twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷൂട്ടിങ് തീര്‍ന്നപ്പോഴേക്കും വെയിലു കൊണ്ട് കറുത്തു കരിവാളിച്ചു: മിയ

    By Aswini
    |

    ലക്ഷദ്വീപിന്റെ സൗന്ദര്യവുമായി മറ്റൊരു ചിത്രം കൂടെ മലയാളത്തില്‍ തയ്യാറെടുക്കുകയാണ്. തിരക്കഥാകൃത്ത് സച്ചി സംവിധാനം ചെയ്യുന്ന അനാര്‍ക്കലി. ലക്ഷദ്വീപിന്റെ സൗന്ദര്യം കേരളത്തിലുള്ള മലയാളി പ്രേക്ഷകരെ കാണിക്കാനും അനുഭവിപ്പിക്കാനും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും നന്നേ പാടുപെട്ടിട്ടുണ്ട്.

    ലക്ഷദ്വീപിലെ കഠിനമായ കാലാവസ്ഥയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. അന്‍പത്തിയഞ്ച് ഡിഗ്രിസെല്‍ഷ്യസ് ചൂടില്‍ നാല്‍പത് ദിവസത്തെ ഷൂട്ടിങ് പൂര്‍ത്തിയാകുമ്പോഴേക്കും ഞങ്ങളെല്ലാവരും വെയിലേറ്റ് കറുത്തു കരിവാളിച്ചു പോയെന്നാണ് മിയ ജോര്‍ജ്ജ് പറയുന്നത്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. അഭിനയാനുഭവത്തെ കുറിച്ച് മിയ പറയുന്നത് തുടര്‍ന്ന് വായിക്കൂ...

    നാല്‍പത് ദിവസത്തെ ഷൂട്ട്

    ഷൂട്ടിങ് തീര്‍ന്നപ്പോഴേക്കും വെയിലു കൊണ്ട് കറുത്തു കരിവാളിച്ചു: മിയ

    ലക്ഷദ്വീപിലെ കഠിനമായ കാലാവസ്ഥയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. അന്‍പത്തിയഞ്ച് ഡിഗ്രിസെല്‍ഷ്യസ് ചൂടില്‍ നാല്‍പത് ദിവസത്തെ ഷൂട്ടിങ് പൂര്‍ത്തിയാകുമ്പോഴേക്കും ഞങ്ങളെല്ലാവരും വെയിലേറ്റ് കറുത്തുപോയെന്ന് മിയ പറയുന്നു

    അപകടകരമായ അഭിനയം

    ഷൂട്ടിങ് തീര്‍ന്നപ്പോഴേക്കും വെയിലു കൊണ്ട് കറുത്തു കരിവാളിച്ചു: മിയ

    കടത്തു ബോട്ടിലൂടെ ദ്വീകള്‍ക്കിടയിലുള്ള അഭിനയവും വെല്ലുവിളി നിറഞ്ഞതായിരുന്നത്രെ. കടലിലെ കാലാവസ്ഥ മോശമായ സമയത്ത് ബോട്ടുകള്‍ അപകടകരമായി ആടിയുലയുമ്പോഴും ഷൂട്ട് നടത്തേണ്ടതായുണ്ടായിരുന്നു. പലപ്പോഴും പേടികാരണം തങ്ങള്‍ അഭിനയിക്കാന്‍ മറന്നുപോയി. എന്നാല്‍ പ്രേക്ഷകര്‍ക്ക് ചിത്രത്തിലൂടെ ലക്ഷദ്വീപിന്റെ അകക്കാഴ്ചകള്‍ കാണാനാകുമെന്നും നടി പറഞ്ഞു.

    ദ്വീപിന് ശേഷം

    ഷൂട്ടിങ് തീര്‍ന്നപ്പോഴേക്കും വെയിലു കൊണ്ട് കറുത്തു കരിവാളിച്ചു: മിയ

    ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് വീണ്ടുമൊരു മലയാള സിനിമ ലക്ഷദ്വീപില്‍ ചിത്രീകരിക്കുന്നത്. രാമു കര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രമാണ് ഇതിന് മുമ്പ് ഇവിടെ ചിത്രീകരിച്ചത്. താമസിക്കാന്‍ സൗകര്യമുള്ള ഹോട്ടലുകളോ മറ്റോ ഇല്ലാത്തതുകൊണ്ടാണ് ഇവിടെ ഷൂട്ട് നടക്കാത്തതത്രെ.

    പവിഴപുറ്റുകള്‍ക്ക് വേണ്ടി

    ഷൂട്ടിങ് തീര്‍ന്നപ്പോഴേക്കും വെയിലു കൊണ്ട് കറുത്തു കരിവാളിച്ചു: മിയ

    മണ്‍സൂണ്‍ മാസത്തിലാണ് പവിഴപുറ്റുകള്‍ നിറം മാറുന്നത്. അതിനാലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോഴാക്കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. രണ്ട് വീടുകളിലായിട്ടാണത്രെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ താമസിച്ചത്. തീക്ഷണമായ ചൂടിനെ തുടര്‍ന്ന് പതിനൊന്നര ആകുമ്പോഴേക്കും കടകളൊക്കെ അടയ്ക്കും. പിന്നെ വൈകിട്ട് അഞ്ചരയ്ക്ക് ശേഷമേ തുറുക്കകുയുള്ളൂ

    ദ്വീപിലുള്ളവരും അഭിനയിച്ചു

    ഷൂട്ടിങ് തീര്‍ന്നപ്പോഴേക്കും വെയിലു കൊണ്ട് കറുത്തു കരിവാളിച്ചു: മിയ

    പ്രദേശത്ത് ഒരു മലയാള സിനിമ ചിത്രീകരിക്കുന്ന കാഴ്ച അവിടെയുള്ളവര്‍ക്കൊക്കെ ഒരു കൗതുക കാഴ്ച പോലെയായിരുന്നത്രെ. ചിത്രത്തിലെ ഒരു പാട്ട് രംഗത്ത് ജനക്കൂട്ടം ആവശ്യമായി വന്നപ്പോള്‍ പ്രദേശ വാസികളാണത്രെ അഭിനയിച്ചത്.

    മിയയുടെ വേഷം

    ഷൂട്ടിങ് തീര്‍ന്നപ്പോഴേക്കും വെയിലു കൊണ്ട് കറുത്തു കരിവാളിച്ചു: മിയ

    ലക്ഷ്വദ്വീപിലെ കവരത്തിയില്‍ ജോലി ചെയ്യുന്ന ഷെറിന്‍ മാത്യു എന്ന ഡോക്ടറുടെ വേഷമാണ് ചിത്രത്തില്‍ മിയ അവതരിപ്പിക്കുന്നത്.

    മറ്റ് താരങ്ങള്‍

    ഷൂട്ടിങ് തീര്‍ന്നപ്പോഴേക്കും വെയിലു കൊണ്ട് കറുത്തു കരിവാളിച്ചു: മിയ

    കവരത്തിയില്‍ ആഴക്കടല്‍ മുങ്ങല്‍ പരിശീലകനായി ജോലി നോക്കുന്ന ശന്തനു എന്ന കഥാപാത്രമായാണ് പൃഥ്വി രംഗത്തെത്തുക. പ്രിയാല്‍ ഗോറാണ് മറ്റൊരു നായിക. ലഖ്‌നൗവിലെ നവാബി കുടുംബത്തിലുള്ള നാദിറ ഇമാം എന്ന പെണ്‍കുട്ടിയുടെ വേഷമാണ് പ്രിയാല്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ നേവിയിലെ ഒരു റിയര്‍ അഡ്മിറലിന്റെ മകള്‍ കൂടിയാണ് നാദിറ. ബോളിവുഡ് നടന്‍ കബീര്‍ ബേദിയാണ് നാദിറയുടെ പിതാവായ ജാഫര്‍ ഇമാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

    English summary
    The shoot of the film Anarkali was not something its actors would forget in the near future. The film was shot in Lakshadweep, and under extreme weather conditions. 'The heat was terrible, and we shot at temperatures going up to 55 degrees for 40 days. By the end of the schedule, we all turned five shades darker
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X