ലാല്‍ ജോസ് മമ്മൂട്ടിയെ ആദ്യം അവഗണിച്ചു...
നീന എന്ന ചിത്രത്തിലൂടെ വീണ്ടും ലാല്‍ ജോസ് തന്റെ സംവിധാന മികവ് തെളിയിച്ചു. ചിലതങ്ങനെയാണ്, രാശി നന്നാവണം. ലാല്‍ ജോസ് തന്റെ ആദ്യ ചിത്രം ഒരുക്കിയത് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കിയാണ്. എന്നാല്‍ താന്‍ മമ്മൂട്ടിയെ ആദ്യം അവഗണിച്ചിട്ടുണ്ടെന്ന് ലാല്‍ ജോസ് വെളിപ്പെടുത്തി.
കൈരളിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ജെബി ജംഗഷന്‍ എന്ന സെലിബ്രേറ്റി ചാറ്റ് ഷോയിലാണ്, താന്‍ മെഗാസ്റ്റാറിനെ അവഗണിച്ചു എന്ന സത്യം ലാല്‍ ജോസ് വെളിപ്പെടുത്തിയത്.

കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ലാല്‍ജോസ് തന്റെ സിനിമാ സംവിധാന സംരംഭത്തിലേക്ക് കടക്കുന്ന സമയമായിരുന്നു അത്. ശ്രീനിവാസന്‍ ലാല്‍ജോസിന് വേണ്ടി തിരക്കഥയൊരുക്കുന്ന തിരക്കിലും.
മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന അഴകിയ രാവണന്‍ എന്ന ചിത്രത്തിന്റെ ഡബ്ബിങ് ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നു. ഡബ്ബിങ് സ്റ്റുഡിയോയില്‍ ലാല്‍ജോസിനെ കണ്ടപ്പോള്‍ മമ്മൂട്ടി ലാല്‍ജോസിന്റെ ഭാവി പരിപാടികളെ കുറിച്ചന്വേഷിച്ചു.
താങ്കളുടെ ആദ്യ ചിത്രത്തിന്റെ പണിയൊക്കെ എവിടെവരെയായെന്നൊക്കെ ചോദിച്ച മമ്മൂട്ടി, ആ ചിത്രത്തില്‍ തന്നെ നായകനാക്കാമോ എന്നും ചോദിച്ചു. മമ്മൂട്ടിയുടെ ചോദ്യം കേട്ട് ഞെട്ടിയെങ്കിലും ലാലു ഇല്ല എന്നാണ് മറുപടി പറഞ്ഞത്. ഒരു മെഗാസ്റ്റാറിനെ വച്ച് ആദ്യ ചിത്രം സംവിധാനം ചെയ്യുന്നതിലെ പേടിയായിരുന്നു ആ മറുപടിയ്ക്ക് കാരണം.
എങ്കില്‍ താങ്കളുടെ ചിത്രത്തില്‍ ഒരിക്കലും ഞാന്‍ അഭിനയിക്കില്ലെന്ന് തമാശയില്‍ മമ്മൂട്ടി പറഞ്ഞു. പക്ഷെ രണ്ട് പേരും ആ വാക്ക് പിന്നീട് തിരുത്തി. ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തില്‍ മമ്മൂട്ടി തന്നെ നായകനായി. അന്ന് തുറന്നതാണ് ലാല്‍ ജോസിന്റെ ഹിറ്റ് ലിസ്റ്റ്. ആദ്യ ചിത്രം തന്നെ ബ്ലോക് ബസ്റ്റര്‍ഹിറ്റ്.


Click it and Unblock the Notifications