പ്രേമത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരേ സമയം സങ്കടവും സന്തോഷവും വരുന്നു: മഡോണ സെബാസ്റ്റിന്‍

By Aswini

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ നെഞ്ചേറ്റിയ സെലിന്‍ തന്റെ രണ്ടാമത്തെ മലയാള സിനിമയ്ക്കുള്ള തയ്യാറെടുപ്പിലാണ്. സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന, ദിലീപ് നായകമനാരുന്ന കിങ് ലയല്‍ എന്ന ചിത്രത്തിലാണ് സെലിനായെത്തിയ മഡോണ അടുത്തതായി അഭിനയിക്കുന്നത്. ഇതിനെല്ലാം വഴി തുറന്നത് പ്രേമം എന്ന ചിന്തമാണെന്ന സന്തോഷമുണ്ടെന്ന് മഡോണ പറയുന്നു.

സന്തോഷം മാത്രമല്ല, പ്രേമത്തെ കുറിച്ചാലോചിക്കുമ്പോള്‍ സങ്കടവുമുണ്ട്. സെന്‍സര്‍ കോപ്പി ചോര്‍ന്നതുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദങ്ങളില്‍ സങ്കടമുണ്ടെന്ന് മഡോണ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഡോണ പറഞ്ഞു. ചിത്രത്തിന്റെ കളക്ഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളെ അത് സാരമായി ബാധിച്ചിട്ടുണ്ട്. മഡോണ എന്താണ് പറഞ്ഞത്, അഭിമുഖത്തിലെ പ്രശസ്ത ഭാഗങ്ങള്‍ തുടര്‍ന്ന് വായിക്കൂ...

കിങ് ലയറിനെ കുറിച്ച്?

പ്രേമത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരേ സമയം സങ്കടവും സന്തോഷവും വരുന്നു

ഏറെ നാളത്തെ ഇടവേളയ്ക്ക് സേഷം സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട്. സിദ്ദിഖ് രചന നിര്‍വഹിച്ച് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബര്‍ 15ന് ആരംഭിയ്ക്കും. ദിലീപ് ആണ് നായകന്‍. ക്രിസ്തുമസിന് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ സിദ്ദിഖ്-ലാലിനെ പോലെ പ്രതിഭയും പരിചയ സമ്പത്തുമുള്ള സംവിധായകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്.

സെലക്ടീവാണോ?

പ്രേമത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരേ സമയം സങ്കടവും സന്തോഷവും വരുന്നു

അഭിനയത്തിനൊപ്പം പാട്ടിനും കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നുണ്ട്. അതുകൊണ്ട് സെലക്ടീവാകാനാണ് തീരുമാനം. പ്രേമത്തിനു ശേഷം പല ഓഫറുകളും വന്നിരുന്നു. കിങ് ലയര്‍ മാത്രമാണ് നിലവില്‍ കമ്മിറ്റ് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ വരെയുള്ള ഇടവേളകയില്‍ കൂടുതല്‍ സമയം പാട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.

വിജയ് സേതുപതിയുടെ നായികയായി തമിഴ് ചിത്രം

പ്രേമത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരേ സമയം സങ്കടവും സന്തോഷവും വരുന്നു

ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. സെപ്റ്റംബറിലോ ഒക്ടോബറിലോ റിലീസ് ഉണ്ടാകും. ഏറെ ആസ്വദിച്ചു ചെയ്തവേഷമാണ്. പ്രേമത്തിലെ സെലീന്റെ കഥാപാത്രവും ഞാനും ഏറെ കുറെ ഒരുപോലെയാണ്. അതുകൊണ്ടു തന്നെ അഭിനേതാവ് എന്ന നിലയില്‍ എനിക്ക് ചലഞ്ചിങായിരുന്ന വേഷവും തമിഴിലേതായിരുന്നു.

പ്രേമത്തിലെ സെലിനും പാട്ടുകാരിയായ മഡോണയും?

പ്രേമത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരേ സമയം സങ്കടവും സന്തോഷവും വരുന്നു

പ്രേമത്തിലെ സെലീന്‍ എന്ന നിലയിലാണ് കൂടുതല്‍ ആളുകളും തിരിച്ചറിയുന്നത്. അതേ സമയം പാട്ടുകാരിയുമാണല്ലേ എന്ന് ഇപ്പോള്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. പ്രേമത്തിനു ശേഷം ഒരു ചിത്രത്തിനു വേണ്ടി ഞാന്‍ പാടിയിരുന്നു. പാട്ടിന്റെ കാര്യത്തില്‍ ഞാന്‍ സെലക്റ്റീവ് അല്ല. എത്രത്തോളം പാടുന്നുണ്ടോ അത്രത്തോളം പാട്ട് നന്നാകുമല്ലോ. അഭിനയത്തിനും അത് ഗുണം ചെയ്യുമെന്നു ഞാന്‍ കരുതുന്നു.

പ്രേമം സങ്കടവും സന്തോഷവും

പ്രേമത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരേ സമയം സങ്കടവും സന്തോഷവും വരുന്നു

സെന്‍സര്‍ കോപ്പി ചോര്‍ന്നതുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദങ്ങളില്‍ സങ്കടമുണ്ട്. ചിത്രത്തിന്റെ കളക്ഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളെ അത് സാരമായി ബാധിച്ചിട്ടുണ്ട്. അതേ സമയം ഞാന്‍ ഉള്‍പ്പടെയുള്ള പുതുമുഖങ്ങള്‍ക്കു ലഭിച്ച ഏറ്റവും മികച്ച പ്ലാറ്റ്‌ഫോമാണ് പ്രേമം എന്ന കാര്യത്തില്‍ സംശയമില്ല. നളന്‍കുമാര സ്വാമിയുടെ തമിഴ് ചിത്രത്തിലേക്കു വഴി തുറന്നത് പ്രേമത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വഴിയാണ്. പ്രേമം കണ്ടിട്ടാണ് കിങ് ലയറിലേക്കും എന്നെ കാസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രേമത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഒരേ സമയം സന്തോഷവും സങ്കടവും ഉണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X