twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കപ്പാസിറ്റിയില്ല: ബിജു മേനോന്‍

    By Aswathi
    |

    മഴ, മധുര നൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ കുടുംബ പ്രേക്ഷകരുടെ നായകനായി എത്തിയ ബിജു മേനോന്‍ പിന്നീട് വില്ലന്‍ വേഷങ്ങളിലേക്ക് തിരിഞ്ഞു. അന്യഭാഷകളില്‍ പോലും വിറപ്പിക്കുന്ന വില്ലനായി. പിന്നീട് മലയാളത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഹാസ്യത്തിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്തു.

    ഒടുവില്‍ ഇറങ്ങിയ 'വെള്ളിമൂങ്ങ'യിലൂടെയാണ് ബിജു വീണ്ടും നായകനായി തിരിച്ചു വന്നിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ജിബു ജാക്കബ് ഒരുക്കിയ ചിത്രത്തിന്‍ നിറഞ്ഞു നില്‍ക്കുകയാണ് ബിജു മേനോന്‍. പഴയതിലേക്ക് തിരിച്ചുപോകാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് വെള്ളിമൂങ്ങ എന്ന ചിത്രം ഇത്രയേറെ സ്വീകരിക്കപ്പെടാന്‍ കാരണമെന്ന് ബിജു പറഞ്ഞു.

    biju-menon

    എന്തുകൊണ്ട് ഇപ്പോള്‍ കോമഡി മാത്രം തിരഞ്ഞെടുക്കുന്നു എന്ന് ചോദിച്ചാലും ബിജുവിന് ഉത്തരമുണ്ട്. താന്‍ അത്തരം കഥാപാത്രങ്ങള്‍ മാത്രം നോക്കിയെടുക്കുന്നതല്ല, കിട്ടുന്നതാണ്. അടുത്തിടെ ഇറങ്ങിയ തന്റെ എല്ലാം ചിത്രങ്ങളും ഇത്തരത്തില്‍ കൊമേര്‍ഷ്യല്‍ വിജയം നേടുകയും ചെയ്തു. സീരിയസായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ബിജു മേനോന്‍ പറഞ്ഞു.

    എന്നിട്ടും കോമഡി തന്നെ തിരഞ്ഞെടുക്കുന്നത് പ്രേക്ഷകര്‍ തന്നെ ഇപ്പോള്‍ ഒരു കോമഡി താരമായാണ് കാണാന്‍ ആഗ്രഹിക്കുന്നത് എന്നുകൊണ്ടാണത്രെ. 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന ചിത്രത്തിലൂടെ ബെന്നി പി നായരമ്പലാണ് എന്നെ ഹാസ്യതാരമാക്കിയത്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ 'ഓര്‍ഡിനറി'യും 'റോമന്‍സും' അതേ പാറ്റേണില്‍ ചെയ്തു. അതും വിജയ്ച്ചു. പിന്നെ പ്രേക്ഷകര്‍ എന്നെ ഒരു ഹാസ്യ താരമായി പ്രതിഷ്ഠിച്ചു.

    ബിജു മേനോന്‍ എന്തുകൊണ്ട് നായക വേഷങ്ങള്‍ ചെയ്യുന്നില്ല എന്ന് ചോദിച്ചാല്‍ ബിജു മേനോന്‍ പറയും തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ എനിക്ക് കഴിയില്ല എന്ന്. മള്‍ട്ടി സ്റ്റാര്‍ ചിത്രമാകുമ്പോള്‍ പ്രശ്‌നമില്ലല്ലോ. ആദ്യം വെള്ളിമൂങ്ങയിലെ ഈ കഥാപാത്രവുമായി സംവിധായകന്‍ ജിബു ജാക്കബ് വന്നപ്പോള്‍ വേണ്ട എന്ന് പറഞ്ഞത് ഈ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള കപ്പാസിറ്റി ഇല്ലാത്തതുകൊണ്ടാണത്രെ.

    English summary
    Biju speaks about the new phase in his career, why he doesn't want to do lead roles and more. Excerpts: I don't want the burden of the success or failure of a film entirely on my shoulders. You will have to take up responsibility in multiple areas as a lead actor. Let's say, I don't have that capacity.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X