»   » ജീത്തു ജോസഫിനോട് പ്രണവ് സ്വകാര്യമായി വന്ന് പറഞ്ഞ ആ കാര്യം, അതാണ് ഒരു നടന് വേണ്ടത്!!

ജീത്തു ജോസഫിനോട് പ്രണവ് സ്വകാര്യമായി വന്ന് പറഞ്ഞ ആ കാര്യം, അതാണ് ഒരു നടന് വേണ്ടത്!!

By Aswini
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  പ്രണവിനെ കുറിച്ച് ജിത്തുവിന് പറയാനുള്ളത് | filmibeat Malayalam

  അങ്ങനെ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി അഭിനയിച്ച ആദി എന്ന ചിത്രം റിലീസ് ചെയ്തു. ആദിയെ കുറിച്ചും പ്രണവിനെ കുറിച്ചും പലരും സംസാരിച്ചു. നേരിട്ട് ഒരു അഭിമുഖത്തിലും പ്രണവിനെ കിട്ടാനില്ല. ചിത്രം പൂര്‍ത്തിയാക്കി പ്രണവ് ഹിമാലയന്‍ യാത്ര ആരംഭിച്ചു. അതുകൊണ്ട് തന്നെ പ്രണവിന് വേണ്ടി പലരോടും സംസാരിക്കുന്നത് ചിത്രത്തിന്റെ സംവിധായകന്‍ ജീത്തു ജോസഫാണ്.

  മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആ ഹിറ്റ് നായിക എവിടെ? 15 വര്‍ഷമായി കാണാത്ത നായികയുടെ 30 ഫോട്ടോകളിതാ

  എന്താണ് പ്രണവ്, എങ്ങിനെയാണ് പ്രണവ് എന്നൊക്കെ പലരും പറഞ്ഞ് മാത്രമേ പ്രേക്ഷകര്‍ക്കറിയൂ. പ്രണവിന്റെ ശബ്ദം ആദി എന്ന ചിത്രത്തിലല്ലാതെ ആരും കേട്ടിട്ടുമില്ല. മാധ്യമങ്ങള്‍ക്ക് മുന്നിലൊക്കെ ഇറങ്ങാന്‍ മടിയുള്ള പ്രണവ് എങ്ങിനെ ആദി എന്ന ചിത്രം ചെയ്തു, എന്താണ് പ്രണവിന്റെ ഭാവി പരിപാടികള്‍ തുടങ്ങിയ കാര്യങ്ങളൊക്കെ തനിക്കറിയാവുന്നത് പോലെ ജീത്തു ജോസഫ് സംസാരിക്കുന്നു.


  ആര് പറഞ്ഞു ദുല്‍ഖറിന്റെ വരവ് ആരും അറിയാതെയായിരുന്നു എന്ന്, അതും വന്‍ ആഘോഷമായിരുന്നു!!


  റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണവിന് പകരം ജീത്തു എത്തിയത്. പ്രണവ് എന്ന വ്യക്തിയെ കുറിച്ചും അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളെ കുറിച്ചും പ്രണവിനെക്കാള്‍ നന്നായി ജീത്തു പങ്കുവച്ച ആ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ തുടര്‍ന്ന് വായിക്കാം... ചിത്രങ്ങളിലൂടെ...


  ഇപ്പോള്‍ ഞാന്‍ ഹാപ്പി

  വലിയൊരു ഉത്തരവാദിത്വമായിരുന്നു ആദി എന്ന ചിത്രം. വലിയ പ്രതീക്ഷയോടെ മോഹന്‍ലാല്‍ എന്നെ ഏല്‍പിച്ചതാണത്. അവരുടെ മകന്റെ കഴിവ് പ്രകടിപ്പിക്കാന്‍ പാകത്തിനൊരു സ്‌ക്രിപ്റ്റ് ഒക്കെ തയ്യാറാക്കി ചെയ്തു. പക്ഷെ അതെങ്ങനെ പുറത്ത് വരും എന്ന ടെന്‍ഷനൊക്കെ ഉണ്ടായിരുന്നു. സിനിമ റിലീസ് ചെയ്തതോടെ അതൊക്കെ പോയി. ഞാനിപ്പോള്‍ ഹാപ്പിയാണ്.


  അസിസ്റ്റന്റ് ഡയറക്ടറായുള്ള ആ വരവ്

  ഒരു കാവി മുണ്ടുമുടുത്ത് എന്റെ ചിത്രത്തിന് ക്ലാപ്പ് അടിക്കാന്‍ സഹസംവിധായകനായി പ്രണവ് വരുമ്പോള്‍ അയാള്‍ക്ക് അഭിനയിക്കാന്‍ താത്പര്യമില്ലായിരുന്നു. പലരും എന്നോട് ചോദിച്ചു, പ്രണവ് അഭിനയിക്കുമോ എന്ന്. പക്ഷെ അയാള്‍ക്ക് അഭിനയത്തില്‍ താത്പര്യമില്ല എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. പുസ്തകം എഴുതണം എന്നൊക്കെയാണ് പറഞ്ഞിരുന്നത്. കുറച്ച് പണം ഉണ്ടാക്കാന്‍ വേണ്ടിയാണ് അസിസ്റ്റന്റ് ഡയറക്ടറായി വന്നത് എന്നും പ്രണവ് പറഞ്ഞിരുന്നു.


  പിന്നെ എങ്ങിനെ അഭിനയം

  വളരെ യാദൃശ്ചികമായിട്ടാണ് പിന്നെ അത് സംഭവിച്ചത്. ലാലേട്ടനൊക്കെ സമ്മര്‍ദ്ദമുണ്ടാക്കിയപ്പോള്‍, 'എന്നാല്‍ ഓകെ ഒരെണ്ണം ചെയ്തു നോക്കാം' എന്ന് പ്രണവ് സമ്മതിക്കുകയായിരുന്നു. പ്രണവ് കഥ കേള്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് ഞാനറിയുന്നത്. അങ്ങനെ ഒരു കഥ പറയാനായി സുചിച്ചേച്ചി എന്നെ വിളിച്ചിരുന്നു. എന്റെ കഥ പ്രണവിന് ഇഷ്ടപ്പെട്ടു ചെയ്യാം എന്ന് പറയുകയും ചെയ്തു. അങ്ങനെ അത് ആരംഭിച്ചു.


  ആത്മാര്‍ത്ഥത

  പലരും സമ്മര്‍ദ്ദം ചെലുത്തിയാണ് അഭിനയിക്കാന്‍ വന്നത് എങ്കിലും എനിക്ക് മനസ്സിലായ ഒരു കാര്യം, ഒരു ജോലി ഏറ്റെടുത്ത് കഴിഞ്ഞാല്‍ അവന്‍ നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ അത് ചെയ്യും. പക്ഷെ ആദ്യ ചിത്രത്തിന് എത്തുമ്പോഴേ ഇത് ഒരെണ്ണം മാത്രം എന്ന് പ്രണവ് പറയുന്നുണ്ടായിരുന്നു


  പ്രണവിന്റെ ഉള്‍ഭയം

  ഒരു നടനാണ് എന്ന ബോധം പ്രണവിന് ഉണ്ടായിരുന്നില്ല. ഞാന്‍ ചെയ്താല്‍ ശരിയാവുമോ എന്ന ഭീതി ഉണ്ടായിരുന്നു. ചിലപ്പോള്‍ അച്ഛന്റെ ആ നിഴല്‍ വീഴുന്നത് കൊണ്ടാവും. പക്ഷെ ചെയ്തു തുടങ്ങിയപ്പോള്‍ 'ആ കുഴപ്പമില്ല.. ചെയ്തു നോക്കാം' എന്ന ലെവലില്‍ പ്രണവ് എത്തി. ശരിക്കും ഒരു പൊട്ടന്‍ഷ്യലുള്ള നടനാണ് പ്രണവ്. അതവന്‍ മനസ്സിലാക്കി വരണം. അച്ഛനുമായി തന്നെ താരതമ്യം ചെയ്യുമോ എന്ന ഉള്‍ഭയവും പ്രണവിന് ഉണ്ടായിരിക്കാം


  ലാലിന്റെ ആഗ്രഹം

  മകന്‍ ഒരു നടന്‍ ആകണം എന്ന ആഗ്രഹം ഒന്നും മോഹന്‍ലാലിനില്ല. നിനക്ക് നടനാവണോ ആയിക്കോ.. പുസ്തകം എഴുതണോ എഴുതിക്കോ.. യാത്ര ചെയ്യണോ യാത്ര ചെയ്‌തോ... പക്ഷെ ഏതെങ്കിലും ഒന്നില്‍ ഉറച്ചു നില്‍ക്കണം. അവന്‍ ഒന്നിലും ഉറച്ചു നിന്നില്ല. പുസ്തകം എഴുതുകയാണെന്ന് പറഞ്ഞ് അത് പൂര്‍ത്തിയാക്കാതെ വന്നപ്പോള്‍ ഒരു ഡെഡ് ലൈന്‍ കൊടുത്തു. അത് കഴിഞ്ഞ് നീ ഒന്ന് ശ്രമിച്ചു നോക്കൂ എന്ന് പറഞ്ഞാണ് അഭിനയിക്കാന്‍ നിര്‍ദ്ദേശിച്ചത്.


  മോഹന്‍ലാലിന് ടെന്‍ഷനുണ്ടോ

  ചിത്രത്തിന്റെ പ്രിവ്യു കണ്ടതിന് ശേഷം ലാലേട്ടന്റെ ടെന്‍ഷനൊക്കെ മാറി. ഇതൊരു നല്ല ചിത്രമാണെന്ന് ലാലേട്ടന്‍ പറഞ്ഞതോടെ എന്റെ ടെന്‍ഷനും. എന്ന് കരുതി ആദി ഒരു ഗംഭീര ചിത്രമാണെന്നൊന്നും പറയുന്നില്ല. ഒരു നല്ല സിനിമയാണ്. ഒരു തുടക്കകാരന്റെ പതര്‍ച്ച പ്രണവിന് ഉണ്ടായിരുന്നോ എന്ന് ഞങ്ങള്‍ക്ക് തോന്നിയെങ്കിലും, അങ്ങനെയൊന്നില്ല എന്നാണ് സിനിമ കണ്ടവര്‍ പറഞ്ഞത്.


  തുടക്കത്തില്‍ പ്രണവ്

  ആദ്യത്തെ പത്ത് ദിവസമൊക്കെ പ്രണവിന് ടെന്‍ഷനുണ്ടായിരുന്നു. ഡയലോഗ് തെറ്റുമ്പോഴൊക്കെ പ്രണവിന് പേടിയായി. പക്ഷെ അവന്‍ അത് ശരിയാക്കാന്‍ പരിശ്രമിക്കും. പെട്ടന്ന് കാര്യങ്ങള്‍ മനസ്സിലാക്കും. പത്ത് പതിനഞ്ച് ദിവസം കഴിയുമ്പോഴേക്കും പ്രണവ് ആകെ മാറി. പിന്നെ കൂളായി. ഒരുപാട് ടേക് ആകുന്നത് പുള്ളിക്ക് ടെന്‍ഷനായിരുന്നു. എന്നാല്‍ കൂടെയുള്ളവരും തെറ്റിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു, ഇതൊക്കെ ഇത്രയേ ഉള്ളൂ എന്ന്.


  അഭിനയിക്കുമ്പോള്‍ പ്രണവ് അച്ഛനെ പോലെ

  പ്രണവിന് ലാലേട്ടന്റെ മാനറിസങ്ങളോ മറ്റോ വന്നിട്ടില്ല എന്ന് ഞാന്‍ ആദ്യം കരുതിയിരുന്നു. എന്നാല്‍ അവന്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ആ തോന്നല്‍ മാറി. ദൃശ്യത്തിന്റെ സമയത്ത് ലാലേട്ടന്‍ അഭിനയിക്കുമ്പോള്‍, ഇതെന്താ ഉഴപ്പി അഭിനയിക്കുന്നത് എന്ന് തോന്നിയിരുന്നു. പക്ഷെ അത് സ്‌ക്രീനില്‍ കാണുമ്പോള്‍ വല്ലാത്ത വിസ്മയമാണ്. അപ്പുവിനും ആ സ്‌ക്രീന്‍ പ്രസന്‍സുണ്ട്.


  ഇനി പ്രണവിന്റെ ചാലഞ്ച്

  വളരെ അധികം പൊട്ടന്‍ഷ്യലുള്ള നടനാണ് പ്രണവ്. ആദിയില്‍ ഏറെ കുറേ എല്ലാ വികാരങ്ങളുമുണ്ട്. അതൊക്കെ നന്നായി പ്രണവ് ചെയ്തു. അവന്‍ ഇരുന്ന് കരുയുന്ന സീനില്‍ കണ്ണ് നിറഞ്ഞു പോയി. പക്ഷെ അപ്പു ഇനി ചെയ്തു കാണിക്കേണ്ടത് ഒരു കോമഡി ചിത്രമാണ്. ബാക്കി എല്ലാം ആദിയില്‍ പ്രണവ് നന്നായി ചെയ്തു.


  പ്രണവിന്റെ മേഖല സിനിമയാണോ

  പ്രണവിനെ കുറിച്ച് 'അണ്‍ പ്രഡിക്ടബിള്‍' ആണ്. ഒന്നും പറയാന്‍ കഴിയില്ല. പടം റിലീസ് ചെയ്യുന്നതിന് മുന്‍പേ അവന്‍ ഹിമാലയത്തില്‍ പോയി. സിനിമ പ്രണവ് കണ്ടിട്ടില്ല. അതൊന്ന് കണ്ടിട്ട് പോവാം എന്ന് പറഞ്ഞിട്ട് പോലും നിന്നില്ല. അവന് അവന്റേതായ ഒരു സന്തോഷവും ലോകവുമുണ്ട്. സിനിമ ചെയ്യാനൊക്കെ ആഗ്രഹമുണ്ട്. പക്ഷെ അതിനെക്കാല്‍ വലിയൊരു സ്വപ്‌നം അവനപ്പുറത്തുണ്ട്. ചിത്രം തമിഴില്‍ കൂടെ ഒരുക്കാം എന്ന് പറഞ്ഞിട്ട് പ്രണവ് സമ്മതിച്ചില്ല. 'എനിക്കിപ്പോള്‍ കേരളത്തിലിറങ്ങി നടക്കാനാവുന്നില്ല.. തമിഴ്‌നാട്ടിലും അങ്ങനെ ആയിക്കൂട' എന്നാണ് പറഞ്ഞത്.


  അവന്റെ സ്വപ്നം

  അവന്റെ സ്വപ്‌നം യാത്രകളും ഹിമാലയന്‍ പര്‍വ്വതങ്ങളുമൊക്കെയാണ്. ബാംഗ്ലൂരില്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ വന്ന് ചോദിച്ചു, 'ചേട്ടാ ഉടനെ ഇനി ഷോട്ട് എടുക്കുന്നുണ്ടോ?' ഇല്ല, എന്താടാ എന്ന് ചോദിച്ചപ്പോള്‍ ' ദേ ആ വലിയ മല കണ്ടോ.. ഞാനത് കയറാന്‍ പറ്റുമോ എന്ന് നോക്കിയിട്ട് വരാം' എന്ന് പറഞ്ഞ് പോയി. ഇതാണ് പ്രണവ് മോഹന്‍ലാല്‍


  അവന് താത്പര്യമുള്ള സിനിമ

  യാത്രകള്‍ക്കിടയില്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ ചെയ്യാം. പക്ഷെ പ്രണവിന് താത്പര്യം കുറച്ചുകൂടെ സീരിയസ് സിനിമകളാണ്. പെര്‍ഫോമന്‍സിന് സാധ്യതയുള്ള സിനിമകളാണ് ഇഷ്ടം. സിനിമ പ്രണവിന്റെ മനസ്സിലുണ്ട്. പക്ഷെ അത് കൊമേര്‍ഷ്യലല്ല. ആദ്യ ചിത്രം ഒരു കൊമേര്‍ഷ്യല്‍ ആയിരിക്കണം എന്ന് ഞങ്ങളൊക്കെ പറഞ്ഞപ്പോള്‍ അവന്‍ സമ്മതിച്ചു. കൊമേര്‍ഷ്യല്‍ ചെയ്യില്ല എന്നല്ല. പക്ഷെ താത്പര്യം സീരിയസ് ചിത്രങ്ങളോടാണെന്ന് മാത്രം.


  സിനിമ ഉള്ളിലുണ്ടെന്ന് പറയാന്‍ കാരണം

  ആദിയില്‍ ഒരു ഇംഗ്ലീഷ് പാട്ടുണ്ട്. അത് പ്രണവ് തന്നെ എഴുതി, അവന്‍ തന്നെ ഗിറ്റാര്‍ വായിച്ച് പാടിയതാണ്. ഗിറ്റാര്‍ അവനെ ആരും പഠിപ്പിച്ചതല്ല. യൂട്യൂബ് നോക്കി അവന്‍ തന്നെ കണ്ടു പഠിച്ചതാണ്. മ്യൂസിക് ഡയറക്ടറോട് അത് വായിക്കുന്നത് കൃത്യമായി പഠിപ്പിച്ചു തരണം എന്ന് പറഞ്ഞിട്ടാണ് ആ രംഗം ഷൂട്ടി ചെയ്തത്.


  നാണം കുണുങ്ങിയാണ് പ്രണവ്

  എല്ലാ കഴിവുകളും പ്രണവിനുണ്ട്.. പക്ഷെ ഷൈ ആണ്. സിനിമയുടെ പ്രമോഷനൊന്നും പ്രണവ് പോയിട്ടില്ല. അതെന്താ പോവാത്തത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഒരു പത്ത് ചോദ്യം അവന്‍ തിരിച്ചു ചോദിച്ചു.


  പെര്‍ഫക്ഷനിസ്റ്റാണ്

  ഓരോ രംഗവും പെര്‍ഫക്ട് ആകാന്‍ പ്രണവ് ശ്രദ്ധിക്കും. ചെയ്തു കഴിഞ്ഞിട്ട് മോണിറ്റര്‍ വന്ന് നോക്കിയിട്ട് ചോദിക്കും, ചേട്ടാ ഇത് ശരിയാണോ.. ഇത്രയും മതിയോ എന്ന്. ഓകെ എന്ന് ഞാന്‍ പറഞ്ഞാല്‍ പിന്നെ പ്രണവ് വിട്ടു തരും. ലാലേട്ടനെ പോലെ സംവിധായകന്റെ നടന്‍ എന്ന ആശയത്തില്‍ വിശ്വസിക്കുന്ന ആളാണ് പ്രണവും


  എന്നോട് പറഞ്ഞ സ്വകാര്യം

  സിനിമൊക്കെ ഷൂട്ടി ചെയ്ത് കഴിഞ്ഞിട്ട് പ്രണവ് എന്നോട് സ്വകാര്യമായി വന്ന് പറഞ്ഞു, 'ഞാനിതെല്ലാം കണ്ട് കഴിഞ്ഞപ്പോള്‍ ശരിയായില്ല എന്നാണ് എനിക്ക് തോന്നിത്' എന്ന്. തോന്നിയല്ലോ.. അതാണ് വേണ്ടത് എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ചെയ്തത് ശരിയായില്ല എന്ന് നിനക്ക് തോന്നിയെങ്കില്‍ നീ നല്ലൊരു ആക്ടര്‍ ആണ്. ഞാന്‍ ഗംഭീരമാണെന്ന് തോന്നിയാലാണ് പ്രശ്‌നം.


  ജീത്തു ഹാപ്പിയാണോ

  ഇതൊരു നല്ല സിനിമയാണ്. ഞാന്‍ ചെയ്തതില്‍ ഏറ്റവും ഗംഭീരം എന്നൊന്നും പറയാന്‍ മാത്രം ഹൈപ്പ് കൊടുത്തിട്ട് ചെയ്തതല്ല. എല്ലാ സിനിമയും പോലെയാണ് എനിക്ക് ഈ സിനിമയും. ഞാനൊരു പുതുമുഖ നടനെ പരിചയപ്പെടുത്തുന്നു, അതും ഒരു സൂപ്പര്‍സ്റ്റാറിന്റെ മകനെ - എന്ന പ്രത്യേകത മാത്രമേയുള്ളൂ. എന്നെ സംബന്ധിച്ച് ആദി നല്ലൊരു എന്റര്‍ടൈന്‍മെന്റാണ്.


  ലാലേട്ടന്‍ പ്രണവിന് ടിപ്‌സ് കൊടുത്തോ

  അഭിനയത്തില്‍ അച്ഛന്‍ എന്തെങ്കിലും പറഞ്ഞ് തന്നോ എന്ന് ഞാന്‍ ചോദിച്ചിരുന്നു, അങ്ങനെയൊന്നും പറഞ്ഞു തന്നില്ല എന്നാണ് പറഞ്ഞത്. നീ പോവുക സ്‌ക്രിപ്റ്റ് വായിക്കുക.. നിനക്ക് അപ്പോള്‍ തോന്നുന്നത് ചെയ്യുക- അത്രയും മാത്രമേ പറഞ്ഞിട്ടുള്ളൂ.


  പ്രണയമില്ലാതെ തുടക്കം

  പ്രണവിനെ പോലൊരു 27 കാരന്‍ തുടക്കം കുറിക്കുമ്പോള്‍ എന്തുകൊണ്ട് പ്രണയമില്ല എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. പക്ഷെ ഈ കഥയില്‍ പ്രണയം വേണ്ട. പത്ത് - പതിനഞ്ച് ദിവസം നടക്കുന്ന കഥയാണ് ആദി. പ്രണയമില്ല എന്ന് പറഞ്ഞതാണ് പ്രണവിനെ ഏറ്റവും ആകര്‍ഷിച്ചത്. കാരണം അത് ചെയ്യാന്‍ പ്രണവിന് മടിയാണ്.


  അടുത്ത സിനിമ ആഗസ്റ്റില്‍ നോക്കാം

  യാത്രയ്ക്കിടെ പ്രണവ് ചില തിരക്കഥകളൊക്കെ കേട്ടു. ധാരാളം സിനിമകള്‍ വരുന്നുണ്ട്. അതില്‍ രണ്ട് കഥകള്‍ ഇഷ്ടപ്പെട്ടിട്ടുണ്ടത്രെ. അതെപ്പോള്‍ ചെയ്യും എന്ന് ചോദിച്ചപ്പോള്‍, അത് അടുത്ത ആഗസ്റ്റില്‍ നോക്കാം എന്നാണ് പ്രണവ് പറഞ്ഞത്. ഈ യാത്രയൊക്കെ കഴിഞ്ഞ് ഒരുപാട് ദിവസം വീട്ടില്‍ ഇരിക്കാനാണ് പ്രണവിന് ഇഷ്ടം.


  നടനായി അംഗീകരിക്കുമോ എന്ന പേടി

  എന്നെ ഒരു നടനായി അംഗീകരിക്കുമോ എന്ന പേടി തുടക്കത്തില്‍ പ്രണവിനുണ്ടായിരുന്നു.. എനിക്ക് ഇതിനുള്ള കഴിവുണ്ടോ.. അച്ഛനെ വച്ച് എന്നെ താരതമ്യം ചെയ്യുമോ എന്നൊക്കെയായിരുന്നു അയാളുടെ പേടി. പക്ഷെ സിനിമ കഴിഞ്ഞപ്പോള്‍ പ്രണവിന് ആത്മവിശ്വാസം ഉണ്ടായിരുന്നു.


  അഭ്യാസങ്ങളൊക്കെ പ്രണവിന് ഇഷ്ടം

  കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുള്ള അഭ്യാസങ്ങളൊക്കെ പ്രണവിന് ഇഷ്ടമാണ്. കഥാപാത്രത്തിന് വേണ്ടി താടി വടിക്കണം മീശ വടിക്കണം തല ഷേവ് ചെയ്യണം എന്നൊക്കെ പറഞ്ഞാല്‍ പ്രണവ് ആ സിനിമ ചെയ്യാന്‍ തയ്യാറാവും- ജീത്തു ജോസഫ് പറഞ്ഞു


  English summary
  What Pranav Mohanlal secretly told to Director Jeethu Joseph

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more