»   » എന്നും സുന്ദരനായി ഇരിക്കാന്‍ ആഗ്രഹിക്കുന്ന വാപ്പച്ചിയാണ് എന്റെ റോള്‍ മോഡല്‍; ദുല്‍ഖര്‍

എന്നും സുന്ദരനായി ഇരിക്കാന്‍ ആഗ്രഹിക്കുന്ന വാപ്പച്ചിയാണ് എന്റെ റോള്‍ മോഡല്‍; ദുല്‍ഖര്‍

Written By:
Subscribe to Filmibeat Malayalam

വസ്ത്ര ധാരണത്തില്‍ ആരാണ് താങ്കളുടെ റോള്‍ മോഡല്‍ എന്ന് ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് വന്ന മറുപടിയാണത്, 'എന്നും സുന്ദരനായി ഇരിക്കാന്‍ ആഗ്രഹിയ്ക്കുന്ന വാപ്പച്ചി (മമ്മൂട്ടി) തന്നെയാണ് വസ്ത്രധാരണത്തില്‍ എന്റെ റോള്‍ മോഡല്‍.

ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ചെറുപ്പക്കാരന്‍; ദുല്‍ഖറിന് പുരസ്‌കാരം സമ്മാനിച്ചത് ആമീര്‍ ഖാന്‍

ജിക്യു മാഗസിന്‍ പുറത്തുവിട്ട, ഇന്ത്യയിലെ ഏറ്റവുമധികം സ്വാധീനമുള്ള ചെറുപ്പക്കാരനില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. അന്‍പത് പേരുള്ള പട്ടികയില്‍ വീരാട് കോലിയെയും രണ്‍വീര്‍ സിംഗിനെയുമൊക്കെ പിന്തള്ളി നാലാസ്ഥാനം കരസ്ഥമാക്കിയ മലയാളി. തന്റെ ഡ്രസ്സിങ് സ്റ്റൈലിനെ കുറിച്ച് ഡിക്യു പറയുന്നു.

എന്നും സുന്ദരനായി ഇരിക്കാന്‍ ആഗ്രഹിക്കുന്ന വാപ്പച്ചിയാണ് എന്റെ റോള്‍ മോഡല്‍; ദുല്‍ഖര്‍

മറ്റ് എല്ലാ കാര്യത്തിലും എന്ന പോലെ വസ്ത്രധാരണത്തിലും എന്റെ പ്രചോദനവും പ്രോത്സാഹനവും വാപ്പച്ചി തന്നെയാണ്. എന്നില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി വാപ്പച്ചി തന്നെയാണ്. എന്നും സുന്ദരനായി ഇരിക്കാനും നന്നായി വസ്ത്രം ധരിക്കാനും ശ്രദ്ധിക്കുന്ന ആളാണ് അദ്ദേഹം. ആ ശീലം എനിക്കും കിട്ടിയിട്ടുണ്ട്. കുട്ടിയായിരിക്കുമ്പോഴേ നന്നായി ഉടുത്തൊരുങ്ങി നടക്കാനാണ് എനിക്കിഷ്ടം.

എന്നും സുന്ദരനായി ഇരിക്കാന്‍ ആഗ്രഹിക്കുന്ന വാപ്പച്ചിയാണ് എന്റെ റോള്‍ മോഡല്‍; ദുല്‍ഖര്‍

ഞാന്‍ മുണ്ട് ധരിച്ച് അഭിനയിക്കാറില്ല എന്ന് ആളുകള്‍ പറയുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ആദ്യ സിനിമയായ സെക്കന്റ് ഷോ മുതല്‍ ഞാന്‍ മുണ്ട് ധരിച്ച് അഭിനയിച്ചിട്ടുണ്ട്. എല്ലാ മലയാളികള്‍ക്കും മുണ്ട് നല്ല ചേര്‍ച്ചയാണ്. എനിക്കും അതെ. നല്ല ഭംഗിയായി മുണ്ടുടുക്കാന്‍ എനിക്കറിയാം

എന്നും സുന്ദരനായി ഇരിക്കാന്‍ ആഗ്രഹിക്കുന്ന വാപ്പച്ചിയാണ് എന്റെ റോള്‍ മോഡല്‍; ദുല്‍ഖര്‍

എപ്പോഴെങ്കിലും ധരിച്ച വേഷം മോശമായി തോന്നുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ഉണ്ടായിട്ടില്ല.

എന്നും സുന്ദരനായി ഇരിക്കാന്‍ ആഗ്രഹിക്കുന്ന വാപ്പച്ചിയാണ് എന്റെ റോള്‍ മോഡല്‍; ദുല്‍ഖര്‍

സ്ത്രീകള്‍ സാരി ഉടുത്ത് കാണുന്നതാണ് ഏറെ ഇഷ്ടം. ഇന്ത്യയിലെ സ്ത്രീകള്‍ സാരിയില്‍ ഏറെ സുന്ദരികളാണ്.

English summary
Who is Dulquer Salmaan's role model in fashion

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam