»   » കഥ കേട്ടപ്പോള്‍ മമ്മൂട്ടി ചിരിച്ചതെന്താവും, വിക്രമിന്റെ സിനിമ മാറ്റി നയന്‍ വരാന്‍ കാരണം?

കഥ കേട്ടപ്പോള്‍ മമ്മൂട്ടി ചിരിച്ചതെന്താവും, വിക്രമിന്റെ സിനിമ മാറ്റി നയന്‍ വരാന്‍ കാരണം?

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടി നേരത്തെ തീരുമാനിച്ച പല സിനിമകളും മാറ്റിവച്ചാണ് എകെ സാജന്റെ പുതിയ നിയമം എന്ന ചിത്രം ചെയ്യാം എന്നേറ്റത്. അതുപോലെ നയന്‍താരയും വിക്രമിനൊപ്പം ചെയ്യാനിരുന്ന സിനിമ മാറ്റിവച്ചാണ് പുതിയ നിയമത്തില്‍ അഭിനയിച്ചത്. അതിന്റെ കാരണമെന്താവും.

'പുതിയ നിയമത്തില്‍ മമ്മൂട്ടിയെക്കാള്‍ റോള്‍ നയന്‍താരയ്ക്ക്; കഥ പറഞ്ഞത് പേടിയോടെ'


സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറയുന്നത് തിരക്കഥയിലെ നവീനതയാവാം മമ്മൂട്ടിയെ ആകര്‍ഷിച്ചത് എന്നാണ്. കഥ കേട്ടപ്പോള്‍ മമ്മൂട്ടി ഒന്ന് ചിരിക്കുക മാത്രമേ ചെയ്തുള്ളൂ എന്നും അദ്ദേഹം പറയുന്നു.


കഥ കേട്ടപ്പോള്‍ മമ്മൂട്ടി ചിരിച്ചതെന്താവും, വിക്രമിന്റെ സിനിമ മാറ്റി നയന്‍ വരാന്‍ കാരണം?

തിരക്കഥയുടെ നവീനതയാണ് മമ്മൂക്കയെ ആകര്‍ഷിച്ചത് എന്നാണ് മനസ്സിലാക്കിയത്. അദ്ദേഹം ഒരു കുടുംബകഥ തെരയുന്നുണ്ടായിരുന്നു. ശാന്തമായി നീങ്ങുന്ന ഒരു കൊച്ചുകഥ. എനിക്ക് തോന്നുന്നത്, കുടുംബകഥ എന്നും സകുടുംബം കാണാം എന്നൊക്കെ നമ്മള്‍ പറയുന്ന സിനിമകള്‍ കുടുംബത്തിലെ ചെറിയ ചെറിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവയാണ്. അതില്‍ നിന്ന് മാറിയുള്ള ഒരു സിനിമ എന്ന സവിശേഷത തിരക്കഥ കേട്ടപ്പോള്‍ മമ്മൂക്കയെ ആകര്‍ഷിച്ചിരിക്കാം.


കഥ കേട്ടപ്പോള്‍ മമ്മൂട്ടി ചിരിച്ചതെന്താവും, വിക്രമിന്റെ സിനിമ മാറ്റി നയന്‍ വരാന്‍ കാരണം?

എന്തു കൊണ്ട് കഥ ഇഷ്ടമായി എന്ന് എന്നോട് അദ്ദേഹം പറഞ്ഞിട്ടില്ല. ചിരിക്കുക മാത്രമാണ് മമ്മൂക്ക ചെയ്തത്. കുറേ സിനിമ മാറ്റിവച്ച് പുതിയ നിയമം ചെയ്തു എന്ന് പറയുന്നതിലൊന്നും വലിയ സംഭവമുള്ളതായി ഞാന്‍ കരുതുന്നില്ല. ഓരോ സിനിമയ്ക്ക് എപ്പോഴൊക്കെ സമയം നീക്കിവയ്ക്കണം എന്ന കാര്യത്തിലാണ് മമ്മൂക്ക തീരുമാനമെടുത്തത്- സാജന്‍ പറഞ്ഞു


കഥ കേട്ടപ്പോള്‍ മമ്മൂട്ടി ചിരിച്ചതെന്താവും, വിക്രമിന്റെ സിനിമ മാറ്റി നയന്‍ വരാന്‍ കാരണം?

മമ്മൂക്കയുമായി ഈ കഥാപാത്രത്തിന് കുറേ സമാനതകളുണ്ട്. കാരക്ടറൈസേഷനാണ് പറയുന്നത്. സിനിമയില്‍ അല്ല. ഇടതുപക്ഷ ആഭിമുഖ്യമുള്ള ഒരു അഭിഭാഷകന്‍, ഇടത്തരക്കാര്‍ക്ക് വേണ്ടി സംസാരിക്കുന്ന ഒരു മനുഷ്യന്‍. ലൂയിസ് പോത്തന്റെ ചില ഇടപെടലുകളും സംഭാഷണങ്ങളുമൊക്കെ കേട്ട മമ്മൂക്ക ചിരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് വ്യക്തിപരമായി ലൂയിസ് പോത്തനെ കണക്ട് ചെയ്യാനായിട്ടുണ്ട്. സ്വന്തം ചിന്തകളും കാഴ്ചപ്പാടുകളുമായി ചേര്‍ന്നുപോകുന്ന കഥാപാത്രം ഒരു നടനെ പ്രചോദിപ്പിക്കുമല്ലോ. അത് സംഭവിച്ചിട്ടുണ്ടാകാം.


കഥ കേട്ടപ്പോള്‍ മമ്മൂട്ടി ചിരിച്ചതെന്താവും, വിക്രമിന്റെ സിനിമ മാറ്റി നയന്‍ വരാന്‍ കാരണം?

ലൂയിസ് പോത്തനിലൂടെയും വാസുകി അയ്യരിലൂടെയും പൂര്‍ണമായും നീങ്ങുന്ന ചിത്രമാണ് ഇത്. ഈ സിനിമയുടെ എണ്‍പത് ശതമാനത്തോളം ഈ രണ്ട് പേരെയും കേന്ദ്രീകരിച്ചാണ്. അതില്‍ തന്നെ സ്‌പേസ് കൂടുതല്‍ വാസുകിക്കാണ്. ലൂയിസ് പോത്തന്റെ മാത്രമല്ല വാസുകിയുടെയും കഥയാണ് പുതിയ നിയമം. അത് തിരിച്ചറിഞ്ഞത് കൊണ്ടാകാം വിക്രമിനൊപ്പമുള്ള തമിഴ് ചിത്രം മാറ്റിവച്ച് നയന്‍താര ഈ സിനിമയുടെ ഭാഗമായത്


കഥ കേട്ടപ്പോള്‍ മമ്മൂട്ടി ചിരിച്ചതെന്താവും, വിക്രമിന്റെ സിനിമ മാറ്റി നയന്‍ വരാന്‍ കാരണം?

ഒരു ക്രൈം ഡ്രാമ തന്നെയാണ് പുതിയ നിയമം. സാധാരണക്കാരുടെ കഥ എന്ന് പറഞ്ഞ് നമ്മള്‍ സ്ഥിരം പറയുന്നത് ഒരേ തരത്തിലുള്ള വിഷയങ്ങളാണ്. എല്ലാ കുടുംബങ്ങളിലും നടക്കുന്ന ഒരു കഥയല്ല പുതിയ നിയമത്തിന്റേത്. എന്നാല്‍ ചില കുടുംബങ്ങളില്‍ നടന്ന അല്ലെങ്കില്‍ നടന്നേക്കാവുന്ന കഥയാണ് ഈ സിനിമ.


English summary
Why did Mammootty And Nayanthara took the film Puthiya Niyamam: Director saying

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam