»   » അഭിനയിക്കാന്‍ ബിജു മേനോന്‍ വിളിച്ചപ്പോള്‍ സംയുക്ത പറഞ്ഞ മറുപടി; ചിരിവരും!!

അഭിനയിക്കാന്‍ ബിജു മേനോന്‍ വിളിച്ചപ്പോള്‍ സംയുക്ത പറഞ്ഞ മറുപടി; ചിരിവരും!!

Posted By:
Subscribe to Filmibeat Malayalam

വിവാഹ ശേഷം ഇന്റസ്ട്രി വിട്ട പലരും തിരിച്ചു വന്നപ്പോള്‍ സംയുക്തയുടെ തിരിച്ചുവരവ് എന്നാണെന്ന് പലരും ചോദിച്ചു. ബിജു മേനോനോട് ചോദിക്കുമ്പോള്‍ തനിക്കെതിര്‍പ്പില്ലെന്നാണ് നടന്റെ മറുപടി.

ഇപ്പോള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ബിജു മേനോന്റെ സാള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രത്തിന് വേണ്ടി നടന്‍ സംയുക്തയെ വിളിച്ചിരുന്നുവത്രെ. ബിജു ചേട്ടനെ കാണുമ്പോള്‍ എനിക്ക് ചിരിവരും എന്നാണത്രെ അപ്പോള്‍ സംയുക്ത പറഞ്ഞത്. സിനിമയെ കുറിച്ചും കുടുംബത്തെ കുറിച്ചും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബിജു സംസാരിക്കുന്നു.

Read More: 'കുടുംബ ജീവിതം സ്വകാര്യമാണ്, അത് സംയുക്ത ഉള്ളതുകൊണ്ടാണ്'

അഭിനയിക്കാന്‍ ബിജു മേനോന്‍ വിളിച്ചപ്പോള്‍ സംയുക്ത പറഞ്ഞ മറുപടി; ചിരിവരും!!

സീരിയസ് പൊലീസ് വേഷങ്ങളൊക്കെ ഒരുപാട് ഞാന്‍ ചെയ്തിട്ടുണ്ട്. അതിനൊക്കെ കൈയ്യടികളും ലഭിച്ചു. എന്നാല്‍ ആളുകള്‍ എന്ന കാണുമ്പോള്‍ ഭയ ഭക്തിയോ മാറി നില്‍ക്കും. കോമഡി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കഥ മാറി. എല്ലാവരും ബിജുച്ചേട്ടാ എന്ന് വിളിച്ച് അടുത്തു വന്ന സൗഹൃദത്തോടെ സംസാരിക്കും. ഈ സ്‌നേഹമാണ് എനിക്ക് വേണ്ടത്. എന്ന് കരുതി സീരിയസ് വേഷങ്ങള്‍ ചെയ്യില്ല എന്നല്ല.

അഭിനയിക്കാന്‍ ബിജു മേനോന്‍ വിളിച്ചപ്പോള്‍ സംയുക്ത പറഞ്ഞ മറുപടി; ചിരിവരും!!

ഇടത്തരക്കാരുടെ പ്രശ്‌നങ്ങള്‍ പറയുന്ന ചിത്രമാണ് സാള്‍ട്ട് മാംഗോ ട്രീ. കുട്ടികളുടെ വിദ്യാഭ്യാസമാണ് ഈ സിനിമയുടെ പ്രമേയം. സത്യത്തില്‍ ഇതല്ലേ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം. കുട്ടികള്‍ക്ക് പകരം മാതാപിതാക്കളെ ഇന്റര്‍വ്യു ചെയ്യുന്ന സ്‌കൂളുകാണ് ഇപ്പോള്‍ മിക്കതും. മാതാപിതാക്കള്‍ക്ക് ഇംഗ്ലീഷ് അറിയില്ലെങ്കില്‍ എന്ത് ചെയ്യും. രണ്ട് പേര്‍ക്കും നല്ല ജോലി ഇല്ലെങ്കില്‍ മക്കളെ എങ്ങനെ പഠിപ്പിയ്ക്കും. ഇത്തരം കുടുംബ കാര്യങ്ങള്‍ നര്‍മത്തില്‍ പൊതിഞ്ഞവതരിപ്പിയ്ക്കുന്നതാണ് സിനിമ. നമ്മുടെ സ്ത്രീകള്‍ ഫോണ്‍ വിളിക്കുന്നത് ശ്രദ്ധിച്ചാലറിയാം. അവര്‍ക്കെപ്പോഴും മക്കളുടെ പഠിപ്പിനെ കുറിച്ചേ പറയാനുള്ളൂ

അഭിനയിക്കാന്‍ ബിജു മേനോന്‍ വിളിച്ചപ്പോള്‍ സംയുക്ത പറഞ്ഞ മറുപടി; ചിരിവരും!!

സംയുക്ത എന്നെ വിളിയ്ക്കുന്നത് കൂടുതലായും നാലാം ക്ലാസില്‍ പഠിക്കുന്ന മകനെപ്പറ്റി പറയാനാണ്. അവനെ പഠിപ്പിയ്ക്കാന്‍ അവള്‍ക്ക് ഒറ്റയ്ക്ക് പറ്റുന്നില്ല എന്നാണ് പറയാറുള്ളത്. നമ്മളൊക്കെ പത്താം ക്ലാസില്‍ പഠിച്ച കാര്യങ്ങളാണ് അവനിപ്പോള്‍ നാലാം ക്ലാസില്‍ പഠിക്കുന്നതെന്ന് സംയുക്ത പറയും. എന്നാല്‍ ഞാന്‍ വീട്ടിലെത്തിയാല്‍ അവനോട് പഠിപ്പിനെ പറ്റി ഒരക്ഷരം മിണ്ടില്ല. ഇന്ന് നന്നായി കളിച്ചോടാ ചക്കരേ എന്നേ ചോദിക്കൂ. ഇതിന്റെ പേരില്‍ ഉണ്ടാകുന്ന പുകില്‍ ചില്ലറയല്ല.

അഭിനയിക്കാന്‍ ബിജു മേനോന്‍ വിളിച്ചപ്പോള്‍ സംയുക്ത പറഞ്ഞ മറുപടി; ചിരിവരും!!

സംയുക്ത വര്‍മയെ നായികയാക്കി ഒരു സാധാരണക്കാരിയുടെ കഥയുമായി ഏതെങ്കിലും സംവിധായകന്‍ വന്നാല്‍ അഭിനയിക്കാന്‍ ബിജു മേനോന്‍ സമ്മതിയ്ക്കുമോ എന്ന് ചോദിച്ചപ്പോള്‍ എനിക്കൊരു എതിര്‍പ്പും ഇല്ല എന്നായിരുന്നു നടന്റെ മറുപടി

അഭിനയിക്കാന്‍ ബിജു മേനോന്‍ വിളിച്ചപ്പോള്‍ സംയുക്ത പറഞ്ഞ മറുപടി; ചിരിവരും!!

സാള്‍ട്ട് മാംഗോ ട്രീയിലേക്ക് നായികെ കണ്ടെത്താന്‍ വൈകിയപ്പോള്‍ ഞാന്‍ തന്നെ സംയുക്തയോട് ചോദിച്ചിരുന്നു. അപ്പോള്‍ അവള്‍ പറഞ്ഞു, ഇനിയതൊന്നും ചിന്തിക്കാന്‍ പറ്റില്ലെന്ന്. ബിജു ചേട്ടനെ കാണുമ്പോള്‍ എനിക്ക് ചിരിവരുമെന്നും പറഞ്ഞു.

അഭിനയിക്കാന്‍ ബിജു മേനോന്‍ വിളിച്ചപ്പോള്‍ സംയുക്ത പറഞ്ഞ മറുപടി; ചിരിവരും!!

നമ്മളെ വച്ച് പടം പിടിയ്ക്കുന്ന നിര്‍മാതാവിന് പണം തിരിച്ചു കിട്ടണം. അത്രയ്ക്ക് ആത്മവിശ്വാസം തോന്നുന്ന കഥകളാണെങ്കിലേ ഞാന്‍ തിരഞ്ഞെടുക്കൂ. എനിക്ക് നായകനാകാന്‍ വേണ്ടി വലിയ ടെന്‍ഷന്‍ എടുത്ത് തലയില്‍ വച്ച് ഉറക്കം കളയാന്‍ ഞാനില്ല. എനിക്ക് സന്തോഷത്തോടെ അഭിനയിക്കണം. സന്തോഷത്തോടെ ജീവിയ്ക്കണം. അതാണ് പ്രധാനം

അഭിനയിക്കാന്‍ ബിജു മേനോന്‍ വിളിച്ചപ്പോള്‍ സംയുക്ത പറഞ്ഞ മറുപടി; ചിരിവരും!!

അനുരാഗ കരിക്കിന്‍ വെള്ളത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ബിജു മേനോന്റെ അച്ഛന്റെ വേഷമാണ്. അത് കഴിഞ്ഞാല്‍ രഞ്ജിത്തിന്റെ ലീല എന്ന സിനിമയില്‍ നായകന്‍ ഞാനാണ്.

English summary
When Biju Menon asked to Samyuktha to act again, what she replied

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam