»   » ഞാന്‍ നടനായതുകൊണ്ട് എന്റെ മകനും നടനാകണം എന്നുണ്ടോ; മക്കളുടെ ഇഷ്ടങ്ങളെ കുറിച്ച് മോഹന്‍ലാല്‍

ഞാന്‍ നടനായതുകൊണ്ട് എന്റെ മകനും നടനാകണം എന്നുണ്ടോ; മക്കളുടെ ഇഷ്ടങ്ങളെ കുറിച്ച് മോഹന്‍ലാല്‍

Written By:
Subscribe to Filmibeat Malayalam

സംവിധാന രംഗത്തും എഴുത്തിന്റെ രംഗത്തും അഭിനയ രംഗത്തുമെല്ലാം അച്ഛന്റെയും അമ്മയുടെയും പാരമ്പര്യമൊക്കെയായി മക്കള്‍ സിനിമാ ലോകത്തേക്ക് എത്തുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയപ്പോള്‍ ചോദിക്കാന്‍ തുടങ്ങിയതാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് എവിടെ എന്ന്.

സെയ്ഫ് അലിഖാന്റെ മകള്‍ സാറ പ്രണവ് മോഹന്‍ലാലിനെ പിന്തുടരുന്നു?

അഭിനയത്തെക്കാള്‍ പ്രണവിന് ഇഷ്ടം യാത്രകളും വായനയും എഴുത്തും സിനിമയ്ക്ക് പിന്നിലെ പ്രവൃത്തികളുമൊക്കെയാണ്. അയാള്‍ക്ക് അഭിനയിക്കണം എന്ന് തോന്നുമ്പോള്‍ അഭിനയിക്കും എന്ന് മോഹന്‍ലാലും പറഞ്ഞു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ മക്കളുടെ ഇഷ്ടങ്ങളെ കുറച്ച് സംസാരിക്കുകയുണ്ടായി.

എന്റെ അച്ഛന്‍ എനിക്ക് പൂര്‍ണ സ്വാതന്ത്രം തന്നു, എന്റെ മകനും അതുപോലെ പറക്കട്ടെ; മോഹന്‍ലാല്‍

ഞാന്‍ നടനായതുകൊണ്ട് എന്റെ മകനും നടനാകണം എന്നുണ്ടോ; മക്കളുടെ ഇഷ്ടങ്ങളെ കുറിച്ച് മോഹന്‍ലാല്‍

അയാളെവിടെ പോകാന്‍. എനിക്കൊപ്പം തന്നെയുണ്ടെന്ന് പറഞ്ഞുകൊണ്ട് മോഹന്‍ലാല്‍ തുടങ്ങി.

ഞാന്‍ നടനായതുകൊണ്ട് എന്റെ മകനും നടനാകണം എന്നുണ്ടോ; മക്കളുടെ ഇഷ്ടങ്ങളെ കുറിച്ച് മോഹന്‍ലാല്‍

മകനായാലും മകളായാലും എന്റെ ഇഷ്ടങ്ങളൊന്നും ഞാനവരുടെ മേല്‍ അടിച്ചേല്‍പിക്കില്ല. മോഹന്‍ലാല്‍ നടനായത് കൊണ്ട് എന്റെ മകനും നടനാവണം എന്നുണ്ടോ.

ഞാന്‍ നടനായതുകൊണ്ട് എന്റെ മകനും നടനാകണം എന്നുണ്ടോ; മക്കളുടെ ഇഷ്ടങ്ങളെ കുറിച്ച് മോഹന്‍ലാല്‍

അപ്പു (പ്രണവ്) രണ്ട് സിനിമകളില്‍ വര്‍ക്ക് ചെയ്തു. പിന്നെ അയാളുടെ താത്പര്യം എന്താണെങ്കിലും അങ്ങനെ നടക്കട്ടെ. നാളെ അഭിനയിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ തീര്‍ച്ചയായും അപ്പു അഭിനയിക്കും- ലാല്‍ പറഞ്ഞു.

ഞാന്‍ നടനായതുകൊണ്ട് എന്റെ മകനും നടനാകണം എന്നുണ്ടോ; മക്കളുടെ ഇഷ്ടങ്ങളെ കുറിച്ച് മോഹന്‍ലാല്‍

അച്ഛന്‍ എന്ന നിലയില്‍ എനിക്ക് എന്റെ മക്കള്‍ക്ക് നല്‍കാന്‍ കഴിയുന്നത് സ്‌നേഹവും കരുതലുമാണ്. അത് ഞാനവര്‍ക്ക് നല്‍കുന്നുണ്ട്. ബാക്കിയെല്ലാം അവരുടെ ഇഷ്ടങ്ങളും താത്പര്യവുമാണ്- മോഹന്‍ലാല്‍ പറഞ്ഞു.

English summary
Where is Pranav; Mohanlal saying

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam