ഇങ്ങനെ ഒരു ചോദ്യം ഉയര്‍ന്നപ്പോള്‍ സംവിധായകന്‍ തന്നെ അത് വ്യക്തമാക്കി. കഥയും ഈ പേരും തമ്മില്‍ വല്ലാത്തൊരു ഇഴയടുപ്പമുണ്ട്. ഒരിക്കല്‍ മലയാള മനോരമ ദിനപ്പത്രത്തില്‍ ഇങ്ങനെ ഒരു തലക്കെട്ട് വരികയും ചെയ്തു. കഥാ ചര്‍ച്ചകളും മിനുക്കു പണികളും നടക്കുന്ന കാലമായിരുന്നു അത്. എന്നാല്‍ പിന്നെ അങ്ങനെ തന്നെയാവട്ടെ സിനിമയുടെ പേരെന്ന് തീരുമാനിക്കുകായിരുന്നു- മാര്‍ത്താണ്ഡന്‍ പറഞ്ഞു.

സിനിമയെ കുറിച്ച് എല്ലാം വ്യക്തമായി പറയാന്‍ സാധിക്കില്ലെങ്കിലും മമ്മൂട്ടിയുടെ ഭാവതീവ്രമായ അഭിനയ രംഗങ്ങള്‍ കാണാം എന്ന് സംവിധായകന്‍ പറഞ്ഞു. മലയാളികള്‍ എന്നും ഇഷ്ടപ്പെടുന്ന കുടുംബ നൊമ്പരങ്ങളുടെ രസക്കൂട്ടുകള്‍, നോവുകള്‍, മനസ്സില്‍ പതിയുന്ന വാക്കുകള്‍ കോര്‍ത്തു വച്ച സംഭാഷണങ്ങള്‍, ഇടയ്ക്കിടെ പൊട്ടിവീഴുന്ന നുറുങ്ങു തമാശകള്‍, ഇതെല്ലാമുള്ളതാണ് അച്ചാ ദിന്‍.
ഒരു സാധാരണക്കാരന്റെ സങ്കടവും സന്തോഷവുമുള്ള നല്ലൊരു കഥയാണ് അച്ചാ ദിന്‍. മലയാളികള്‍ എന്നും ഇത്തരം വികാരങ്ങള്‍ കണ്ടിരുന്നിട്ടുണ്ട്. കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചിട്ടുണ്ട്- മാര്‍ത്താണ്ഡന്‍ പറയുന്നു. മലയാളത്തില്‍ യുവ എഴുത്തുകാരില്‍ ശ്രദ്ധേയനായ വിജീഷാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.


Click it and Unblock the Notifications











