»   » വലിയ വണ്ടി വല്ലതും ആയിരുന്നേല്‍ തീര്‍ന്നേനെ, അപകടത്തെക്കുറിച്ച് ഉപ്പും മുളകും താരം ലച്ചു പറയുന്നു !!

വലിയ വണ്ടി വല്ലതും ആയിരുന്നേല്‍ തീര്‍ന്നേനെ, അപകടത്തെക്കുറിച്ച് ഉപ്പും മുളകും താരം ലച്ചു പറയുന്നു !!

By: Nihara
Subscribe to Filmibeat Malayalam

നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഏറെയുള്ള പരിപാടിയാണ് ഉപ്പും മുളകും. പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് ഏരെ പ്രിയങ്കരിയായി മാറിയ ലച്ചുവിന് എന്തു പറ്റിയെന്ന ആശങ്കയിലായിരുന്നു ആരാധകര്‍. ലച്ചുവിന്റെ യഥാര്‍ത്ഥ പേര് ജൂഹി രുസത്ഗിയാണെന്ന് പലര്‍ക്കും അറിയില്ല. പ്രേക്ഷകരെ വെറുപ്പിക്കാത്ത രീതിയില്‍ മികച്ച മുഹൂര്‍ത്തങ്ങളുമായി മുന്നേറുന്ന ഉപ്പും മുളകും പരിപാടി പ്രേക്ഷകര്‍ക്കും ഏറെ ഇഷ്ടമാണ്.

ലച്ചുവിന് അപകടം പറ്റിയ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെയാണ് ആദ്യം പ്രചരിച്ചിരുന്നത്. പാതി മലയാളിയായ ജൂഹി ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി സംഭവിച്ച അപകടത്തെക്കുറിച്ച് ലച്ചു തന്നെ സംസരിക്കുന്ന വിഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു.

ഉപ്പും മുളകും ഫെയിം ലച്ചുവിന് ഗുരുതര പരിക്കെന്ന് സോഷ്യല്‍ മീഡിയ, പരിഭ്രാന്തിയോടെ ആരാധകര്‍ !!

മുടിയനൊ'പ്പം 'ഗംഗ'യും, ഉദ്വേഗ ഭരിതമായ മുഹൂര്‍ത്തങ്ങളുമായി 'ഉപ്പും മുളകും'

അന്ന് സംഭവിച്ച അപകടത്തെക്കുറിച്ച് ലച്ചു പറയുന്നു

കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കവേയാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു.

ആശുപത്രിയില്‍ ചികിത്സ തേടി

അപകടത്തെ തുടര്‍ന്ന് കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെത്തി ചികിത്സ തേടുകയും ചെയ്തു. ബൈക്ക് ഇടിച്ചതിനെത്തുടര്‍ന്ന് ലച്ചുവിന്റെ വലതുകാലിന് ക്ഷതം സംഭവിച്ചിട്ടുണ്ട്. വലതുകാലിന് പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ് ഇപ്പോള്‍.

പരിക്ക് ഗുരുതരമല്ല

എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്ന് ലച്ചു തന്നെ പറഞ്ഞു. ആദ്യമായിട്ടാണ് താന്‍ ഇത്തരത്തില്‍ ഒരു അപകടത്തില്‍ പെടുന്നതെന്നും താരം പറയുന്നു. ലച്ചുവിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പള്ളിമുക്കില്‍ വെച്ചാണ് അപകടം നടന്നത്.

കാലിന് ചതവുണ്ട്

കാല്‍ ഒടിഞ്ഞിട്ടൊന്നുമല്ല വീഴ്ചയുടെ ആഘാതത്തില്‍ ചതവ് സംഭവിച്ചതിനാല്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ്. അഞ്ചു ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ളത്. വീഴ്ചയെത്തുടര്‍ന്നുള്ള വേദനയും ഉണ്ട്. ഇഷ്ടെ പോലെ മരുന്നുണ്ടെന്നും പറഞ്ഞ് മരുന്നിന്റെ കവറും താരം ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.

വരേണ്ടെന്നു പറഞ്ഞു

ഉപ്പും മുളകും പരിപാടിയുടെ സംവിധായകനും അണിയറ പ്രവര്‍ത്തകരും കാണാനെത്തിയിരുന്നു. ഷൂട്ടിന് വരേണ്ടെന്നു പറഞ്ഞുവെന്നും ലച്ചു പറഞ്ഞു. ഇപ്പോള്‍ വിശ്രമത്തിലാണ്.

പ്രാര്‍ത്ഥനകളോടെ ആരാധകര്‍

സാരമായിട്ടൊന്നും പറ്റിയിട്ടില്ല. വേറെ വലിയ വണ്ടി വല്ലതും ആയിരുന്നെങ്കില്‍ ശരിക്കും തീര്‍ന്നേനെയെന്നാണ് ലച്ചു പറയുന്നത്. എത്രയും പെട്ടെന്ന് പരുക്ക് ഭേദമാവട്ടേയെന്നാണ് ആരാധകരും താരത്തിനോട് പറയുന്നത്.


English summary
Juhi Rustagi's response after she met an accident.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam