For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാദങ്ങള്‍ക്ക് നന്ദിയുണ്ട്; നയന്‍താരയുമായുള്ള ബന്ധത്തെ കുറിച്ച് വിഘ്‌നേശ് ശിവ പറയുന്നു

  By Aswini
  |

  ചിമ്പുവിനും പ്രഭുദേവയ്ക്കും ശേഷം നയന്‍താര കണ്ടെത്തിയ പുതിയ കാമുകനാണ് തന്നെക്കാള്‍ പ്രായം കുറഞ്ഞ യുവ സംവിധായകന്‍ വിഘ്‌നേശ് ശിവ എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സത്യത്തില്‍ ഈ ഗോസിപ്പിലൂടെയാണ് പോടാ പോടി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശ്രദ്ധിക്കപ്പെട്ടതും.

  നയന്‍താരയെയും വിജയ് സേതുപതിയെയും താരജോഡികളാക്കി വിഘ്‌നേശ് ശിവ സംവിധാനം ചെയ്യുന്ന നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും പുറത്തുവന്ന ചില ഫോട്ടോകളാണ് വാര്‍ത്തകള്‍ക്ക് അടിസ്ഥാനം.

  എന്തായാലും ഈ വിവാദത്തോടെ ധനുഷ് നിര്‍മിയ്ക്കുന്ന ചിത്രത്തിന് ആവശ്യത്തിനധികം പ്രമോഷന്‍ കിട്ടി. അതിന് നന്ദിയുണ്ട്. എനിക്ക് പ്രേമം നയന്‍താരയോടല്ല, സിനിമയോടാണ്. ടൈംസ് ഇന്ത്യയക്ക് നല്‍കിയ അഭിമുഖത്തില്‍ വിഘ്‌നേശ് സംസാരിക്കുന്നു. തുടര്‍ന്ന് വായിക്കൂ...

  Also Read: അപ്പോള്‍ നയന്‍താര പറയൂ, ഈ ഫോട്ടോകളുടെ അര്‍ത്ഥമെന്താണ്??

  എല്ലാം ഓണ്‍ലൈന്‍ ആണ്

  വിവാദങ്ങള്‍ക്ക് നന്ദിയുണ്ട്; നയന്‍താരയുമായുള്ള ബന്ധത്തെ കുറിച്ച് വിഘ്‌നേശ് ശിവ പറയുന്നു

  ഇന്നെല്ലാം ഓണ്‍ലൈന്‍ ആണ്. ചെറിയ വിവരങ്ങള്‍ പോലും വാട്ട്‌സാപ്പ്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് അയക്കുന്നത്. വലിയ വലിയ താരങ്ങളെപ്പോലും സോഷ്യല്‍മീഡിയയിലൂടെ ബന്ധപ്പെടാനാകും. അത് തെറ്റായ രീതിയില്‍ ഉപയോഗിക്കരുത്- എന്ന് പറഞ്ഞുകൊണ്ട് വിഘ്‌നേശ് തുടങ്ങി

  ഞാന്‍ മലയാളിയല്ല

  വിവാദങ്ങള്‍ക്ക് നന്ദിയുണ്ട്; നയന്‍താരയുമായുള്ള ബന്ധത്തെ കുറിച്ച് വിഘ്‌നേശ് ശിവ പറയുന്നു

  മറ്റൊരാളെ ഞെട്ടിക്കാന്‍ ആളുകള്‍ എന്തും പറയുന്ന അവസ്ഥയാണ് ഇപ്പോള്‍. ഞാനൊരു മലയാളിയാണെന്ന് പലരും വിചാരിച്ചിട്ടുണ്ട്. സന്തോഷ് ശിവന്റെ പേരു പോലെ ശിവന്‍ എന്നിലും ഉണ്ടായിരുന്നതുകൊണ്ടാണ് വിഘ്‌നേശ് ശിവനും മലയാളിയാണെന്ന് ഓര്‍ത്തത്. സത്യത്തില്‍ ഞാനൊരു തമിഴനാണ്.

  വേദനിപ്പിക്കുന്ന വാക്കുകള്‍

  വിവാദങ്ങള്‍ക്ക് നന്ദിയുണ്ട്; നയന്‍താരയുമായുള്ള ബന്ധത്തെ കുറിച്ച് വിഘ്‌നേശ് ശിവ പറയുന്നു

  ഒരു ചെറിയ വാക്കുകൊണ്ടു പോലും ഒരാളെ വേദനിപ്പിക്കാമെന്ന യാഥാര്‍ഥ്യം ഇന്ന് ആരും മനസ്സിലാക്കുന്നില്ല.

  സിനിമയ്ക്ക് പ്രമേഷനല്ല

  വിവാദങ്ങള്‍ക്ക് നന്ദിയുണ്ട്; നയന്‍താരയുമായുള്ള ബന്ധത്തെ കുറിച്ച് വിഘ്‌നേശ് ശിവ പറയുന്നു

  പുറത്തുനടക്കുന്ന ഒരു കാര്യങ്ങളെക്കുറിച്ചും ഞാന്‍ ചിന്തിക്കാറില്ല. വ്യക്തിപരമായ കാര്യങ്ങളില്‍ പ്രതികരിക്കാന്‍ നിന്നാല്‍ പറയും, അത് സിനിമ പ്രമോട്ട് ചെയ്യാനുള്ള തന്ത്രമാണെന്ന്.

  നയന്‍താരയെ ഗോസിപ്പ് ബാധിക്കാറില്ല

  വിവാദങ്ങള്‍ക്ക് നന്ദിയുണ്ട്; നയന്‍താരയുമായുള്ള ബന്ധത്തെ കുറിച്ച് വിഘ്‌നേശ് ശിവ പറയുന്നു

  നയന്‍താരയെ ഇത്തരം വാര്‍ത്തകളൊന്നും അലട്ടിയിരുന്നില്ല. മാത്രമലല്ല അവരുടെ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റ്. ഇത്രയും കഠിനാദ്ധ്വാനിയും ആത്മസമര്‍പ്പണവുമുള്ള നടിമാരില്‍ തമിഴില്‍ കുറവാണ്.

  ഗോസിപ്പ് വരുന്ന ദിവസം

  വിവാദങ്ങള്‍ക്ക് നന്ദിയുണ്ട്; നയന്‍താരയുമായുള്ള ബന്ധത്തെ കുറിച്ച് വിഘ്‌നേശ് ശിവ പറയുന്നു

  ഗോസിപ്പുകള്‍ വരുന്ന ദിവസം നയന്‍സുമൊത്തുള്ള ചിത്രീകരണം കുറച്ചുപതുക്കെയാകും. എന്നാല്‍ അതിനെയൊക്കെ മാറ്റിനിര്‍ത്തി അല്‍പ്പസമയത്തിനുള്ളില്‍ തന്നെ നയന്‍താര ഉഷാറാകും.

  വിവാദങ്ങള്‍ക്ക് നന്ദി

  വിവാദങ്ങള്‍ക്ക് നന്ദിയുണ്ട്; നയന്‍താരയുമായുള്ള ബന്ധത്തെ കുറിച്ച് വിഘ്‌നേശ് ശിവ പറയുന്നു

  എന്റെ സ്‌നേഹം സിനിമയോടാണ്. മറ്റൊന്നിനോടുമല്ല. സിനിമയിലാണ് എന്റെ ശ്രദ്ധമുഴുവന്‍. ഈ വിവാദങ്ങളോട് എനിക്ക് നന്ദിയുണ്ട്.

  സിനിമയ്ക്കാണ് പ്രാധാന്യം

  വിവാദങ്ങള്‍ക്ക് നന്ദിയുണ്ട്; നയന്‍താരയുമായുള്ള ബന്ധത്തെ കുറിച്ച് വിഘ്‌നേശ് ശിവ പറയുന്നു

  നമ്മുടെ സ്വകാര്യ ജീവിതത്തില്‍ നമുക്കെന്തും ചെയ്യാം. എന്നാല്‍ ജോലിയുടെ കാര്യത്തില്‍ അങ്ങനെയല്ല, നയന്‍താരയുടെ കാര്യത്തിലും സിനിമ തന്നെയാണ് എനിക്ക് പ്രധാനം. നയന്‍താരയ്ക്കും അങ്ങനെയാണ്- വിഘ്‌നേശ് വ്യക്തമാക്കി

  English summary
  At last, director Vignesh Sivan has broken his silence on his much talked about and much written ‘relationship’ with Nayanthara, the heroine of his second venture ‘Naanum Rowdy Thaan’. “People don’t understand that the way they say certain things, and the words they use, can hurt others,” he said in an interview, adding: “If I talk about my personal issues, they say it is to promote my film.”
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X