പ്രസവവാര്‍ഡിന് മുമ്പിലെ ഭര്‍ത്താവിന്റെ അവസ്ഥയാണെനിക്ക്: ദിലീപ്
22 വര്‍ഷമായി ദിലീപ് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇപ്പോഴും തന്റെ സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ ആദ്യകാലത്തെ എന്നപോലെ ടെന്‍ഷനാണെന്ന് ദിലീപ് പറയുന്നു. അതിനെ പ്രസവവാര്‍ഡിന് മുന്നില്‍ കാത്തു നില്‍ക്കുന്ന ഭര്‍ത്താവിന്റെ അസ്ഥസ്തയോടാണ് നടന്‍ ഉപമിച്ചത്.
ആദ്യ ദിവസം കഴിയുന്നതുവരെ ടെന്‍ഷനുണ്ടാകും. സിനിമ പ്രവചനാതീതമായ ഒരു വ്യവസായമാണ്. നിങ്ങള്‍ക്കതിന്റെ വിജയ ഫോര്‍മുലകള്‍ പ്രവചിയ്ക്കാന്‍ കഴിയില്ല. എല്ലാ സിനിമകളും വിജയമാകാണം എന്ന ആഗ്രഹത്തോടെയാണ് ചെയ്യുന്നത്. ചിലതു പരാജയപ്പെടാം- ദിലീപ് പറയുന്നു.

ഒരേ ട്രാക്കില്‍ പോകുമ്പോള്‍ ഇത്തരം പരാജയങ്ങളുടെ ആഘാതം കൂടുമെന്നും അതുകൊണ്ടാണ് പലതരത്തിലുള്ള സിനിമകളുടെ ഭാഗമാകാന്‍ ശ്രമിയ്ക്കുന്നതെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞു.
വ്യക്തി ജീവിതത്തിലെ സംഘര്‍ഷം സിനിമയെ ബാധിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ദിലീപ് ലോഹിതദാസിന്റെ ജോക്കറിലെ ഡയലോഗ് ഓര്‍മിപ്പിച്ചു. നമ്മുടെ വ്യക്തി ജീവിതത്തില്‍ പല സംഘര്‍ഷങ്ങളും ഉണ്ടാകാം. എന്നാല്‍ മേക്കപ്പിട്ടാല്‍ റിങ്ങിലോടിയെ പറ്റൂ. ദിലീപ് എന്ന വ്യക്തിയുടെ പ്രശ്‌നങ്ങള്‍ കഥാപാത്രത്തിന്റെ മുഖത്തുണ്ടാവരുത്- ദിലീപ് പറയുന്നു.
ശ്രീബാല സംവിധാനം ചെയ്യുന്ന ലവ് 7x24 എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്റെ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടിയാണ് മറ്റൊരു ചിത്രം. രതീഷ് അമ്പാട്ടിയുടെ കന്നിച്ചിത്രത്തിലും ദിലീപാണ് നായകന്‍. ഏപ്രില്‍ നാലിന് ദിലീപ് നായകനായ ഇവന്‍ മര്യാദ രാമന്‍ തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











