ദിലീപ്- മഞ്ജു പ്രശ്‌നത്തില്‍ കാവ്യ പ്രതികരിക്കാത്തതെന്ത്?
ദിലീപും മഞ്ജു വാര്യരും വിവാഹ മോചിതരായ വിഷയത്തില്‍ പലരും അറിഞ്ഞുകൊണ്ട് തന്നെ കാവ്യ മാധവനെ വിഷയത്തിലേക്ക് വലിച്ചഴച്ചിട്ടുണ്ട്. എന്നാല്‍ ഇതേ വരെ വിഷയത്തില്‍ കാവ്യ പ്രതികരിച്ചില്ലെന്നത് ചിലരെയങ്കിലും ശ്രദ്ധിച്ചു കാണും.
എന്തുകൊണ്ട് കാവ്യ വിഷയത്തില്‍ പ്രതകരിച്ചില്ല എന്ന ചോദിക്കുമ്പോള്‍ കാവ്യ മാധവന്‍ ബാവൂട്ടിയുടെ നാമത്തിലെ ഡയലോഗെടുക്കും. ചിത്രത്തില്‍ മമ്മൂട്ടി പറയുന്നുണ്ട്, 'ഒരു ഭാര്യയും ഭര്‍ത്താവും ഒന്നിച്ചു താമസിക്കുന്ന വീട്ടില്‍ പടച്ചോന് വരച്ച ഒരു വരയുണ്ട്, ആരും കാണാത്ത ഒരു വര. അതിപ്പുറത്തേക്ക് നമ്മളാരും കയറാന്‍ പാടില്ല'. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാവ്യ വിഷയം വ്യക്തമാക്കുന്നു, തുടര്‍ന്നു വായിക്കൂ...

ദിലീപ്- മഞ്ജു പ്രശ്‌നത്തില്‍ കാവ്യ പ്രതികരിക്കാത്തതെന്ത്?
കാവ്യ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന ചോദ്യത്തിന്, ഞാന്‍ കാരണമാണ് കുടുംബം തകര്‍ന്നതെന്ന് അവര്‍ രണ്ടു പേരും പറഞ്ഞോ എന്നാണ് കാവ്യയുടെ മറുചോദ്യം. ഇല്ലല്ലോ, ഈ പ്രശ്‌നത്തില്‍ പെട്ട ആളുകള്‍ എന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ പ്രതികരിക്കണം.

ദിലീപ്- മഞ്ജു പ്രശ്‌നത്തില്‍ കാവ്യ പ്രതികരിക്കാത്തതെന്ത്?
മഞ്ജുവും ദിലീപും അല്ലാതെ, ഏതെങ്കിലും വിശ്വസിനീയമായ മാധ്യമം അങ്ങനെ ഒരു കാര്യം പറഞ്ഞിരുന്നെങ്കിലും താന്‍ പ്രതികരിക്കുമെന്ന് കാവ്യ പറഞ്ഞു. അല്ലാതെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചയില്‍ താനെന്തിന് അഭിപ്രായം പറയണം എന്ന് കാവ്യ ചോദിക്കുന്നു

ദിലീപ്- മഞ്ജു പ്രശ്‌നത്തില്‍ കാവ്യ പ്രതികരിക്കാത്തതെന്ത്?
ആദ്യമൊക്കെ ദിലീപേട്ടനുമായ വരുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ വിഷമയായി തോന്നിയിരുന്നു എന്ന് കാവ്യ പറഞ്ഞു. എന്നാല്‍ പിന്നീട് എല്ലാം തമാശയായി എടുക്കാന്‍ തുടങ്ങിയത്രെ.

ദിലീപ്- മഞ്ജു പ്രശ്‌നത്തില്‍ കാവ്യ പ്രതികരിക്കാത്തതെന്ത്?
പക്ഷെ ഏപ്രില്‍ ഒന്നിന് പ്രചരിച്ച വാര്‍ത്തകള്‍ കുടുംബത്തെ ഒന്നടങ്കം വേദനിപ്പിച്ചു എന്ന് കാവ്യ മാധവന്‍ പറഞ്ഞു. അച്ഛന്‍ പത്ര സമ്മേളനം നടത്തിയെന്നൊക്കെയാണ് വാര്‍ത്തകള്‍ വന്നത്. പത്ര സമ്മേളനം നടത്തിയെങ്കില്‍ മുഖ്യധാര മാധ്യമങ്ങളും അതറിയേണ്ടെ?. അതൊന്നും ചിന്തിക്കാതെ പലരും അത് വിശ്വസിച്ചു.

ദിലീപ്- മഞ്ജു പ്രശ്‌നത്തില്‍ കാവ്യ പ്രതികരിക്കാത്തതെന്ത്?
എനിക്കറിയാം ഈ വിഷയത്തില്‍ കാവ്യ മിണ്ടിയോ എന്ന് ചോദിക്കുന്നവരുണ്ട്. ഇതിനായി മാത്രം സംസാരിക്കാന്‍ അഭിമുഖത്തിന് വിളിച്ചവരുണ്ട്. പക്ഷെ ഞാന്‍ മിണ്ടിയില്ല- കാവ്യ പറഞ്ഞു.

ദിലീപ്- മഞ്ജു പ്രശ്‌നത്തില്‍ കാവ്യ പ്രതികരിക്കാത്തതെന്ത്?
എനിക്ക് ഉത്തരമില്ലാഞ്ഞിട്ടോ, എന്റെ ഭാഗത്ത് ന്യാമില്ലാത്തതുകൊണ്ടോ, ഞാന്‍ തെറ്റ് ചെയ്തതുകൊണ്ടോ അല്ല മിണ്ടാതിരുന്നത്. ഞാന്‍ അതില്‍ അഭിപ്രായം പറയേണ്ടതില്ലെന്നത് കൊണ്ടാണ്- കാവ്യ വ്യക്തമാക്കി

ദിലീപ്- മഞ്ജു പ്രശ്‌നത്തില്‍ കാവ്യ പ്രതികരിക്കാത്തതെന്ത്?
ഞാന്‍ വ്യക്തത കൊടുക്കേണ്ടത് എന്റെ അച്ഛനും അമ്മയ്ക്കുമാണ്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അവരുടെ നിഴലിലാണ് നടക്കുന്നതെന്നും അവര്‍ക്കറിയാം- കാവ്യ പറഞ്ഞു

ദിലീപ്- മഞ്ജു പ്രശ്‌നത്തില്‍ കാവ്യ പ്രതികരിക്കാത്തതെന്ത്?
ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തില്‍ ഒരു ഡയലോഗുണ്ട്. ചിത്രത്തില്‍ മമ്മൂട്ടി പറയുന്നുണ്ട്, 'ഒരു ഭാര്യയും ഭര്‍ത്താവും ഒന്നിച്ചു താമസിക്കുന്ന വീട്ടില്‍ പടച്ചോന് വരച്ച ഒരു വരയുണ്ട്, ആരും കാണാത്ത ഒരു വര. അതിപ്പുറത്തേക്ക് നമ്മളാരും കയറാന്‍ പാടില്ല'

ദിലീപ്- മഞ്ജു പ്രശ്‌നത്തില്‍ കാവ്യ പ്രതികരിക്കാത്തതെന്ത്?
വിവാഹം എന്ന് കേള്‍ക്കുമ്പോഴേ ഇപ്പോള്‍ പേടിയാണ്. എന്നാലും എനിക്ക് കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ട് വിവാഹത്തെ കുറിച്ച് ചിന്തിക്കാവുന്നതാണ്- കാവ്യ മാധവന്‍ പറഞ്ഞു.

Click it and Unblock the Notifications