»   » ക്ഷമയോടെ മമ്മൂട്ടി എന്നെ മലയാളം പഠിപ്പിച്ചു; ഹുമ ഖുറേഷി പറയുന്നു

ക്ഷമയോടെ മമ്മൂട്ടി എന്നെ മലയാളം പഠിപ്പിച്ചു; ഹുമ ഖുറേഷി പറയുന്നു

Written By:
Subscribe to Filmibeat Malayalam

ഉദയ് ആനന്ദന്‍ സംവിധാനം ചെയ്യുന്ന വൈറ്റ് എന്ന ചിത്രത്തിലൂടെ ഹുമ ഖുറേഷി എന്ന ബോളിവുഡ് നായിക മലയാളത്തിലെത്തുകയാണ്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഹുമ.

റിലീസിന് മുമ്പേ മമ്മൂട്ടിയുടെ നായിക മറ്റൊരു ആഗ്രഹം കൂടി തുറന്ന് പറഞ്ഞു

അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ, മലയാളത്തില്‍ അഭിനയിച്ചതിന്റെ അനുഭവത്തെ കുറിച്ചും മമ്മൂട്ടിയില്‍ നിന്ന് പഠിച്ച കാര്യങ്ങളെയും കുറിച്ചും ഹുമ പറയുകയുണ്ടായി. ഹുമ ഖുറേഷിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം,

ക്ഷമയോടെ മമ്മൂട്ടി എന്നെ മലയാളം പഠിപ്പിച്ചു; ഹുമ ഖുറേഷി പറയുന്നു

വൈറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തുമ്പോള്‍ തനിക്ക് ഭയങ്കര പേടിയായിരുന്നു എന്ന് ഹുമ പറയുന്നു. എന്താണ് ദക്ഷിണേന്ത്യന്‍ സിനിമകള്‍ എന്നതിനെ കുറിച്ച് ഒന്നും അറിയില്ല. ഭാഷ അറിയില്ല. എന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നറിയില്ല. ആകെ ആശയക്കുഴപ്പമായിരുന്നു- ഹുമ പറഞ്ഞു

ക്ഷമയോടെ മമ്മൂട്ടി എന്നെ മലയാളം പഠിപ്പിച്ചു; ഹുമ ഖുറേഷി പറയുന്നു

മമ്മൂട്ടിയെ അഭിമുഖീകരിയ്ക്കുക എന്നതായിരുന്നു ഏറ്റവും വലിയ പേടി. ഹിന്ദിയില്‍ അമിതാഭ് ബച്ചനെ കാണാന്‍ പോയപ്പോഴുള്ള അതേ അനുഭവമായിരുന്നു മമ്മൂട്ടിയെ അഭിമുഖീകരിക്കുമ്പോഴും. ആള് സ്ട്രിക്ട് ആയിരിക്കുമോ എന്നൊക്കെയുള്ള ആശങ്ക.

ക്ഷമയോടെ മമ്മൂട്ടി എന്നെ മലയാളം പഠിപ്പിച്ചു; ഹുമ ഖുറേഷി പറയുന്നു

എന്നാല്‍ മമ്മൂക്കയോട് സംസാരിച്ച് തുടങ്ങിയപ്പോള്‍, അദ്ദേഹത്തിന്റെ അഭിനയവും പെരുമാറ്റവും കണ്ടപ്പോള്‍ എല്ലാ തെറ്റിദ്ധാരണകളും മാറി. അദ്ദേഹം മികച്ചൊരു കോ- സ്റ്റാര്‍ ആണ്- ഹുമ ഖുറേഷി പറഞ്ഞു.

ക്ഷമയോടെ മമ്മൂട്ടി എന്നെ മലയാളം പഠിപ്പിച്ചു; ഹുമ ഖുറേഷി പറയുന്നു

എനിക്ക് മലയാളം സംഭാഷണങ്ങള്‍ ഇംഗ്ലീഷില്‍ എഴുതി തരികയായിരുന്നു. മമ്മൂക്കയാണ് മലയാളം പഠിപ്പിച്ചത്. ഉച്ഛാരണം തെറ്റുമ്പോള്‍ അര്‍ത്ഥങ്ങളോടുകൂടെ, മമ്മൂക്ക ക്ഷമയോടെ എന്നെ മലയാളം പഠിപ്പിച്ചു.

ക്ഷമയോടെ മമ്മൂട്ടി എന്നെ മലയാളം പഠിപ്പിച്ചു; ഹുമ ഖുറേഷി പറയുന്നു

മലയാളം പഠിക്കാന്‍ ഏറ്റവും പ്രയാസമുള്ള ഭാഷയാണ്. ഉച്ഛാരണമാണ് തെറ്റുന്നത്. അടുത്ത മലയാള സിനിമയില്‍ താന്‍ തന്നെയായിരിക്കും ഡബ്ബ് ചെയ്യുക എന്ന് ഇപ്പോഴേ ഹുമ പറയുന്നു.

ക്ഷമയോടെ മമ്മൂട്ടി എന്നെ മലയാളം പഠിപ്പിച്ചു; ഹുമ ഖുറേഷി പറയുന്നു

അദ്ദേഹത്തിനറിയാം, അദ്ദേഹത്തിനൊപ്പം കൂടെ അഭിനയിക്കുന്ന ആള്‍ക്കാരും നന്നായി അഭിനയിച്ചാല്‍ മാത്രമേ ഒരു രംഗം പൂര്‍ണമാകുന്നുള്ളൂ എന്ന്. അതിന് അദ്ദേഹം നമ്മളെ സഹായിക്കും. അഭിനയം വളരെ അനായാസമാണെന്ന് തോന്നിപ്പിയ്ക്കും. അതുകൊണ്ടാണ് അദ്ദേഹം വിജയിച്ച നടനായത്- ഹുമ പറഞ്ഞു.

English summary
When Mammootty became Huma Qureshi’s Malayalam teacher

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam