»   » ഇടയ്ക്കിടെ പേര് മാറ്റുന്ന ഒരു നടി, അതിന് പിന്നില്‍ ഒരു രഹസ്യമുണ്ടത്രെ!!

ഇടയ്ക്കിടെ പേര് മാറ്റുന്ന ഒരു നടി, അതിന് പിന്നില്‍ ഒരു രഹസ്യമുണ്ടത്രെ!!

Posted By: Rohini
Subscribe to Filmibeat Malayalam

പതിനെട്ടാം വയസ്സിലാണ് അരുദ്ധതി സിനിമയില്‍ അരങ്ങേറുന്നത്. കന്നട സിനിമയില്‍ എത്തിയപ്പോള്‍ പദ്മാവതി എന്ന പേരിലാണ് അറിയപ്പെട്ടത്. വെളുത്തകട്ട് എന്ന തമിഴ് ചിത്രത്തിന് ശേഷം അപ്‌സര എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

സിനിമ നല്‍കിയ പേരുകളെല്ലാം ഇപ്പോള്‍ അരുദ്ധതി ഉപേക്ഷിച്ചു. അരുദ്ധതിയായി തന്നെയാണ് സിനിമയില്‍ അറിയപ്പെടുന്നത്. ഇങ്ങനെ പേര് മാറ്റുന്നതിന്റെ കാരണം ചോദിച്ചപ്പോള്‍, സിനിമയില്‍ ഒരു നല്ല പേര് നേടണമെന്ന ആഗ്രഹമാണ് ഇതിന് പിന്നിലെ രഹസ്യം എന്ന് നടി പറഞ്ഞു.

ഇടയ്ക്കിടെ പേര് മാറ്റുന്ന ഒരു നടി, അതിന് പിന്നില്‍ ഒരു രഹസ്യമുണ്ടത്രെ!!

സൂതാട്ടം, ബോഡിനായ്ക്കന്നൂര്‍ ഗണേശന്‍, നേട്ര് ഇന്‍ട്ര്, നായ്ക്കള്‍ ജാഗ്രതൈ, തൊട്ടാല്‍ തൊടരും എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് അരുദ്ധതി. അര്‍ദ്ധനാരി എന്ന ചിത്രത്തില്‍ ശക്തമായ പൊലീസ് കഥാപാത്രം അവതരിപ്പിയ്ക്കുന്ന ത്രില്ലിലാണ് ഇപ്പോള്‍ നടി.

ഇടയ്ക്കിടെ പേര് മാറ്റുന്ന ഒരു നടി, അതിന് പിന്നില്‍ ഒരു രഹസ്യമുണ്ടത്രെ!!

ഒരു യഥാര്‍ത്ഥ സംഭവ കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് അര്‍ദ്ധനാരി. തന്റെ ഏഴ് വര്‍ഷത്തെ കരിയറിനിടയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ടത് ഈ ചിത്രത്തിന് വേണ്ടിയാണെന്ന് നടി പറയുന്നു. വിജയശാന്തിയെ പോലൊരു പൊലീസ് വേഷം ചെയ്യണം എന്ന ചിരികാല മോഹം ഇതിലൂടെ സഫലമായി

ഇടയ്ക്കിടെ പേര് മാറ്റുന്ന ഒരു നടി, അതിന് പിന്നില്‍ ഒരു രഹസ്യമുണ്ടത്രെ!!

ഗ്ലാമറിന് ഒരു പരിധിയുണ്ട്. അതിനപ്പുറം എന്റെ ശരീരം അളക്കാന്‍ ഞാന്‍ അനുവദിക്കില്ല. കഥയ്ക്കു വേണ്ടതായ ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കാന്‍ തയാറായെന്നു വരും. ഒരു നടിയെന്ന നിലയ്ക്ക് വെല്ലുവിളിക്കുന്ന ഏതു വേഷവും ഞാന്‍ ചെയ്യും.

ഇടയ്ക്കിടെ പേര് മാറ്റുന്ന ഒരു നടി, അതിന് പിന്നില്‍ ഒരു രഹസ്യമുണ്ടത്രെ!!

ഏതുതരം വസ്ത്രങ്ങള്‍ ധരിക്കണമെന്ന് ഞാന്‍ തന്നെയാണ് തീരുമാനിക്കുന്നത്. അതേസമയം സിനിമയില്‍ സംവിധായകന്‍ നിര്‍ദ്ദേശിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുകയേ നിവൃത്തിയുള്ളൂ.

ഇടയ്ക്കിടെ പേര് മാറ്റുന്ന ഒരു നടി, അതിന് പിന്നില്‍ ഒരു രഹസ്യമുണ്ടത്രെ!!

സാമര്‍ത്ഥ്യവും അര്‍പ്പണബോധവും ഈ മേഖലയില്‍ വളരെ പ്രധാനമാണ്. ഓരോ നടിമാര്‍ക്കും അവരവരുടേതായ വ്യക്തിത്വം ഉണ്ടായിരിക്കും. പുതിയ അഭിനയശൈലി അവരില്‍ ഒളിഞ്ഞുകിടപ്പുണ്ടാകും. അത് കണ്ടെത്തണം. എല്ലാപേരും രാശിക്കാരാകണമെന്നില്ലല്ലോ.

English summary
Why did Arundhati changed her name

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam