»   » കരിയറിന്റെ തുടക്കത്തില്‍ കാവ്യ എന്ന ഒരുപാട് സഹായിച്ചു; പൃഥ്വിരാജ്

കരിയറിന്റെ തുടക്കത്തില്‍ കാവ്യ എന്ന ഒരുപാട് സഹായിച്ചു; പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam

കരിയറിന്റെ തുടക്കത്തില്‍ കാവ്യാ മാധവന്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് പൃഥ്വിരാജ്. വനിത ഫിലിം അവാര്‍ഡില്‍ കിളിജോത്സ്യം പറയുകയായിരുന്നു പൃഥ്വി. തിരഞ്ഞെടുക്കുന്ന കാര്‍ഡില്‍ ഉള്ള അഭിനേതാക്കളെ കുറിച്ചോ, സംവിധായകരെ കുറിച്ചോ അഭിപ്രായം പറയുന്ന സംഭവവും പുരസ്‌കാര നിശയ്ക്കിടയില്‍ വനിത സംഘടിപ്പിച്ചിരുന്നു. പൃഥ്വിയുടെ കൈയ്യില്‍ കിട്ടിയത് കാവ്യയുടെ ഫോട്ടോ ആയിരുന്നു.

എന്റെ അറിവ് ശരിയാണെങ്കില്‍ എനിക്കൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് കാവ്യ മാധവന്‍. വളരെ ഡയനാമിക് ആയ കോ സ്റ്റാര്‍. പ്രായത്തില്‍ എന്നെക്കാള്‍ എത്രയോ ചെറുതാണ് കാവ്യ. എന്നാല്‍ എന്റേതിനെക്കാള്‍ അഞ്ചിരട്ടി അനുഭവ സമ്പത്ത് കാവ്യയ്ക്കുണ്ട്.

prithviraj-kavya

ലൊക്കേഷനില്‍ കാവ്യ എല്ലാവരുടെയും പെറ്റാണെന്നും പൃഥ്വിരാജ് പറഞ്ഞു. വളരെ ചെറിയ പ്രായത്തില്‍ സിനിമയില്‍ എത്തിയതാണ്. പതിമൂന്നാം വയസ്സിലെങ്ങാനമാണ് ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തില്‍ നായികയാകുന്നത്. എല്ലാവരുടെയും മനസ്സില്‍ കാവ്യ ഇപ്പോഴും ചെറിയ കുട്ടിയാണ്.

വ്യക്തിപരമായി പറയുകയാണെങ്കില്‍ കാവ്യ കരിയറിന്റെ തുടക്കത്തില്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അതൊന്നും അറിഞ്ഞുകൊണ്ടായിരുന്നില്ല. അഭിനയിച്ചു തുടങ്ങുമ്പോള്‍ അങ്ങനെയാവുകയായിരുന്നു- പൃഥ്വിരാജ് പറഞ്ഞു.

English summary
When my initial stage Kavya helped me says Prithviraj
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam