twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമര്‍ അക്ബര്‍ അന്തോണിയുടെ പോസ്റ്ററില്‍ രമേശ് പിഷാരടിയെ ഉള്‍പ്പെടുത്താതിരുന്നതെന്താ?

    By Aswini
    |

    അമറിനെയും അക്ബറിനെയും അന്തോണിയെയും കൂടാതെ അമര്‍ അക്ബര്‍ അന്തോണിയില്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ച മറ്റൊരു കഥാപാത്രമാണ് രമേശ് പിഷാരടിയുടെ നല്ലവനായ ഉണ്ണി. പേരുകൊണ്ടും അഭിനയം കൊണ്ടും വേറിട്ടുനിന്ന ഉണ്ണിയെ പക്ഷെ ചിത്രത്തിന്റെ പോസ്റ്ററിലൊന്നും ഉള്‍പ്പെടുത്തിയില്ലല്ലോ. അതെന്താ?

    അത് ഞാനും നാദിര്‍ഷിക്കയും ഒന്നിച്ചെടുത്ത തീരുമാനമാണെന്നാണ് രമേശ് പിഷാരടി പറയുന്നത്. ആളുകള്‍ പോസ്റ്റര്‍ കണ്ടിട്ട് അമിതമായി പ്രതീക്ഷിക്കരുത് എന്നുള്ളതുകൊണ്ടാണ് പോസ്റ്ററില്‍ തന്നെ ഇടാഞ്ഞതെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രമേശ് പിഷാരടി പറഞ്ഞു.

    ഉണ്ണിയെ കിട്ടിയത്

    അമര്‍ അക്ബര്‍ അന്തോണിയുടെ പോസ്റ്ററില്‍ രമേശ് പിഷാരടിയെ ഉള്‍പ്പെടുത്താതിരുന്നതെന്താ?

    പണ്ടുമുതലേ നാദിര്‍ഷയിക്കയെ അറിയാമായിരുന്നു. തിരക്കഥ വായിക്കാന്‍ തന്നിട്ട് ചിത്രത്തിലെ മൂന്ന് നായകന്മാരെ ഒഴിച്ച് നിനക്കിഷ്ടമുള്ള കഥാപാത്രം എടുത്തോളാന്‍ പറഞ്ഞു. ഞാന്‍ നോക്കിയപ്പോള്‍ നല്ലവനായ ഉണ്ണി എനിക്ക് പറ്റിയ കഥാപാത്രമാണെന്ന് തോന്നി

    ചെറിയ വേഷം, പക്ഷെ ശ്രദ്ധിക്കപ്പെട്ടു

    അമര്‍ അക്ബര്‍ അന്തോണിയുടെ പോസ്റ്ററില്‍ രമേശ് പിഷാരടിയെ ഉള്‍പ്പെടുത്താതിരുന്നതെന്താ?

    ആകെ നാലു സീനികള്‍ മാത്രമേ ഉണ്ണിക്കുള്ളൂ. ഉണ്ണി എന്ന കഥാപാത്രമില്ലെങ്കിലും കഥ മുന്നോട്ട് പോകും. പക്ഷെ ഉണ്ണിയെ കഥയുടെ ഭാഗമാക്കി പ്രേക്ഷകരുടെ കൈയ്യടി വാങ്ങി തന്നതിന്റെ മിടുക്ക് തിരക്കഥകൃത്തുക്കള്‍ക്കാണ്. എനിക്ക് പറ്റിയ വേഷമാണ് ഉണ്ണിയെന്ന് സിനിമ ഇറങ്ങി കഴിഞ്ഞ ശേഷം പലരും പറഞ്ഞു.

    പോസ്റ്ററിന്റെ കാര്യം

    അമര്‍ അക്ബര്‍ അന്തോണിയുടെ പോസ്റ്ററില്‍ രമേശ് പിഷാരടിയെ ഉള്‍പ്പെടുത്താതിരുന്നതെന്താ?

    പോസ്റ്ററില്‍ ഞാന്‍ വേണ്ട എന്ന കാര്യം ഞാനും നാദിര്‍ഷയിക്കയും ചേര്‍ന്നെടുത്ത തീരുമാനമാണ്. ഇന്ദ്രജിത്തും പൃഥ്വിരാജും ജയസൂര്യയും എന്റെ പടം നോക്കി വാ പൊളിച്ചു നില്‍ക്കുന്ന ഒരു പോസ്റ്റര്‍ സമ്മാനമാണെന്ന് പറഞ്ഞ് ഇക്ക എനിക്കയച്ചു തന്നിരുന്നു. ഇത് കണ്ടിട്ട ഞാന്‍ തന്നെയാണ് പറഞ്ഞത് പോസ്റ്ററില്‍ ഞാന്‍ വേണ്ട എന്ന്.

     എന്തുകൊണ്ട്

    അമര്‍ അക്ബര്‍ അന്തോണിയുടെ പോസ്റ്ററില്‍ രമേശ് പിഷാരടിയെ ഉള്‍പ്പെടുത്താതിരുന്നതെന്താ?

    ആളുകള്‍ പോസ്റ്റര്‍ കണ്ടിട്ട് ഒരുപാട് പ്രതീക്ഷിക്കും. അതിന് അനുസരിച്ച് ഉയര്‍ന്നില്ലെങ്കില്‍ നിരാശയാകും. പോസ്റ്ററില്‍ പടം കൊടുക്കേണ്ട. സിനിമ കാണുമ്പോള്‍ സ്വീകരിക്കുന്നെങ്കില്‍ സ്വീകരിക്കട്ടെ എന്ന നിലപാടായിരുന്നു

    ഉണ്ണി എനിക്ക് കിട്ടിയ ബിരിയാണി

    അമര്‍ അക്ബര്‍ അന്തോണിയുടെ പോസ്റ്ററില്‍ രമേശ് പിഷാരടിയെ ഉള്‍പ്പെടുത്താതിരുന്നതെന്താ?

    വളരെ കുറച്ച് സിനിമകളേ ഞാന്‍ ചെയ്തിട്ടുള്ളൂ. സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ ഷോകളിലുമൊക്കെ പല വേഷങ്ങളും ചെയ്തിട്ടുണ്ടെങ്കിലും സിനിമയിലെ കഥാപാത്രം മറക്കാന്‍ പറ്റാത്തതാണ്. സുഹൃത്തുക്കളുടെ സിനിമയാണ് ഞാന്‍ ചെയ്തതില്‍ മിക്കതും. എനിക്ക് പറ്റിയ കഥയും കഥാപാത്രങ്ങളുമുണ്ടാവുമ്പോള്‍ അവര്‍ വിളിക്കുന്നതാണ്. ചോറിന്റെ ഇടയ്ക്ക് ബിരിയാണി കിട്ടുന്നതുപോലെയാണിത്. അതുപോലെ എനിക്ക് കിട്ടിയതാണ് ഉണ്ണി.

    English summary
    Why didn't put Ramesh Pisharody photo in the poster of Amar Akbar Anthony
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X