»   » എല്ലാവരും നിര്‍ബന്ധിച്ചത് കൊണ്ടാണ് പ്രണവ് ഇത് ചെയ്യുന്നത് എന്ന് മോഹന്‍ലാല്‍, ഇത് മാത്രമേ ചെയ്യൂ?

എല്ലാവരും നിര്‍ബന്ധിച്ചത് കൊണ്ടാണ് പ്രണവ് ഇത് ചെയ്യുന്നത് എന്ന് മോഹന്‍ലാല്‍, ഇത് മാത്രമേ ചെയ്യൂ?

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമാ ലോകം കാത്തിരുന്ന അരങ്ങേറ്റമാണ് പ്രണവ് മോഹന്‍ലാലിന്റേത്. ഒരുപാട് നാളത്തെ ഗോസിപ്പുകള്‍ക്കെല്ലാം ഒടുവില്‍ അങ്ങനെ ജീത്തു ജോസഫ് ചിത്രത്തിലൂടെ പ്രണവ് മലയാള സിനിമയില്‍ നായകനായി മടങ്ങിയെത്തുന്നു.

പ്രണവ് കേള്‍ക്കാന്‍ വേണ്ടിയാ, 'രാജാവിന്റെ മകന്‍' എന്ന് പറഞ്ഞ് വന്നയാള്‍ക്ക് ഇപ്പോള്‍ അഡ്രസ്സേ ഇല്ല!!

മകന്‍ വരും വര്‍ഷങ്ങളില്‍ മലയാള സിനിമ കീഴടക്കുമോ എന്ന ചോദ്യത്തോട് മോഹന്‍ലാല്‍ പ്രതികരിച്ചു. മനോരമയുടെ ന്യൂസ് മേക്കര്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

എന്നെ പോലെ ചിന്തിയ്ക്കുന്നു

എന്റെ ആ പ്രായത്തില്‍ ഞാന്‍ എന്തൊക്കെ ചിന്തിച്ചിരുന്നോ അതുപോലെ ചിന്തിയ്ക്കുന്ന ആളാണ് പ്രണവ്. ഒരുപാട് യാത്രകള്‍ ചെയ്യുന്ന ആളാണ്, ഒരുപാട് പുസ്തകങ്ങള്‍ വായിക്കുന്ന ആളാണ്, മ്യൂസിക് ചെയ്യുന്ന ആളാണ്...

സിനിമയിലേക്ക്

ഒരുപാട് ആളുടെ നിര്‍ബന്ധം കൊണ്ട് പ്രണവ് പറഞ്ഞു, ഞാനൊരു സിനിമ ചെയ്യാം. ഒരുപാട് പേര്‍ വന്നിരുന്നു കഥപറയാന്‍. തമിഴ് സിനിമയില്‍ നിന്നും വന്നിരുന്നു. കുറേ പരസ്യ ചിത്രങ്ങള്‍ വന്നു. ഒടുവില്‍ ഈ ഒരെണ്ണം മാത്രം ചെയ്യാം എന്ന് പറഞ്ഞാണ് എടുത്തത്.

എന്തുകൊണ്ട് ജീത്തു ജോസഫ്?

ജീത്തുവിനൊപ്പം രണ്ട് ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവൃത്തിച്ചിരുന്നു. അതുകൊണ്ട് എന്റെ അടുത്ത് വന്ന് പറഞ്ഞു, എനിക്ക് ജീത്തുവിന്റെ സിനിമയില്‍ അഭിനയിക്കാനാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍ എന്ന്. ഇപ്പോള്‍ അതിന് വേണ്ടിയിട്ടുള്ള തയ്യാറെടുപ്പിലാണ്. സ്‌ക്രിപ്റ്റിങ് ഒക്കെ കഴിഞ്ഞു

എന്താണ് മകനോട് പറഞ്ഞത്

എന്നോട് ചോദിച്ചിരുന്നു എങ്ങനെയാണ് ചെയ്യാന്‍ പറ്റുക എന്ന്. ഞാന്‍ പറഞ്ഞു, എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. എന്റെ മകനായത് കൊണ്ട് അഭിനയിക്കാന്‍ പറ്റണം എന്നില്ല. അത് സ്വന്തമായി തെളിയിക്കണം. അത് അയാളുടെ വിധിയാണ്. നമുക്ക് വേണമെങ്കില്‍ ഒന്നോ രണ്ടോ സിനിമ നിര്‍മിച്ചു കൊടുക്കാം. അത് മോശമാണെങ്കില്‍ പിന്നെ നമുക്ക് ചെയ്യാന്‍ പറ്റില്ല. ആള്‍ക്കാര്‍ക്ക് അദ്ദേഹത്തെ ഇഷ്ടമാകുക എന്നത് ഒരു മാജിക്കാണ്. അത് സംഭവിക്കട്ടെ- മോഹന്‍ലാല്‍ പറഞ്ഞു

English summary
Why did Pranav took Jeethu Joseph film, Mohanlal telling
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam