മോഹന്‍ലാലിനൊപ്പം അഭിനയിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞു; എന്തുകൊണ്ട്?

By Aswathi

രണ്‍ജി പണിക്കറുടെയും രഞ്ജിത്തിന്റെയും തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ ചിത്രം പാതി വഴിയില്‍ വച്ച് ഉപേക്ഷിക്കപ്പെട്ടു. അതിനുള്ള കാരണങ്ങള്‍ എവിടെയെും പറഞ്ഞു കേട്ടിരുന്നില്ല.

എന്നാല്‍ അടുത്തിടെ ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷാജി കൈലാസ് അതിനുള്ള കാരണം വ്യക്തമാക്കി. മമ്മൂട്ടി പിന്മാറിയതിനെ തുടര്‍ന്നാണത്രെ ചിത്രം ഉപേക്ഷിച്ചത്.

മമ്മൂട്ടിക്കും മോഹന്‍ലാലിനും വേണ്ടിയുള്ള രണ്ട് അസ്സല്‍ കഥാപാത്രങ്ങളെ ഉണ്ടാക്കിയ ശേഷമാണ് ആ ചിത്രത്തിന് വേണ്ടി രണ്‍ജിയും രഞ്ജിതും കഥയുണ്ടാക്കിയിരുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ചെയ്താല്‍ മാത്രമേ ആ കാരക്ടേഴ്‌സും സിനിമയും സാധ്യമാകൂ. പക്ഷേ മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി അങ്ങനെ നിലപാട് വ്യക്തമാക്കിയതോട് ആ പ്രൊജക്ട് അങ്ങ് ഉപേക്ഷിച്ചു- ഷാജി കൈലാസ് പറഞ്ഞു. എന്തായിരിക്കും അതിനുള്ള കാരണം?

എന്താവും കാരണം?

മോഹന്‍ലാലിനൊപ്പം അഭിനയിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞു; എന്തുകൊണ്ട്?

മമ്മൂട്ടി പിന്മാറിയതുകൊണ്ട് ചിത്രം ഉപേക്ഷിച്ചു എന്ന് പറഞ്ഞ സംവിധായകന്‍, പക്ഷെ എന്തുകൊണ്ട് മമ്മൂട്ടി പിന്മാറിയെന്ന് പറഞ്ഞിട്ടില്ല. എന്തായാലും അതിന് പാപ്പരസികളും ആരാധകരും കണ്ടെത്തുന്ന ചില കാരണങ്ങളുണ്ട്.

മമ്മൂട്ടിയ്ക്ക് നില ഉറപ്പിക്കണം

മോഹന്‍ലാലിനൊപ്പം അഭിനയിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞു; എന്തുകൊണ്ട്?

ഇപ്പോള്‍ തന്റെ നില ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മമ്മൂട്ടി. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ചില ലൈറ്റ് ചിത്രങ്ങളിലൂടെ മമ്മൂട്ടി നില ഉറപ്പിച്ചുവരികയാണ്. അങ്ങനെയിരിക്കുമ്പോള്‍ വലിയ പ്രതീക്ഷയോടെ ഒരു മാസ് ചിത്രം വേണ്ടെന്ന ചിന്തയാണ് മമ്മൂട്ടിയ്ക്ക്

രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ഒന്നിക്കുമ്പോള്‍

മോഹന്‍ലാലിനൊപ്പം അഭിനയിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞു; എന്തുകൊണ്ട്?

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷകള്‍ അര്‍പ്പിയ്ക്കും. രഞ്ജിത്തും രണ്‍ജി പണിക്കറും ഒന്നിക്കുന്ന തിരക്കഥയും പ്രതീക്ഷ വലുതാണ്. അങ്ങനെ വലിയൊരു സംഭവം ഉണ്ടാക്കി വന്ന് അതെങ്ങാന്‍ പൊട്ടിയാല്‍ ഇതുവരെ സ്വരുക്കൂട്ടിവച്ചത് പെട്ടന്ന് ഇല്ലാതെയാവും എന്ന തിരിച്ചറിവാകാം പിന്മാറ്റത്തിന് കാരണമെന്ന് ഒരു കൂട്ടര്‍ പറയുന്നു.

മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളുടെ പരാജയം

മോഹന്‍ലാലിനൊപ്പം അഭിനയിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞു; എന്തുകൊണ്ട്?

ട്വന്റി 20 ഒക്കെ ഇറങ്ങിയ സമയത്ത് മലയാളത്തില്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് നല്ല സ്വീകരണം ഉണ്ടായിരുന്നു. എന്നാല്‍ അതാവര്‍ത്തിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ബോറടിയായി. അതോടെ പരാജയവും വന്നു. മമ്മൂട്ടിയുടെ തന്നെ കിങ് ആന്റ് ദി കമ്മീഷ്ണറൊക്കെ പരാജയപ്പെട്ടു. ഇതും കാരണമാവാം.

ഷാജി കൈലാസിനൊപ്പം വയ്യ

മോഹന്‍ലാലിനൊപ്പം അഭിനയിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞു; എന്തുകൊണ്ട്?

അതൊന്നുമല്ല കാരണം, ഇനിയുമൊരു ഷാജി കൈലാസ് ചിത്രം വേണ്ടെന്ന തീരുമാനമാവും എന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. ഒടുവില്‍ അഭിനയിച്ച ദ്രോണ 2010, ആഗസ്റ്റ് 15, ദി കിങ് ആന്‍ ദി കമ്മീഷ്ണര്‍ പോലുള്ള ചിത്രങ്ങള്‍ മമ്മൂട്ടിയ്ക്ക് വലിയ പരാജയങ്ങളായിരുന്നു.

പ്രതീക്ഷ വേണ്ട

മോഹന്‍ലാലിനൊപ്പം അഭിനയിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞു; എന്തുകൊണ്ട്?

ചുരിക്കി പറഞ്ഞാല്‍ സമീപ ഭാവിയിലൊന്നും മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ഒരു ചിത്രം പ്രതീക്ഷിക്കേണ്ട

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X