»   »  എന്തുകൊണ്ടാണ് നിവിന്‍ ഒരു വര്‍ഷം ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രം ചെയ്യുന്നത്?

എന്തുകൊണ്ടാണ് നിവിന്‍ ഒരു വര്‍ഷം ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രം ചെയ്യുന്നത്?

Posted By: Rohini
Subscribe to Filmibeat Malayalam

നിവിന്‍ പോളി സിനിമയില്‍ വളരെ സെലക്ടീവാണ്. ഒരു പക്ഷെ ആ സെലക്ഷന്‍ തന്നെയാണ് നടന്റെ വിജയം. പുതുമുഖ സംവിധായകര്‍ക്കൊപ്പം പ്രവൃത്തിച്ചാണ് നിവിന്‍ തന്റെ വിജയങ്ങളത്രെയും നേടിയത്.

ഒരു അഭിമുഖത്തില്‍ നിവിന്‍ പോളിയ്ക്ക് ആ ചോദ്യം നേരിടേണ്ടി വന്നു, എന്തുകൊണ്ട് നിവിന്‍ ഒരു വര്‍ഷം ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രം ചെയ്യുന്നു? വളരെ സിംപിളായി നിവിന്റെ മറുപടി വന്നു, ഞാന്‍ സിനിമയുടെ ക്വാളിറ്റിയാണ് നോക്കുന്നത്!

എന്തുകൊണ്ടാണ് നിവിന്‍ ഒരു വര്‍ഷം ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രം ചെയ്യുന്നത്?

അങ്ങനെ സെലക്ടീവായതൊന്നുമല്ല. സിനിമയുടെ ക്വാളിറ്റിയാണ് ഞാന്‍ നോക്കുന്നത്. സിനിമകള്‍ പ്രേക്ഷകര്‍ക്ക് സംതൃപ്തി നല്‍കണം. അടുത്തിടെ ഞാന്‍ വിക്രമിന്റെ 'ദ സ്പിരിറ്റ് ഓഫ് ചെന്നൈ' എന്ന ആല്‍ബത്തില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ ഞാന്‍ വീണ്ടും പ്രേമം കണ്ടിരുന്നു. അന്ന് ചെന്നൈയില്‍ അതിന്റെ 200 പ്രദര്‍ശന ദിവസമായിരുന്നു. ഹൗസ് ഫുള്‍. സമയമെടുത്ത് സിനിമ ചെയ്യുന്നതിന്റെ റിസള്‍ട്ടാണത്

എന്തുകൊണ്ടാണ് നിവിന്‍ ഒരു വര്‍ഷം ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രം ചെയ്യുന്നത്?

വലിയ പണക്കാരനായതുകൊണ്ടൊന്നുമല്ല ഞാന്‍ ആക്ഷന്‍ ഹീറോ ബിജു നിര്‍മിയ്ക്കുന്നത്. പണത്തിന്റെ മൂല്യം എനിക്ക് നന്നായി അറിയാം. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണം എന്നുള്ളതുകൊണ്ടാണ് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ചിത്രം നിര്‍മിയ്ക്കുന്നത്. പിന്നെ എബ്രിഡ് ഷൈനിന്റെ ടീമിനെ എനിക്ക് വിശ്വാസമുണ്ട്. ഒരു എനര്‍ജറ്റിക് ടീമായിരിക്കണം ഞങ്ങളുടേത് എന്നുള്ളതുകൊണ്ടാണ് ഫുള്‍ ഓണ്‍ എന്ന് പേരിട്ടത്. ആസ്വദിച്ച് ഷൂട്ട് ചെയ്യണം എന്നുള്ളതുകൊണ്ടാണ് റിലീസിങ് ഡേറ്റ് ആദ്യമേ തീരുമാനിക്കാതിരുന്നത്. അതുകൊണ്ടാണ് ഷൂട്ടിങിന് ശേഷം റിലീസ് ഡേറ്റ് തീരുമാനിച്ചത്

എന്തുകൊണ്ടാണ് നിവിന്‍ ഒരു വര്‍ഷം ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രം ചെയ്യുന്നത്?

ഗൗതം മേനോന്‍ സംവിധാനം ചെയ്ത കാക്ക കാക്ക എന്ന ചിത്രത്തില്‍ സൂര്യ അവതരിപ്പിച്ച പൊലീസ് വേഷമൊക്കെ എനിക്കൊരുപാട് ഇഷ്ടമാണ്. എന്നാല്‍ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ ബിജു പൗലോസ് എന്ന കഥാപാത്രം അത്തരത്തിലുള്ള ഒരു കഥാപാത്രമേ അല്ല. സാധാരണ ജീവിതത്തില്‍ നമ്മള്‍ കാണുന്ന പൊലീസ് ഓഫീസറാണ് ബിജു.

എന്തുകൊണ്ടാണ് നിവിന്‍ ഒരു വര്‍ഷം ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രം ചെയ്യുന്നത്?

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യമാണ് അടുത്ത ചിത്രം. ദുബായില്‍ 45 ദിവസം ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു. ഞങ്ങളുടെയെല്ലാം കുടുംബങ്ങളും ലൊക്കേഷനിലുണ്ടായിരുന്നു. പ്രേമത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫിന്റെ ചിത്രമാണ് മറ്റൊന്ന്. ഒരു തമിഴ് സിനിമയുടെ ചര്‍ച്ചയും നടക്കുന്നു.

English summary
Why Nivin Pauly to do only one or two movies a year?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam