ഇതാണ് പ്രേമത്തിലെ മൂന്നാമത്തെ നായിക, വഴിമാറി വന്ന മഡോണ
കേരളത്തിന് പ്രേമം തലയ്ക്ക് പിടിച്ചിരിക്കുകയാണെന്നല്ലേ പറയുന്നത്. കണ്ണൂ മൂക്കും മാത്രമല്ല ഇപ്പോള്‍ പ്രേമത്തിന് ടിക്കറ്റുമില്ലെന്നാണ് ചിലരുടെ ഭാഷ്യം. ജോര്‍ജും മേരിയും മലരും മാത്രമല്ല, പ്രേമത്തില്‍ മറ്റൊരു നടികൂടെയുണ്ട്, സെലിന്‍
സെലിന്‍ എന്ന കഥാപാത്രമായി പ്രേമത്തില്‍ എത്തിയ മഡോണ സെബാസ്റ്റിന്‍ വഴിമാറി വന്നതാണ്. പാട്ടുകാരിയായി സിനിമയിലെത്തിയ മഡോണയ്ക്ക് അഭിനയത്തെ പ്രേമിക്കാന്‍ പഠിച്ചത് പ്രേമം എന്ന ചിത്രമാണ്. ബാംഗ്ലൂരില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പ്രേമത്തിലെത്തിയതുവരെയുള്ള കാര്യങ്ങള്‍ മഡോണ തന്നെ പറയുന്നു. വായിക്കൂ...

ഇതാണ് പ്രേമത്തിലെ മൂന്നാമത്തെ നായിക, വഴിമാറി വന്ന മഡോണ
പഠനം പൂര്‍ത്തിയാക്കി തിരിവനന്തപുരത്ത് തിരിച്ചെത്തിയ ഒരു ദിവസം. അത്രസുഖമില്ലാത്ത അവസ്ഥയായതിനാല്‍ അല്പം റിലാക്‌സ് ചെയ്തിരിക്കാന്‍ തീരുമാനിച്ചിരിയ്ക്കുകയായിരുന്നു. അപ്പോഴാണ് അല്‍ഫോണ്‍സ് പുത്രന്റെ കോള്‍ വന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ വരെ ഒന്നു വന്ന് കാണാമോ എന്നായിരുന്നു കോളിന്റെ ആവശ്യം

ഇതാണ് പ്രേമത്തിലെ മൂന്നാമത്തെ നായിക, വഴിമാറി വന്ന മഡോണ
കൊച്ചിയില്‍ പോയി അല്‍ഫോണ്‍സിനെ കണ്ടു. സെലിന്‍ എന്ന കഥാപാത്രത്തെ കുറച്ചു പറഞ്ഞു. മറ്റൊന്നും ആലോചിക്കാതെ ചെയ്യാം എന്ന് പറഞ്ഞു. അന്ന് രാത്രി തന്നെ ഷൂട്ടിങും തുടങ്ങി. ഒരുപക്ഷെ മറുത്തൊന്നും ആലോചിക്കാതെ എസ് എന്ന് പറഞ്ഞത് കഥാപാത്രം നന്നാക്കാന്‍ സാധിച്ചു എന്നാണ് മഡോണ പറയുന്നത്.

ഇതാണ് പ്രേമത്തിലെ മൂന്നാമത്തെ നായിക, വഴിമാറി വന്ന മഡോണ
ഒരു പാട്ടുകാരിയാകുക എന്നതായിരുന്നു മഡോണയുടെ ആഗ്രഹം. കര്‍ണാട്ടിക് സംഗീതവും വെസ്‌റ്റേണ്‍ സംഗീതവും പഠിച്ചിട്ടുണ്ട്.

ഇതാണ് പ്രേമത്തിലെ മൂന്നാമത്തെ നായിക, വഴിമാറി വന്ന മഡോണ
ബികോം കഴിഞ്ഞ് ബാംഗ്ലൂരില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയപ്പോള്‍ പാട്ടിലേക്ക് കൂടുതല്‍ ശ്രദ്ധകൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. ഗോപി സുന്ദറിന്റെയും ദീപക് ദേവിന്റെയും ചില ട്രാക്കുകള്‍ പാടിയിട്ടുമുണ്ട്

ഇതാണ് പ്രേമത്തിലെ മൂന്നാമത്തെ നായിക, വഴിമാറി വന്ന മഡോണ
അഭിനയിക്കാന്‍ എനിക്ക് കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് മഡോണ പറയുന്നത്. പ്രേമം ഹിറ്റായതോടെ തോന്നുന്നു, അഭിനയത്തിലും ഒരു കൈ നോക്കാമെന്ന്.

ഇതാണ് പ്രേമത്തിലെ മൂന്നാമത്തെ നായിക, വഴിമാറി വന്ന മഡോണ
എന്നെ എങ്ങനെ പ്രേമത്തിലേക്ക് എടുത്തു എന്നെനിക്കറിയില്ല. സൂര്യ ടിവിയില്‍ ഒരു പരിപാടി ഹോസ്റ്റ് ചെയ്യുന്നുണ്ട്. അത് കണ്ടിട്ടാവും അല്‍ഫോണ്‍സ് വിളിച്ചതെന്ന് ഞാന്‍ ഊഹിക്കുന്നു.

ഇതാണ് പ്രേമത്തിലെ മൂന്നാമത്തെ നായിക, വഴിമാറി വന്ന മഡോണ
ആദ്യം ചിത്രത്തിന് വേണ്ടി മേരി എന്ന കഥാപാത്രത്തെ ചെയ്യാനാണ് എന്നോട് ആവശ്യപ്പെട്ടിരുന്നത്. പിന്നീടത് അനുപമ പരമേശ്വരന്‍ ചെയ്തു. എനിക്ക് പറ്റിയ വേഷം സെലിന്‍ തന്നെയായിരുന്നു എന്ന് അല്‍ഫോണ്‍സിന് പിന്നീട് തോന്നിയതാവാം. ഞാനും സെലിനിലാണ് കംഫര്‍ട്ടബിള്‍.

ഇതാണ് പ്രേമത്തിലെ മൂന്നാമത്തെ നായിക, വഴിമാറി വന്ന മഡോണ
പ്രേമം ഹിറ്റായപ്പോഴേക്കും മഡോണയ്ക്ക് അവസരങ്ങള്‍ വന്നു തുടങ്ങി. വിജയ് സേതുപതിയെ നായകനാക്കി നാലന്‍ കുമരസ്വാമി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. എസ്‌കിമോ കാദല്‍ എന്നാണ് ചിത്രത്തിന്റെ പേര്.

ഇതാണ് പ്രേമത്തിലെ മൂന്നാമത്തെ നായിക, വഴിമാറി വന്ന മഡോണ
പ്രേമത്തിന്റെ സെറ്റിലെ ആരോ ആണ് എന്റെ പേര് തമിഴ് സംവിധായകന് പരിചയപ്പെടുത്തിക്കൊടുത്തത്. ഏപ്രിലില്‍ ഞാന്‍ ചിത്രത്തില്‍ ജോയിന്‍ ചേയ്യും. ഷൂട്ടിങ് ഇതിനോടകം തുടങ്ങിക്കഴിഞ്ഞു- മഡോണ പറഞ്ഞു.

ഇതാണ് പ്രേമത്തിലെ മൂന്നാമത്തെ നായിക, വഴിമാറി വന്ന മഡോണ
ഇനി പാട്ടോ അഭിനയമോ മുഖ്യം എന്ന് ചോദിച്ചാല്‍ മഡോണ പറയും രണ്ടും. പാട്ട് എനിക്ക് പാഷനാണ്. പ്രേമം എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ അഭിനയത്തിനോട് പ്രേമം തോന്നിത്തുടങ്ങി. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കും. രണ്ടും ഒരുമിച്ച് കൊണ്ടുപോകാനാണ് ആഗ്രഹം

Click it and Unblock the Notifications