»   » ലെനയെ മോഹന്‍ലാല്‍ പഠിപ്പിച്ച പാഠം, ലെന ഏത് മതത്തിലാണ് വിശ്വസിക്കുന്നത്, ഏത് മതക്കാരിയാണ്?

ലെനയെ മോഹന്‍ലാല്‍ പഠിപ്പിച്ച പാഠം, ലെന ഏത് മതത്തിലാണ് വിശ്വസിക്കുന്നത്, ഏത് മതക്കാരിയാണ്?

Posted By:
Subscribe to Filmibeat Malayalam
ലെനയെ മോഹൻലാല്‍ പഠിപ്പിച്ച പാഠം ഒരിക്കലും മറക്കില്ലെന്ന് നടി | filmibeat Malayalam

മോഹന്‍ലാല്‍ അഭിനയിക്കുപമ്പോള്‍ ഒരുപാട്കാര്യങ്ങള്‍ കണ്ടുപഠിക്കാനുണ്ട് എന്ന് ബോളിവുഡ്- കോളിവുഡ് സൂപ്പര്‍താരങ്ങള്‍ വരെ പറഞ്ഞിട്ടുണ്ട്. കൂടെ അഭിനയിക്കുന്നവര്‍ക്ക് തനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നതും ലാലിന് വലിയ ഇഷ്ടമാണ്.

അങ്ങനെ മോഹന്‍ലാലില്‍ നിന്ന് പഠിച്ച ആ ഒരു പാഠത്തെ കുറിച്ച് ലെന സംസാരിക്കുന്നു. തന്റെ മത വിശ്വാസത്തെ കുറിച്ചും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ലെന വെളിപ്പെടുത്തി.

പൂര്‍ണ നഗ്നരായി സണ്ണി ലിയോണും ഭര്‍ത്താവും, എന്തിനാണെന്നറിഞ്ഞാല്‍ നിങ്ങള്‍ അഭിനന്ദിക്കും!!

20 വര്‍ഷം

ചലച്ചിത്ര ലോകത്ത് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ലെന. 17ാം വയസ്സില്‍ ജയറാം ചിത്രമായ സ്‌നേഹത്തിലൂടെയാണ് ലെന മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

പലതും പഠിച്ചു

20 വര്‍ഷത്തിനിപ്പുറം ഒരു വ്യക്തി എന്ന നിലയിലും നടി എന്ന നിലയിലും ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായതായി ലെന പറയുന്നു. ഏതൊരു കഥാപാത്രം ചെയ്യുമ്പോഴും, ആ കഥാപാത്രം ആവശ്യപ്പെടുന്ന മുന്നൊരുക്കള്‍ നടത്താറുണ്ട്.

മോഹന്‍ലാലില്‍ നിന്ന് പഠിച്ചത്

അഭിനയത്തിന്റെ പാഠങ്ങള്‍ മനസ്സിലാക്കാന്‍ മോഹന്‍ലാലിന്റെ സഹായം ഒരുപാട് ലഭിച്ചിട്ടുണ്ട്. ഡയലോഗുകള്‍ മനപാഠമാക്കുന്ന ശീലമാണ് എനിക്കിപ്പോള്‍ ഈ ശൈലി കാണിച്ചു തന്നത് മോഹന്‍ലാലാണ്.

സ്പിരിറ്റിന്റെ ലൊക്കേഷന്‍

സ്പിരിറ്റിന്റെ ഷൂട്ടിംഗിനിടയിലാണ് ഡയലോഗുകള്‍ വായിച്ച് മനസ്സിലാക്കി പറഞ്ഞാല്‍ എളുപ്പമായിരിക്കുമെന്നുള്ള ഉപദേശം മോഹന്‍ലാലില്‍നിന്ന് കിട്ടുന്നത്. അതില്‍പിന്നെ മനപാഠമാക്കിയാണ് ഞാന്‍ ഡയലോഗുകള്‍ പറയാറുള്ളത്.

മോശമായ അനുഭവം

സിനിമാ മേഖലയെക്കുറിച്ച് മോശമായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ആകെയൊരു അവ്യക്ത ഉണ്ടെന്ന് മാത്രമെയുള്ളു, അല്ലാതെ തനിക്കൊന്നും തോന്നിയിട്ടില്ലെന്നുമാണ് ലെനയുടെ അഭിപ്രായം.

നടി ആക്രമിക്കപ്പെട്ട സംഭവം

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ അഭിപ്രായം പറയാന്‍ ലോകത്ത് ഒരുപാട് പേരുണ്ട്. അതിനാല്‍ തന്റെ അഭിപ്രായം ഇതിനിടയില്‍ അപ്രസക്തമാണെന്ന സെയ്ഫ് സ്റ്റാന്‍ഡാണ് ലെന എടുത്തത്.

മതവിശ്വാസം

ജീവിതത്തില്‍ മതങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന് തോന്നിയിട്ടില്ലെന്ന് ലെന പറഞ്ഞു. മതങ്ങളില്‍ വിശ്വാസമില്ല. പക്ഷേ, ദൈവത്തില്‍ വിശ്വാസമുണ്ട്. എന്റെ മാതാപിതാക്കളും അനുജത്തിയും വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരും ജീവിക്കുന്നവരുമാണ്.

ജീവിതത്തില്‍ പ്രസക്തിയില്ല

ഞങ്ങളുടെ കുടുംബത്തില്‍ എല്ലാ മതങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ മതങ്ങള്‍ക്ക് ജീവിതത്തില്‍ എന്തെങ്കിലും പ്രസക്തിയുള്ളതായി തോന്നുന്നില്ലെന്ന് ലെന പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം അഭിപ്രായങ്ങള്‍ പങ്കുവച്ചത്.

English summary
What Lena learned from Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X