»   » ജീവിതം അര്‍ത്ഥപൂര്‍ണമായത് നസ്‌റിയ വന്നതിന് ശേഷം, ജീവിതത്തിന് തടസ്സമായാല്‍ കരിയര്‍ ഉപേക്ഷിക്കും;ഫഹദ്

ജീവിതം അര്‍ത്ഥപൂര്‍ണമായത് നസ്‌റിയ വന്നതിന് ശേഷം, ജീവിതത്തിന് തടസ്സമായാല്‍ കരിയര്‍ ഉപേക്ഷിക്കും;ഫഹദ്

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ദ ബെസ്റ്റ് ഓണ്‍ സ്‌ക്രീന്‍, ഓഫ് സ്‌ക്രീന്‍ കപ്പിള്‍സാണ് നസ്‌റിയ നസീമും ഫഹദ് ഫാസിലും. ഇന്റസ്ട്രിയില്‍ നിന്ന് വിട്ടു നിന്നതോടെ നസ്‌റിയയുടെ വിശേഷങ്ങളറിയാന്‍ ഫഹദ് ഫാസിലിനെ തന്നെ സമീപിക്കണം. നസ്‌റിയയുടെ മടങ്ങിവരവിനെ കുറിച്ചാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

കിടുക്കി.. കലക്കി.. പൊളിച്ച്... നസ്‌റിയ നസീമിന്റെ പുതിയ ലുക്ക് വൈറലാകുന്നു

ഏറ്റവുമൊടുവില്‍ ഗ്രഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലും ഫഹദ് നസ്‌റിയയുടെ മടങ്ങിവരവിനെ കുറിച്ചും നസ്‌റിയ ജീവിതത്തിലേക്ക് വന്നപ്പോഴുണ്ടായ മാറ്റത്തെ കുറിച്ചും സംസാരിക്കുകയുണ്ടായി. ഫഹദിന്റ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

നസ്‌റിയയുടെ മടങ്ങിവരവ്

ഞാനും നസ്‌റിയയും ഇപ്പോള്‍ ഫ്ളാറ്റ് മാറി, ഞങ്ങളുടേതായ ലോകത്താണ്. ഇപ്പോള്‍ കുടുംബ ജീവിതം ആസ്വദിച്ചുകൊണ്ടിരിയ്ക്കുന്നു. ഗംഭീരമെന്ന് ഞങ്ങള്‍ രണ്ട് പേര്‍ക്കും തോന്നുന്ന ഒരു സ്‌ക്രിപ്റ്റ് വന്നാല്‍ നസ്‌റിയ തിരിച്ചെത്തും. അല്ലാതെ അതിന് വേണ്ടി ഒന്നും ചെയ്യാന്‍ പരിപാടിയില്ല.

നസ്‌റിയ വന്നപ്പോള്‍

നസ്‌റിയ വന്നപ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമായി. ഞാന്‍ അലസനും മടിയനുമാണ്. വീട്ടില്‍ നിന്ന് പുറത്ത് പോലും ഇറങ്ങാറുണ്ടായിരുന്നില്ല. അങ്ങനെയുള്ള ഒരാളെ ഉത്സാഹത്തോടെ നേര്‍വഴിക്ക് നടത്താന്‍ അവള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

സ്റ്റാര്‍ഡം വന്നാല്‍

സ്റ്റാര്‍ഡത്തെ കുറിച്ച് ഞാന്‍ ചിന്തിയ്ക്കുന്നതേയില്ല. ഞാന്‍ ആഗ്രഹിയ്ക്കുന്ന ഒരു ജീവിതമുണ്ട്. അത് വിട്ടുള്ള കളിയില്ല. എന്റെ കരിയര്‍ അതിന് തടസ്സമാണെന്ന് തോന്നിയാല്‍ അത് ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറാണ്. സിനിമ കഴിഞ്ഞാല്‍ ഞാന്‍ ഡിസ്‌കണക്ടഡായിരിയ്ക്കും.

ഒരു മോഹമുണ്ട്

അടുത്തിടെ വീണ്ടും ഖസാക്കിന്റെ ഇതിഹാസം വായിച്ചു. വിസ്മയ ലോകത്തിന്റെ കഥ പറയുന്ന ആ നോവല്‍ ആരെങ്കിലും സിനിമയാക്കിയെങ്കില്‍ എന്ന് മോഹിച്ചു പോവുന്നു എന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടി മുതലും ദൃക്‌സാക്ഷിയുമാണ് നടന്റെ പുതിയ ചിത്രം.

English summary
When she came into my life and became meaningful says Fahadh Faasil

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam